Home Articles posted by Editor (Page 503)
India News Sports

ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ട്-സ്കോട്ലൻഡ് മത്സരം ശക്തമായ മഴയെത്തുടർന്ന് ഉപേക്ഷിച്ചു.

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ട്-സ്കോട്ലൻഡ് മത്സരം ശക്തമായ മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് മഴ വില്ലനായി എത്തിയത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് 6.2 ഓവറിൽ 51/0
Kerala News

ചരിത്ര വിജയം ആഘോഷമാക്കാൻ ബിജെപി; സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ വൻ സ്വീകരണം

തൃശൂര്‍: തൃശൂര്‍ ലോക്സഭ മണ്ഡലത്തിലെ ചരിത്ര വിജയം ആഘോഷമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്‍റെ ഭാഗമായി വിജയക്കൊടി പാറിച്ച സുരേഷ് ഗോപിക്ക് ഇന്ന് തൃശൂരില്‍ സ്വീകരണം നല്‍കും. ഇന്ന് ഉച്ചയോടെ മണ്ഡലത്തിലെത്തുന്ന സുരേഷ് ഗോപിക്ക് കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ അണിനിരക്കുന്ന സ്വീകരണമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. തൃശ്ശൂരിൽ സുരേഷ് ഗോപി നടത്തിയ പടയോട്ടത്തിൽ ഗുരുവായൂര്‍ മണ്ഡലം മാത്രമാണ്
Kerala News

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ ചലനങ്ങളുണ്ടാക്കും. തൃശ്ശൂരിലെ തോല്‍വിയില്‍ കെ മുരളീധരന്‍ പരിഭവിച്ചതോടെ കോണ്‍ഗ്രസ് പാര്‍ട്ടി പരുങ്ങലിലാണ്. അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരമാണ് യുഡിഎഫിന് മിന്നും ജയം നല്‍കിയതെന്നതിരിച്ചറിവ് സിപിഎമ്മിലും ചര്‍ച്ചയിലാണ്. വോട്ടുവിഹിതം കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി തലത്തില്‍
Kerala News

സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്ന ദമ്പതികൾ പിടിയിൽ. 

ഹരിപ്പാട്: സ്കൂട്ടറിൽ സഞ്ചരിച്ച പെൺകുട്ടിയെ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തി ആഭരണങ്ങൾ കവർന്ന ദമ്പതികൾ പിടിയിൽ. കരുവാറ്റ കൊച്ചു കടത്തശ്ശേരിൽ പ്രജിത്ത് (37) ഭാര്യ രാജി എന്നിവരാണ് പിടിയിലായത്.  മെയ്  25ന് രാത്രി 7.30ന് മുട്ടം എൻടിപിസി റോഡിൽ ആയിരുന്നു സംഭവം. സ്വകാര്യ സ്ഥാപനത്തിലെ ജോലികഴിഞ്ഞ് സ്കൂട്ടറിൽ  വീട്ടിലേക്ക് പോകുകയായിരുന്നു പെൺകുട്ടിയുടെ  ആഭരണങ്ങളാണ് കവർന്നത്. പെൺകുട്ടി
Kerala News Top News

രണ്ട് ചക്രവാത ചുഴികൾ, ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം. ഇടിയോടും കാറ്റോടും കൂടിയ മഴ കിട്ടിയേക്കും. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്‌നാടിനും സമീപ പ്രദേശത്തായി ഒരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്.
India News

ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ചരിത്രം കുറിച്ച് ബിജെപിയുടെ ശാംഭവി ചൗധരി.

പട്ന: ലോക്സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായി ചരിത്രം കുറിച്ച് ബിജെപിയുടെ ശാംഭവി ചൗധരി. വടക്കൻ ബിഹാറിലെ സമസ്തിപൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്നും വിജയിച്ചു കയറിയ ശാംഭവി ചൗധരിക്ക് നാമ നിർദേശ പട്ടിക സമർപ്പിച്ച സമയത്തെ വിവരങ്ങൾ പ്രകാരം 25 വയസ്സ് മാത്രമാണ് പ്രായമുള്ളത്. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ എൻഡിഎ-ജെഡിയു സഖ്യ സർക്കാരിൽ മന്ത്രിയായ അശോക് കുമാർ
India News

പുഴുങ്ങിയ കോഴിമുട്ട അധികം വേണമെന്ന ആവശ്യപ്പെട്ട ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി

ബെംഗളൂരു: പുഴുങ്ങിയ കോഴിമുട്ട അധികം വേണമെന്ന ആവശ്യപ്പെട്ട ഭര്‍ത്താവുമായി വഴക്കിട്ട ഭാര്യ കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി. ഉത്തര്‍പ്രദേശ് സ്വദേശിനി പൂജ(31)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം മദനായകനഹള്ളിക്കു സമീപം മച്ചൊഹള്ളിയിലാണ് സംഭവം. പുഴുങ്ങിയ കോഴിമുട്ട കൂടുതല്‍ വേണമെന്നാവശ്യപ്പെട്ട് ഭർത്താവ് പൂജയോട് വഴക്കിട്ടിരുന്നു. ഭക്ഷണത്തിന് രുചി പോരെന്ന് പറഞ്ഞ് ഭർത്താവ്
Kerala News

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം

പാലക്കാട്: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലക്കാട് യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ മുന്നിൽ വെച്ചാണ് സംഘർഷമുണ്ടായത്. ഓഫീസിന്റെ മുന്നിലിട്ട് യുഡിഎഫ് പടക്കം പൊട്ടിച്ചത് സിപിഎം പ്രവർത്തകരെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. സംഭവ സ്ഥലത്ത് പൊലീസ് എത്തി പ്രവർത്തകരെ പിടിച്ചു മാറ്റി. അതേസമയം,
India News

തമിഴകത്ത് തകര്‍ന്നടിഞ്ഞ് ബിജെപി, സിപിഎമ്മിനും നേട്ടം

ചെന്നൈ: ദക്ഷിണേന്ത്യയിൽ കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചപ്പോഴും തമിഴ്നാട്ടില്‍ അടിപതറി ബിജെപി. ഡിഎംകെയ്ക്കൊപ്പം കോണ്‍ഗ്രസും സിപിഎമ്മും സിപിഐയുമെല്ലാം ചേര്‍ന്ന ഇന്ത്യ സഖ്യം മിന്നുന്ന വിജയത്തിലേക്കാണ് കുതിച്ച് കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടില്‍ നിലവില്‍ വോട്ട് വിഹിതത്തില്‍ ബിജെപി നാലാം സ്ഥാനത്താണ്.  എം കെ സ്റ്റാലിന്‍റെ പടയോട്ടം തന്നെയാണ്
India News

പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് നടന്നുകയറി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്ര

പശ്ചിമ ബംഗാളിലെ കൃഷ്ണ നഗറില്‍ നിന്ന് വീണ്ടും ലോക്‌സഭയിലേക്ക് നടന്നുകയറി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയിത്ര. തുടക്കം മുതല്‍ മണ്ഡലത്തില്‍ ലീഡ് നിലനിര്‍ത്തിയ മഹുവയുടെ വിജയം ബിജെപിയോടുള്ള മധുര പ്രതികാരം കൂടിയാണ്. രാഷ്ട്രീയത്തിലിറങ്ങിയ കാലം മുതല്‍ ബിജെപിയുടെ കണ്ണിലെ കരടാണ് മഹുവ. ഒടുവില്‍ പാര്‍ലമെന്റില്‍ നിന്നുതന്നെ മഹുവയെ ബിജെപി പുറത്താക്കി. രാജകുടുംബത്തില്‍ നിന്നുള്ള അമൃത