സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കാറ്റിനെ നേരിടാന്‍ കാലാവസ്ഥ വകുപ്പ്
ചികിത്സ വൈകി, അട്ടപ്പാടിയിൽ രോഗി മരിച്ചു. അട്ടപ്പാടിയിൽ ICU സംവിധാനമുള്ള ആമ്പുലൻസിന് വേണ്ടി നാല് മണിക്കൂറോളം കാത്തിരുന്ന വായോധികൻ മരിച്ചു. മേലെ ഭൂതയാർ ഊരിലെ ചെല്ലൻ ആണ് മരിച്ചത്. ബോധരഹിതനായതിനെ തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ എത്തിച്ച ചെല്ലനെ മാറ്റാനായത് നാല് മണിക്കൂറിന് ശേഷം. തൃശ്ശൂരിൽ വിദഗ്ധ ചികിത്സ നൽകുന്നതിനിടെ ഇന്ന് ചെല്ലൻ മരിച്ചു.
തൃശ്ശൂര്‍: ഭക്ഷ്യവിഷബാധയേറ്റ് ചകിത്സയിലായിരുന്ന സ്ത്രീ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം സെയിന്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ച് അവശനിലയിലായ സ്ത്രീയാണ് മരിച്ചത്. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. പനിയും ഛര്‍ദിയും മൂലം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് ഇവര്‍ മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
തൃശ്ശൂര്‍: പെരിങ്ങാവിലെ പെറ്റ് ഷോപ്പില്‍ കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥി ഉള്‍പ്പെടെ മൂന്ന് പേർ പിടിയിൽ. എങ്കക്കാട് സ്വദേശി മുഹമ്മദ് ഖാസി (26), സത്യപാല്‍ (22), വടക്കാഞ്ചേരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി എന്നിവരെ വടക്കാഞ്ചേരിയില്‍ നിന്നും തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പെരിങ്ങാവിൽ നിതീഷിന്റെ ഉടമസ്ഥതയിലുള്ള പെറ്റ്
തിരുവനന്തപുരം: വിഴിഞ്ഞം മുക്കോല ബാറിൽ ലഹരി സംഘം ബാർ ജീവനക്കാരനെ കുത്തി പരിക്കേൽപ്പിച്ചു. ബാറിലെ ഷെഫ് ആയ ഷിബുവിനാണ് കുത്തേറ്റത്. ഷിബുവിന്റെ കയ്യിലും മുഖത്തും പരിക്കേറ്റു. ബാറിൽ ബഹളം വെച്ചത് ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു ആക്രമണം. പ്രതികളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്. ചൊവ്വര സ്വദേശി ദിനേശ് ആണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ ഉള്ളത്.
കോട്ടയം: ചങ്ങനാശ്ശേരിയിൽ നടുറോഡിൽവെച്ച് പെൺകുട്ടിയെ ആക്രമിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. കോട്ടയം സ്വദേശികളായ അരുൺ ദാസ് (25), ബിലാൽ മജീദ് (24), അഫ്സൽ സിയാദ് (22) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരി മുനിസിപ്പൽ ആർക്കേടിന് മുൻവശം റോഡിൽവെച്ച് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് മാതാപിതാക്കൾക്കൊപ്പം നടന്നുപോവുകയായിരുന്ന പെൺകുട്ടിയെ പ്രതിയായ അരുൺ ദാസ് കടന്നുപിടിക്കുകയായിരുന്നു.
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിവിവാദത്തിൽ കേരള പൊലീസിന് കേസെടുക്കാമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സത്യവാങ്മൂലം. വഞ്ചനക്കുറ്റം, ഗൂഡാലോചന ഉള്‍പ്പടെയുള്ള അഞ്ച് കുറ്റങ്ങള്‍ നിലനിൽക്കുമെന്നതടക്കം ചൂണ്ടിക്കാട്ടി രണ്ട് തവണ ഡിജിപിക്ക് കത്ത് നൽകിയിരുന്നുവെന്നും ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തിൽ ഇഡി വ്യക്തമാക്കി. ഇഡി പരിശോധിക്കുന്നത് കള്ളപ്പണ
തമ്മനം ഫൈസലിന്റെ വീട്ടില്‍ വിരുന്നിൽ പങ്കെടുത്ത ഡിവൈഎസ്പിക്ക് സസ്‌പെൻഷൻ. DYSP എം ജി സാബുവിന് സസ്‌പെൻഡ് ചെയ്‌തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം. ആലപ്പുഴ ക്രൈം ഡിറ്റാച്മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിൽ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ
ഇടുക്കി: മൂന്നാറിൽ വാഹനങ്ങൾക്ക് നേരെ പടയപ്പയുടെ പരാക്രമം. കല്ലാർ മാലിന്യ സംസ്കരണ കേന്ദ്രത്തിനു സമീപം ഇറങ്ങിയ പടയപ്പ വാഹനങ്ങൾ തടയുകയായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മൂന്നാറിൽ നിന്നും കല്ലാർ എസ്റ്റേറ്റിലേക്ക് പോകുകയായിരുന്ന രണ്ട് കാറുകളാണ് കാട്ടുകൊമ്പൻ തടഞ്ഞത്. വാഹനങ്ങൾ കടന്നുപോകാൻ കഴിയാത്ത വിധം റോഡിനു നടുവിൽ നിലയുറപ്പിച്ചു. രണ്ട് വാഹനങ്ങളിൽ നിന്നും ആളുകൾ
നോയിഡ: യുവതിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥൻ അറസ്റ്റിലായി. ഇന്ത്യൻ റവന്യൂ സർവീസിലെ ഉദ്യോഗസ്ഥനായ സൗരഭ് മീണയാണ് നോയിഡയിൽ അറസ്റ്റിലായത്. ഇയാളുടെ അപ്പാർട്ട്മെന്റിലാണ് ശിൽപ ഗൗതം എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നോയിഡ സെക്ടർ 100ലെ ലോട്ടസ് ബൊളിവാഡ് അപ്പാർട്ട്മെന്റിലെ എട്ടാം ടവറിൽ രാവിലെ പൊലീസ് എത്തിയപ്പോഴാണ് അയൽവാസികൾ പോലും