Home Articles posted by Editor (Page 498)
Kerala News

എയർ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരൻ ആത്മഹത്യ ചെയ്തു

കൊച്ചി : എയർ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരൻ ആത്മഹത്യ ചെയ്തു. എറണാകുളം പെരുമ്പാവൂർ ഒക്കലിൽ താമസിക്കുന്ന സുരേഷ് ആണ് മരിച്ചത്.വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്തിയത്. എയർ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനമാണ്
Kerala News

സുരേഷ് ഗോപി മൂന്നാം എന്‍ഡിഎ മന്ത്രിസഭയില്‍ മന്ത്രിയായേക്കുമെന്ന് സൂചന. 

തൃശൂരില്‍ നിന്ന് മത്സരിച്ച് വിജയിച്ച സുരേഷ് ഗോപി മൂന്നാം എന്‍ഡിഎ മന്ത്രിസഭയില്‍ മന്ത്രിയായേക്കുമെന്ന് സൂചന. ക്യാബിനറ്റ് റാങ്കോടെയോ സ്വതന്ത്ര ചുമതലയോടെയാ സുരേഷ് ഗോപി മന്ത്രിയാകുമെന്നാണ് വിവരം. സുരേഷ് ഗോപിയെ മന്ത്രിയാക്കാനുള്ള നിര്‍ദേശം കേന്ദ്ര നേതൃത്വത്തില്‍ നിന്നും ലഭിച്ചുവെന്നാണ് സൂചന. എന്‍ഡിഎ യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ തുടരുന്ന എന്‍ഡിഎ യോഗം എന്‍ഡിഎ
Kerala News

യാത്രക്കാരന് രക്ഷകനായി ബസ് കണ്ടക്ടർ

കൊല്ലത്ത് ബസിൽ ഡോറിന്റെ സൈഡിൽ നിന്നും പുറത്തേക്ക് തെറിച്ച് വീണ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കണ്ടക്ടർ ബിനുവിന്റെ നിർണായക ഇടപെടലാണ് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. കൊല്ലം കരാളിമുക്കിൽ വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യം ‘ദൈവത്തിന്റെ കൈ’ എന്ന ഹാഷ് ടാഗോടെ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു ജീവൻ രക്ഷിക്കാനായതിൽ സന്തോഷമെന്ന് ബസ് കണ്ടക്ടർ ബിലു പറഞ്ഞു. ബാലൻസ് വാങ്ങാൻ
Kerala News

കോഴിക്കോട് കോന്നാട് ബീച്ചിന് സമീപത്തുവച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് കോന്നാട് ബീച്ചിന് സമീപത്തുവച്ച് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു. ഉച്ചയ്ക്ക് 12.30ഓടെയാണ് സംഭവം. കോഴിക്കോട് കുമാരസ്വാമി സ്വദേശി മോഹന്‍ ദാസാണ് മരിച്ചത്. 65 വയസായിരുന്നു. കോഴിക്കോട് കോര്‍പറേഷനിലെ മുന്‍ ഡ്രൈവറാണ് മോഹന്‍ദാസ്.  തീ പിടിച്ച കാര്‍ വല നെയ്തുകൊണ്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ കാണുകയും ഓടി കാറിനടുത്തെത്തി ഡോര്‍ തുറന്ന് ഡ്രൈവറെ
Kerala News

ഹോട്ടലിൽ അതിക്രമം കാണിച്ചതിന് ഗ്രേഡ് എസ്ഐക്കെതിരെ പൊലീസ് കേസ് എടുത്തു

കോഴിക്കോട്: ഹോട്ടലിൽ അതിക്രമം കാണിച്ചതിന് ഗ്രേഡ് എസ്ഐക്കെതിരെ പൊലീസ് കേസ് എടുത്തു. ബാലുശ്ശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ എ രാധാകൃഷ്ണനെതിരെയാണ് കേസ്. വാങ്ങിയ ഭക്ഷണത്തിന് പണം നൽകാത്തത് ചോദ്യം ചെയ്തതിന് ഇയാൾ ഹോട്ടലിൽ അതിക്രമം കാണിക്കുകയായിരുന്നു. എസ്ഐ ഭക്ഷണം പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാതിരുന്നതാണ് സംഭവങ്ങളുടെ തുടക്കം. ഈ ഹോട്ടലിൽ നിന്ന് എസ്ഐ സ്ഥിരമായി ഇങ്ങനെ ഭക്ഷണം
Kerala News

ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസ്; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

കൊച്ചി: ആർഎൽവി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമ നൽകിയ മുൻകൂർ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. സത്യഭാമയ്ക്ക് അറസ്റ്റിൽ നിന്ന് താൽക്കാലിക സംരക്ഷണം കോടതി നേരത്തെ നൽകിയിരുന്നു.ജസ്റ്റിസ് കെ.ബാബുവിന്‍റെ ബെഞ്ചാണ് ഹർജിയിൽ വിധി പറയുക. മുൻകൂർ ജാമ്യം നൽകാനാകില്ലെന്നും ബന്ധപ്പെട്ട മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാകാൻ നിർദേശിക്കുമെന്നും നേരെത്തെ സിംഗിൾ
Kerala News

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിലായി

പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരു പ്രതി കൂടി പിടിയിലായി. 22 ആം പ്രതി കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ഷെയ്ഖ് അഫ്സൽ ആണ് പിടിയിലായത്. എഎസ്പി അശ്വതി ജിജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഷെയ്ഖ് അഫ്സലിനെ പിടികൂടിയത്. പൊള്ളാച്ചിയിൽ ഭാര്യ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ
Kerala News Top News

സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്; 12 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കർണാടക തീരദേശത്തിന് മുകളിലായി രണ്ട് ചക്രവാതചുഴി നിലനിൽക്കുന്നതിനാലാണ് വരും ദിവസങ്ങളിലും വ്യാപക മഴയ്ക്ക് സാധ്യതയുള്ളത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ
Entertainment Kerala News

സമൂഹ മാധ്യമങ്ങളിൽ സൈബർ ആക്രമണം നേരിടുകയാണ് നടി നിമിഷ സജയൻ; എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ’- ഗോകുല്‍

സുരേഷ് ഗോപിയുടെ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സൈബർ ആക്രമണം നേരിടുകയാണ് നടി നിമിഷ സജയൻ. നാല് വർഷം മുൻപ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന റാലിയിൽ സംസാരിക്കുന്നതിനിടെ നടി പറഞ്ഞ കാര്യങ്ങളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും നിമിഷയ്ക്കെതിരെ മോശം പരാമർശങ്ങളെത്തുന്നതും. സംഭവത്തിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുൽ
Kerala News

ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരും. എൽഡിഎഫിലെ രാജ്യസഭാ സീറ്റ് പ്രതിസന്ധിയും യോഗം ചർച്ച ചെയ്യും. ലോക്സഭയിലേക്ക് വിജയിച്ച കെ രാധാകൃഷ്ണന്റെ ഒഴിവിലേക്ക് പുതിയ മന്ത്രിയെ നിയമിക്കുന്നതിലും ഇന്ന് ചർച്ചയുണ്ടാകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി വിലയിരുത്താൻ ഈ മാസം 16 മുതൽ അഞ്ചുദിവസത്തേക്ക് സിപിഐഎം