Home Articles posted by Editor (Page 497)
Kerala News

വിമാനം ലാന്‍ഡ് ചെയ്യവെ സീറ്റ് ബെല്‍റ്റ് ഇടാന്‍ നിര്‍ദേശിച്ചയാളുടെ മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ച് സഹയാത്രികന്‍

കൊച്ചി: വിമാനം ലാന്‍ഡ് ചെയ്യവെ സീറ്റ് ബെല്‍റ്റ് ഇടാന്‍ നിര്‍ദേശിച്ചയാളുടെ മൂക്കിനിടിച്ച് പരിക്കേല്‍പ്പിച്ച് സഹയാത്രികന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലായിരുന്നു സംഭവം. ഇടുക്കി സ്വദേശി അനില്‍ തോമസാണ് സഹയാത്രികനായ കോട്ടയം സ്വദേശി വിമലിനെ
Kerala News

വയനാട് മൂലക്കാവ് സർക്കാർ സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം

വയനാട് മൂലക്കാവ് സർക്കാർ സ്‌കൂളിൽ റാഗിങ്ങിന്റെ പേരിൽ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം. പത്താം ക്ലസ് വിദ്യാർത്ഥി ശബരിനാഥിനാണ് പരുക്കേറ്റത്. അമ്പലവയൽ സ്വദേശി ശബരിനാഥിനെ സഹപാഠികളാണ് മർദിച്ചത്. കത്രിക കൊണ്ട് മുഖത്തും നെഞ്ചിലും കുത്തി. ചെവിക്കും സാരമായ പരുക്ക്. ക്ലസിൽ നിന്നും വലിച്ചിറക്കി കൊണ്ടുപോയത് പരിചയപ്പെടാൻ എന്നുപറഞ്ഞാണ്. അഞ്ച് പേരോളം അടിച്ചുവെന്നാണ് രക്ഷിതാക്കൾ പറഞ്ഞത്.
Kerala News

കണ്ണൂർ മയ്യിലിൽ മൂന്ന് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു.

കണ്ണൂർ മയ്യിലിൽ മൂന്ന് വിദ്യാർഥികൾ പുഴയിൽ മുങ്ങി മരിച്ചു. പാവന്നൂർ മൊട്ട സ്വദേശികളായ നിവേദ് (21), അഭിനവ് (21), ജോബിൻ ജിത്ത് (17) എന്നിവരാണ് മരിച്ചത്. പുഴക്കരയിൽ നിൽക്കുന്നതിനിടെ കര ഇടിഞ്ഞു താഴേക്ക് വീഴുകയായിരുന്നു. മരിച്ച മൂന്ന് പേരും ബന്ധുക്കളാണ്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഒരാൾ നീന്തി രക്ഷപ്പെട്ടു. മീൻ പിടിക്കുന്നതിനിടെയാണ് കരയിടിഞ്ഞ് പുഴയിൽ വീണത്. മൃതദേഹങ്ങൾ പരിയാരം
Kerala News Top News

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ അറിയിപ്പ്. മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ ആലപ്പുഴയിലും എറണാംകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനും
Kerala News

എറണാകുളം കളമശേരിയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം.

എറണാകുളം കളമശേരിയിൽ യുവതിയെ തട്ടികൊണ്ട് പോകാൻ ശ്രമം. കാറിലെത്തിയ അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. ജോലി കഴിഞ്ഞ് നടന്ന് പോകുമ്പോഴായിരുന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് വരികയായിരുന്ന യുവതിയെയാണ് കാറിൽ എത്തിയ അഞ്ചംഗ സംഘം ഉപദ്രവിക്കാൻ ശ്രമിച്ചത്. തുടർന്ന് യുവതി സമീപത്തെ ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറി
Entertainment India News

ഈനാട് ഗ്രൂപ്പ് എംഡിയും റാമോജി റാവും ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു അന്തരിച്ചു.

ഈനാട് ഗ്രൂപ്പ് എംഡിയും റാമോജി റാവും ഫിലിം സിറ്റി സ്ഥാപകനുമായ റാമോജി റാവു(87) അന്തരിച്ചു. ശ്വാസതടസത്തെ തുടർന്ന് ഹൈദരാബാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ൽ സ്ഥാപിതമായ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ഉഷാകിരൻ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു. നാലു ഫിലിംഫെയർ
Kerala News

തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ കേസെടുത്ത് പൊലീസ്

തൃശൂർ ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിൽ കേസെടുത്ത് പൊലീസ്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരടക്കം 20 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ജനറൽ സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജോസ് വള്ളൂരാണ് കേസിലെ ഒന്നാം പ്രതി. ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂരും സംഘവും കയ്യേറ്റം ചെയ്തതായി പറയുന്ന ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറ തൃശ്ശൂർ ജില്ലാ സഹകരണ ആശുപത്രി
Kerala News

അങ്കമാലി പാറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

അങ്കമാലി പാറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ജാതിക്ക ഉണക്കുന്ന ഡ്രയറിൽ നിന്ന് തീപിടിച്ചതെന്നാണ് സംശയം. ഒരാൾ പൊള്ളലുകളോടെ രക്ഷപ്പെട്ടു. പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ഭാര്യ, ഭർത്താവ്, രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സ് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ബിനീഷ്, ഭാര്യ അനു,
Kerala News

മലപ്പുറം പന്തല്ലൂർ കടമ്പോട് ഓടുന്ന ലോറിയുടെ മുകളിൽ മരം ഒടിഞ്ഞ് വീണു.

മലപ്പുറം: മലപ്പുറം പന്തല്ലൂർ കടമ്പോട് ഓടുന്ന ലോറിയുടെ മുകളിൽ മരം ഒടിഞ്ഞ് വീണു. വൈദ്യുതി ലൈനിലേക്ക് വീണ ശേഷമാണ് മരം ലോറിയുടെ മുകളിൽ പതിച്ചത്. നാല് വൈദ്യുത പോസ്റ്റുകളും തകർന്ന് വീണു. അപകടത്തിൽ സമീപത്ത് ബസ് കാത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിക്ക് പരിക്കേറ്റു. തകര്‍ന്നു വീണ വൈദ്യുത  പോസ്റ്റിന്‍റെ ഭാഗം  കാലില്‍ വീണാണ് പരിക്കേറ്റത്. വിദ്യാര്‍ത്ഥിയെ മഞ്ചേരി മെഡിക്കല്‍ കോളേജ്
Kerala News

‘പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകും’; ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ സഭ നിരണം മുൻ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയും ഒരു പ്രളയം ഉണ്ടാകട്ടെ എന്നാണ് ചിലർ ആഗ്രഹിക്കുന്നത്. പ്രളയമാണ് സർക്കാരിനെ വീണ്ടും അധികാരത്തിൽ കയറ്റിയത് എന്നാണ് ഒരു പുരോഹിതൻ പറയുന്നത്. പുരോഹിതരുടെ ഇടയിലും വിവരദോഷികൾ ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടത്