കണ്ണൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ അയല്‍വാസികളായ നാല് പേരെ
മാധ്യമപ്രവര്‍ത്തകന് നേരെ പ്രതികാര നടപടിയുമായി പൊലീസ്. വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ ട്വന്റിഫോര്‍ അതിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിന് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അര്‍ധരാത്രി വീട് വളഞ്ഞായിരുന്നു അറസ്റ്റ്. ഇന്നലെ കാട്ടുപന്നി വാഹനം ഇടിച്ചു കിടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ റൂബിന്‍ ലാലിനെ വനം ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്തിരുന്നു. ഇതിന് പിന്നാലെ
തിരുവനന്തപുരം: കെഎസ്‌യു ക്യാമ്പിലെ തമ്മില്‍ത്തല്ലില്‍ ഗുരുതര അച്ചടക്ക ലംഘനം നടന്നുവെന്ന് കെപിസിസി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കെഎസ്‌യു നേതൃത്വത്തിന് വീഴ്ചയെന്നും കമ്മീഷന്റെ കണ്ടെത്തലുണ്ട്. തമ്മില്‍ത്തല്ല് ഉണ്ടായെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചു. കെപിസിസിയുമായി കൂടിയാലോചിക്കാതെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കെഎസ്‌യുവിന്റെ ഭാവി പരിപാടികളില്‍ കെപിസിസിയുടെ
ആലുവയില്‍ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി. അങ്കമാലിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്കൊപ്പമുണ്ടായിരുന്നു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതാണ്
തൃശൂർ എച്ചിപ്പാറയിൽ അപകടകരമായ രീതിയിൽ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ പുറത്ത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെയാണ് രണ്ടു യുവാക്കൾ രാജവെമ്പാലയെ പിടികൂടുന്നത്. പാമ്പ് നിരവധിതവണ യുവാക്കളെ കൊത്താൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. തികച്ചും അശാസ്ത്രീയമായാണ് യുവാക്കൾ പാമ്പിനെ പിടികൂടുന്നത്. ഒരാൾ വനംവകുപ്പിലെ താൽക്കാലിക വാച്ചറും, മറ്റേയാൾ പ്രദേശവാസിയുമാണ്. ഒന്നിലധികം തവണ
അപ്രതീക്ഷിതമായി കലാശപ്പോരിനെത്തിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മൂന്നാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു. വെറും 63 പന്തില്‍ നിന്ന് വിജയലക്ഷ്യമായ 114 റണ്‍സ് എടുത്ത് അനായാസമായിരുന്നു കൊല്‍ക്കത്തയുടെ വിജയം. ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഹൈദരാബാദിന് 18.3 ഓവറില്‍
ചങ്ങനാശ്ശേരിയില്‍ പെണ്‍കുട്ടിയോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് വ്യാപാരികള്‍ക്കുനേരെ യുവാവിന്റെ മുളകുപൊടി സ്പ്രേ ആക്രമണം. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം അറിഞ്ഞിട്ടും പൊലീസ് സ്ഥലത്തെത്താന്‍ വൈകിയതായി വ്യാപാരികള്‍ ആരോപണം ഉന്നയിച്ചു. ഇന്നലെ രാത്രി 9 മണിയ്ക്ക് ശേഷമാണ് സംഭവം നടന്നത്. മാതാപിതാക്കള്‍ക്കൊപ്പം ടൗണിലെത്തിയതായിരുന്നു യുവതി. ഈ യുവതിയോട് യുവാവ് മോശമായി
ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായെന്ന പരാതിയില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. കുട്ടി നിലവില്‍ ട്രെയിനിലാണെന്നും ലൊക്കേഷന്‍ കണ്ടെത്താനായെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതലാണ് ആലുവ എടയപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കാണാതാകുന്നത്. പിന്നാലെ കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പൊലീസ് അക്കാദമിയിൽ വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം. തൃശൂർ രവർമപുരത്തുള്ള പോലീസ് അക്കാദമി ആസ്ഥാനതാണ് സംഭവം. യുവതിയോട് അതിക്രമം കാണിച്ചത് ഓഫീസർ കമാന്റന്റ് റാങ്കിൽ ഉള്ള ഉദ്യോഗസ്ഥൻ. ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സംഭവം നടന്നത് ഈ മാസം 17ന്. അക്കാദമി ഡയറക്ടർക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകി. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം എന്നും, ജോലി
തമിഴ്നാട് കടലൂരിൽ ടൂത്ത് പേസ്റ്റെന്നു കരുതി എലിവിഷം കൊണ്ട് പല്ലുതേച്ച നാല് കുട്ടികൾ ആശുപത്രിയിൽ. വിരുദാചലം കൊട്ടാരക്കുപ്പം സ്വദേശി മണികണ്ഠന്റെയും സഹോദരിയുടെയും മക്കളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മണികണ്ഠന്റെ മക്കളായ അനുഷ്ക, ബാലമിത്രൻ, സഹോദരിയുടെ മക്കളായ ലാവണ്യ, രശ്മിത എന്നിവരാണ് കടലൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ടൂസ്റ്റ് പേസ്റ്റിന്റേതുപോലുള്ള