Home Articles posted by Editor (Page 511)
Kerala News

തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഓടിയ വാഹനങ്ങള്‍ക്ക് ഡീസല്‍ കാശ് പോലും ലഭിച്ചില്ലെന്ന് ഉടമകള്‍.

കാസർകോട്: തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഓടിയ വാഹനങ്ങള്‍ക്ക് ഡീസല്‍ കാശ് പോലും ലഭിച്ചില്ലെന്ന് ഉടമകള്‍. 30,000 മുതല്‍ 50,000 രൂപ വരെയാണ് ഓരോ വാഹനത്തിനും ഓട്ടക്കൂലി ലഭിക്കാനുള്ളത്. വോട്ടെടുപ്പ് കഴിഞ്ഞ് മാസം ഒന്ന് കഴിയുമ്പോളും പണം എന്നുനല്‍കുമെന്ന ഉറപ്പ് പോലും വാഹനം എടുത്ത പൊലീസോ ആര്‍ടിഒയോ
Kerala News

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില കുറഞ്ഞു

കൊച്ചി: പാചക വാതകത്തിന്റെ വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വിലയാണ് കുറഞ്ഞത്. സിലിണ്ടറിന് 70.50 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1685.50 രൂപയായി. നേരത്തെ ഇത് 1756 രൂപയായിരുന്നു. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. മെയ് ഒന്നിന് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ചിരുന്നു. 19 കിലോഗ്രാം
India News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ 45 മണിക്കൂർ ധ്യാനം ഇന്ന് അവസാനിക്കും. വൈകീട്ട് മൂന്നരയ്ക്ക് ധ്യാനം അവസാനിപ്പിക്കുന്ന മോദി കന്യാകുമാരിയിൽ നിന്ന് ഹെലികോപ്റ്റർ മാർഗം തിരുവനന്തപുരത്തെക്ക് തിരിക്കും.അവിടെനിന്ന് സ്വന്തം മണ്ഡലമായ വാരണാസിയിലേക്ക് തിരിക്കുക. അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി ധ്യാനത്തിന് പോയി കാമറകളിൽ പകർത്തി പ്രക്ഷേപണം ചെയ്തതിനെ
Kerala News Top News

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത.

തൊടുപുഴ : സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കഴി‍ഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ കിട്ടി മലയോരമേഖലകളിൽ അതീവ ജാഗ്രത വേണമെന്നാണ് നിർദ്ദേശം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ഉയർന്ന തിരമാലകൾക്കും
Kerala News

എയർഹോസ്റ്റസിനെ ഉപയോഗിച്ചുള്ള സ്വർണക്കടത്തിൽ മുഖ്യകണ്ണി പിടിയിൽ.

എയർഹോസ്റ്റസിനെ ഉപയോഗിച്ചുള്ള സ്വർണക്കടത്തിൽ മുഖ്യകണ്ണി പിടിയിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശി സുഹൈലാണ് പിടിയിലായത്. എയർ ഹോസ്റ്റസുമാരെ ക്യാരിയർമാരാക്കി സ്വർണ്ണം കടത്തിയതിന് നേതൃത്വം നൽകിയത് സുഹൈലെന്ന് ഡി ആർ ഐ പറഞ്ഞു. 20 തവണയിലധികമാണ് എയർ ഹോസ്റ്റസ് സ്വർണം കടത്തിയിരുന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ മട്ടന്നൂർ സ്വദേശി സുഹൈലിന്റെ പേര് വെളിപ്പെടുത്തിയത്.
Kerala News

ആലപ്പുഴയിൽ എട്ട് വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു.

ഹരിപ്പാട്: ആലപ്പുഴയിൽ എട്ട് വയസുകാരൻ പേവിഷബാധയേറ്റ് മരിച്ചു. ഹരിപ്പാട് കോട്ടയ്ക്കകം കാഞ്ഞിരംപറമ്പത്ത് ദീപുവിന്റെ മകൻ ദേവനാരായണൻ(8) ആണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ദേവനാരായണന് ശ്വാത തടസം നേരിട്ടിരുന്നു.  ഇതിന് ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ ഒരുമണിയോടെ രോഗാവസ്ഥ മൂർഛിച്ചതിനെ തുടർന്ന് തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ
Kerala News

കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്തു

ആലപ്പുഴ: കുഴിമന്തിക്കട പൊലീസുകാരൻ അടിച്ചു തകർത്തു. വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന കുഴിമന്തിക്കടയാണ് പൊലീസുകാരൻ അടിച്ചു തകർത്തത്. ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജോസഫ് എന്ന പൊലീസുകാരനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ പക്കൽ ആയുധം ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Kerala News

കോഴിക്കോട് ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു.

കോഴിക്കോട് ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു. വൈകിട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മരിച്ചത്. കോഴിക്കോട് കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. റിനീഷ് കൂരാച്ചുണ്ട്, അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്. അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുളള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്.
Kerala News

എയർ ഇന്ത്യയിൽ യാത്രാ ദുരിതം; വിമാനം വൈകി, കുഴഞ്ഞ് വീണ്‌ യാത്രക്കാർ

ന്യൂഡല്‍ഹി: ഡല്‍ഹി- സാന്‍ഫ്രാന്‍സിസ്‌കോ വിമാനം 20 മണിക്കൂറിലേറെ സമയം വൈകിയതില്‍ എയര്‍ ഇന്ത്യക്ക് കേന്ദ്ര വ്യോമയാനവകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. യാത്രക്കാരുടെ ദുരിതം കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ എന്തുകൊണ്ട് സ്വീകരിച്ചില്ലെന്ന് വിശദീകരിക്കാന്‍ എയര്‍ ഇന്ത്യയോട് വ്യോമായന വകുപ്പ് ആവശ്യപ്പെട്ടു. മറുപടി നല്‍കാന്‍ മൂന്ന് ദിവസമാണ് അനുവദിച്ചിരിക്കുന്നത്. സാങ്കേതിക
Kerala News

പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും ജാമ്യം.

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ജാമ്യം. പ്രതികള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും വിചാരണ പൂര്‍ത്തിയാകും വരെ സംസ്ഥാനം വിടരുതെന്നും നിര്‍ദേശമുണ്ട്. പ്രതികളുടെ പാസ്‌പോര്‍ട് സറണ്ടര്‍ ചെയ്യണം. ജസ്റ്റിസ് സി എസ് ഡയസാണ് വിദ്യാര്‍ത്ഥികളായ പ്രതികള്‍ക്ക് ജാമ്യം