തിരുവനന്തപുരം: വർക്കലയിൽ യുവാവിനെ ട്രെയിൻ തട്ടിത്തെറിപ്പിച്ചു. നെയ്യാറ്റിൻകര സ്വദേശിയായ അഖിലാണ് അപകടത്തിൽപ്പെട്ടത്. ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ ചികിത്സയിലാണ്. കന്യാകുമാരിയിൽ നിന്നും ബാംഗ്ലൂർ വരെ പോകുന്ന
ഗുണ്ടയുടെ വീട്ടിലെ വിരുന്നിൽ ഡിവൈഎസ്പിക്ക് ഒപ്പം പോയ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ. ഒരു സിപിഒക്കും പൊലീസ് ഡ്രൈവർക്കുമാണ് സസ്പെൻഷൻ. ഡിവൈഎസ്പിയുടെ സന്ദർശനത്തെ സംബന്ധിച്ച് എറണാകുളം റൂറൽ അന്വേഷണം ഉണ്ടാകും. അവധിക്കുപോയി തിരിച്ചു വരുമ്പോഴാണ് ഡിവൈഎസ്പിയും സംഘവും ഗുണ്ടാ നേതാവിന്റെ വീട്ടിൽ കയറിയതെന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ വ്യക്തമാക്കി. പരിശോധനക്കെത്തിയ
പാലക്കാട്: ഒറ്റപ്പാലത്ത് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. പാർക്കിംഗ് പരിഷ്കരണത്തിനെതിരെ ഒറ്റപ്പാലം ബസ് സ്റ്റാൻഡിൽ സമരം ചെയ്ത അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. അപകടങ്ങൾ കുറയ്ക്കാനായി ബസ് ബേകളിൽ ബസുകൾ കെട്ടിടത്തിന് അഭിമുഖമായി നിർത്തിയിടണമെന്ന നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇതിനെതിരെ ബസ് ഉടമകളും ജീവനക്കാരും രംഗത്ത് വന്നു. ബസുകൾ
ദില്ലി: റേമൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നിലവിൽ മണിക്കൂറിൽ 80 മുതൽ 90 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിന്റെ ശക്തി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് നീങ്ങുന്നതോടെ കൂടുതൽ കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ പശ്ചിമ ബംഗാളിന്റെ തീരത്ത് കരതൊട്ട റേമൽ വീശിയത് മണിക്കൂറിൽ 110 മുതൽ 120 കിലോ മീറ്റർ
ഇടുക്കി: ഇടുക്കി പൂപ്പാറയിൽ ഒഴുക്കിൽപെട്ട് മൂന്നര വയസുകാരാൻ മരിച്ചു. പൂപ്പാറ കാവുംഭാഗം പുഞ്ചക്കരയിൽ രാഹുലിന്‍റെ മകൻ ശ്രീനന്ദ് ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം പുഴ കാണാനായി പോയപ്പോളാണ് അപകടം ഉണ്ടായത്. പാറയിൽ നിന്നും തെന്നി പന്നിയാർ പുഴയിലേക്ക് വീഴുകയായിരുന്നു. 25 മീറ്ററോളം പുഴയിലൂടെ ഒഴുകിപ്പോയ കുട്ടിയെ ഉടനെ തന്നെ ബന്ധുക്കൾ രക്ഷപെടുത്തിയെങ്കിലും ജീവൻ
മലപ്പുറം: മലപ്പുറം മമ്പാട് പുള്ളിപ്പാടത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്ന ഞെട്ടലിലാണ് നാട്ടുകാർ. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് സംഭവം. മമ്പാട് പുള്ളിപ്പാടം കുറകമണ്ണ സ്വദേശിനി മുണ്ടേങ്ങാട്ടിൽ നിഷമോൾ (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ചുങ്കത്തറ ചെറുവള്ളിപ്പാറ ഷാജി (43) നിലമ്പൂർ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 85 ആയി. കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചതിനെ തുടര്‍ന്നാണ് 85 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്. ഇവരില്‍ അന്‍പതോളം പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. സാരമായി വിഷബാധയേറ്റ ഒരു യുവതി കൊടുങ്ങല്ലൂര്‍ മോഡേണ്‍
മുംബൈ: മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്‌സ്പ്രസ് വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് പാളം പരിശോധകന്റെ സമയോചിത ഇടപെടൽ മൂലം. കൊങ്കണ്‍ പാതയില്‍ ഉഡുപ്പിക്ക് സമീപം പാളത്തിലെ വിള്ളല്‍ നേരത്തെ കണ്ടെത്തിയതിനെ തുടർന്ന് ഒഴിവായത് വന്‍ദുരന്തം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പാളം പരിശോധകനായ പ്രദീപ് ഷെട്ടിയാണ് ഇന്നഞ്ചെ, പഡുബിദ്രി സ്റ്റേഷനുകള്‍ക്കിടയില്‍ വിള്ളല്‍
തിരുവനന്തപുരം: മേയർ ഡ്രൈവർ തർക്കത്തിൽ സാഹചര്യ തെളിവുകൾ തേടി പൊലീസ്. ഇതിനായി സംഭവം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം പരിശോധന നടത്തി. ബസ്സും കാറും ഓടിച്ച് പോലീസ് പരിശോധന നടത്തി. ബസ്സിലെ ഡ്രൈവർ ആംഗ്യം കാണിച്ചാൽ മുന്നിൽ പോകുന്ന വാഹനത്തിലെ യാത്രക്കാർക്ക് കാണാനാകുമെന്ന് പൊലീസ് വ്യക്തമാക്കി. യദു ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിലാണ് പരിശോധന. ശനിയാഴ്ച രാത്രി പട്ടം പ്ലാമൂട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ പൂര്‍ണ്ണമായും പിന്‍വലിക്കുന്നത്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം ദുര്‍ബലമായതാണ് മഴ കുറയാന്‍ കാരണം. ബംഗാള്‍ ഉള്‍ക്കടലിലെ റെമാല്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി ബംഗ്ലാദേശില്‍ തീരം തൊട്ടു. കടലില്‍