ന്യൂഡല്‍ഹി: രാജ്യചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തി ഡല്‍ഹി. മുംഗേഷ്പുര്‍ കാലാവസ്ഥാ നിലയത്തിലാണ് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 52.3 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയത്. രാജ്യ തലസ്ഥാനത്തിന് പുറമെ ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും താപനില 50 ഡിഗ്രിക്ക് മുകളില്‍
സംസ്ഥാനത്ത് ഇന്നും കനത്ത മഴ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യത. കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നു . ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത 7 ദിവസം വ്യാപകമായി ഇടി / മിന്നൽ / കാറ്റ് ( 30 -40 km/hr.) കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ
ജൂൺ ഒന്ന് മുതൽ ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ് പുതുക്കൽ എന്നിവയിൽ നിലവിലുള്ള രീതിക്ക് മാറ്റം. ജൂൺ ഒന്ന് മുതൽ വരുന്നത് പുതിയ മാറ്റങ്ങൾ. എൽപിജി സിലിണ്ടർ ഉപയോഗം, ബാങ്ക് അവധികൾ, ആധാർ അപ്ഡേറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയിലുമാണ് ജൂൺ മാസത്തിൽ പുതിയ മാറ്റങ്ങൾ വരുന്നത്. പുതിയ ഡ്രൈവിംഗ് ലൈസൻസ് നിയമങ്ങൾ ജൂൺ ഒന്ന് മുതൽ രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് നിയമങ്ങളിൽ പരിഷ്കാരം
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി. ഇടക്കാല ജാമ്യം നീട്ടണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇടക്കാല ജാമ്യം അവസാനിക്കുന്ന ജൂണ്‍ രണ്ടിന് തന്നെ ജയിലിലേക്ക് തിരിച്ചുപോകണം. വേണമെങ്കില്‍ ആവശ്യം ഉന്നയിച്ച് വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. മെഡിക്കല്‍ പരിശോധനകള്‍
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തില്‍ കേസെടുക്കാനാകില്ലെന്ന് ക്രൈം ബ്രാഞ്ച്. ബാര്‍ ഉടമകള്‍ പണം പിരിച്ചത് ബാര്‍ കോഴയ്ക്ക് എന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ആരും കോഴ നല്‍കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇടുക്കിയിലെ ബാര്‍ ഉടമകള്‍ നല്‍കിയ മൊഴി. ശബ്ദരേഖ ചോര്‍ത്തിയതിന് പിന്നില്‍
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനും എക്‌സാലോജിക്കിനും എതിരെ വീണ്ടും ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. എക്‌സാലോജിക്കിന് വിദേശത്തും അക്കൗണ്ടുകളുണ്ടെന്നാണ് പുതിയ ആരോപണം. ഈ അക്കൗണ്ടുകള്‍ വീണാ വിജയന്റെ പേരിലാണ്. എസ്എന്‍സി ലാവ്‌ലിന്‍, പിഡബ്ല്യുസി ഉള്‍പ്പെടെയുള്ള കമ്പനികള്‍ കോടികള്‍ നിക്ഷേപിച്ചെന്നും . സിഎംആര്‍എല്‍ ഇടപാടിലെ പണം എവിടെയെന്നും സര്‍ക്കാര്‍ കണ്ടെത്തണം.
കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി. സഫാരി കാറിനുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. ആർടിഒ വാഹനം പിടിച്ചെടുക്കുകയും കാർ ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. യൂട്യൂബർ വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും
മാവേലിക്കര: കൈ കഴുകാൻ വീടിന്‍റെ പിന്നിലേക്ക് ഇറങ്ങിയ യുവാവ് വീട്ടുവളപ്പിൽ നിന്ന തെങ്ങ് വീണു മരിച്ചു.
മാവേലിക്കര: കൈ കഴുകാൻ വീടിന്‍റെ പിന്നിലേക്ക് ഇറങ്ങിയ യുവാവ് വീട്ടുവളപ്പിൽ നിന്ന തെങ്ങ് വീണു മരിച്ചു. ചെട്ടികുളങ്ങര കൊയ്പ്പള്ളി കാരാൺമ ചിറയിൽ കുളങ്ങര വീട്ടിൽ ധർമ്മപാലന്റെയും ജയശ്രീയുടെയും മകൻ അരവിന്ദ് (30) ആണ് മരിച്ചത്. ബി ടെക് ബിരുദധാരിയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞ് അരവിന്ദിന്‍റെ മുകളിലേക്ക് വീഴുകയായിരുന്നു.
മലപ്പുറം: തൊഴില്‍തേടി അബുദാബിയില്‍ നിന്ന് തായ്‍ലാന്‍റിലെത്തിയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി, സായുധ സംഘം തടവിലാക്കിയതായി പരാതി. യുവാക്കള്‍ ഇപ്പോള്‍ മ്യാന്‍മാറിലെ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. സംഭവത്തില്‍ ബന്ധുക്കള്‍ വിദേശകാര്യ മന്ത്രാലയത്തിലുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. മാർച്ച്
കോഴിക്കോട്: നാദാപുരം ഉമ്മത്തൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് വയസുകാരി ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്. ദിഖ്റ അഹ്‌ലം ( 8 ), കുന്നുംമഠത്തിൽ ചന്ദ്രി ( 40 ) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ട് മുറ്റത്ത് സൈക്കിളോടിക്കുന്നതിനിടയിലാണ് എട്ട് വയസ് കാരിക്ക് കടിയേറ്റത്. ഇതിന് പിന്നാലെയാണ് ചന്ദ്രിയെ നായ ആക്രമിച്ചത്. ഇരുവരും നാദാപുരം ഗവൺമെൻ്റ് ആശുപത്രിയിൽ ചികിൽസ തേടി.