രാഹുൽ ഗാന്ധി വയനാട് ഒഴിയും. റായ്ബറേലി സീറ്റ് നിലനിർത്താൻ പ്രവർത്തക സമിതിയിൽ ധാരണ. തീരുമാനം ഉടൻ കേരള നേതൃത്വത്തെ അറിയിക്കും. ഔദ്യോഗിക പ്രഖ്യാപനം പിന്നീട്. മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക. പ്രിയങ്ക ഗാന്ധി കേരളത്തിൽ മത്സരിക്കില്ല. കേരളത്തിലെ നേതാക്കളെ പരിഗണിക്കാൻ സാധ്യത.
പശുക്കടത്ത് ആരോപിച്ച് ഛത്തീസ്‌ഗഡിലെ റായ്പുരിൽ രണ്ട് മുസ്‌ലിങ്ങളെ അടിച്ച് കൊലപ്പെടുത്തിയതായി പരാതി. ജൂൺ ഏഴിനാണ് സംഭവം നടന്നതെന്ന് ന്യൂസ് 18 ഹിന്ദി റിപ്പോർട്ട് ചെയ്യുന്നു. എരുമകളുമായി പോയ ഛന്ദ് മിയ, ഗുഡ്ഡു ഖാൻ എന്നിവരെയാണ് മഹാനദി പുഴയോരത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർക്കൊപ്പം ആക്രമണത്തിന് ഇരയായ സദ്ദാം ഖാൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. യു.പിയിലെ സഹരൻപുറിൽ
യാത്രക്കാരനെ അത്ഭുതകരമായി രക്ഷിച്ച സ്വകാര്യ ബസ് കണ്ടക്ടർ ബിലു വീണ്ടും രക്ഷകന്റെ റോളിൽ. യാത്രക്കാരിയുടെ നഷ്ടപ്പെട്ട പേഴ്‌സ് കണ്ടെത്തി നൽകിയാണ് ബിലു ഇത്തവണ മാതൃകയായത്. ബിലുവിനെ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ അഭിനന്ദനം തുടർച്ചയായി രണ്ടുദിവസങ്ങളിൽ. നടന്നു. പേഴ്‌സിൽ 11000 രൂപയും മൊബൈൽ ഫോണും, സ്വർണവും ഉണ്ടായിരുന്നുവെന്നും ബിലു പറഞ്ഞു.
കോഴിക്കോട്: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റില്‍ കയറി പ്രാവുകളെ മോഷ്ടിക്കാന്‍ ശ്രമിക്കുകയും മോഷണശ്രമം ചെറുത്തവരെ ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍. എരഞ്ഞിക്കല്‍ തടങ്ങാട്ട് വയലിന് സമീപം താമസിക്കുന്ന തൊടികയില്‍ സാഗീഷ് ആണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ ഇയാളെ കഴിഞ്ഞ ദിവസം രാവിലെ പൊലീസ് വീട് വളഞ്ഞ്
ലക്നൗ: തൊണ്ട വേദനയുമായി ആശുപത്രിയിലെത്തിയ 12 വയസുകാരനെ പരിശോധിച്ച ഡോക്ടർമാർ കണ്ടെത്തിയത്, അഞ്ചാം വയസിൽ വിഴുങ്ങിയ നാണയം. കുട്ടിയുടെ തൊണ്ടയ്ക്ക് അൽപം താഴെയായി അന്നനാളത്തിൽ കഴിഞ്ഞ ഏഴ് വർഷമായി ഒരു രൂപ നാണയം കുടുങ്ങിക്കിടക്കുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ നാണയം പുറത്തെടുത്തെങ്കിലും സങ്കീർണതകൾ തീർന്നെന്ന് പറയാറായിട്ടില്ലെന്നും പതിവ് പരിശോധനകൾ ഇനിയും വേണമെന്നും ഡോക്ടർമാർ
തൃശൂർ: ബിഷപ്പിന്റെ വേഷം കെട്ടി 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതിയായ പോൾ ഗ്ലാസ്സണെ ചെന്നെയിൽ നിന്നാണ് തൃശൂർ വെസ്റ്റ് പൊലീസ് പിടികൂടിയത്. സ്റ്റാഫ് ക്വോട്ടയിൽ വെല്ലൂർ സിഎംസി മെഡിക്കൽ കോളജിൽ അഡ്മിഷൻ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പടിഞ്ഞാറെ കോട്ടയിലുള്ള ഡോക്ടർ ഡേവിസ് തോമസിൻ്റെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറിൽ നിന്നും 81 ലക്ഷം
കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര, അയ്മനം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളിൽ താറാവ്, കോഴി, കാട വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) എന്നിവയുടെ വിപണനവും നീക്കവും ജൂൺ 12 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ വി.
കോഴിക്കോട്: കരിപ്പൂരിൽ ഇറക്കേണ്ട വിമാനം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറക്കി. ദുബായിൽ നിന്ന് പുലർച്ചെ കരിപ്പൂരിൽ എത്തിയ വിമാനമാണ് കാലാവസ്ഥ മോശമായതിനെ തുടർന്ന് കൊച്ചിയിൽ ഇറക്കിയത്. അതേസമയം, പുലർച്ചെ 2.15ന് എത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ യാത്രക്കാർ ഇപ്പോഴും തുടരുകയാണ്. വിമാനത്തിൽ തിരികെ കോഴിക്കോട്ട് എത്തിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വിമാനത്താവളത്തിലേക്ക്
മേപ്പാടി: ഏഴ് ഗുണ്ടകളെ ഒരു മാസത്തിനുള്ളില്‍ പിന്തുടര്‍ന്ന് പിടികൂടി തുറങ്കിലടച്ച് മേപ്പാടി പൊലീസ്. യുവാവിനെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തിലാണ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ കുറ്റവാളികളെ മേപ്പാടി പൊലീസ് പൂട്ടിയത്. കഴിഞ്ഞ മാസം അഞ്ചിന് പുലര്‍ച്ചെ വടുവന്‍ചാല്‍ ടൗണില്‍ വെച്ച് കാര്‍ ഓവര്‍ടേക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ
തിരുവനന്തപുരം: തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും. ഏഴ് കോടിയോളം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സോളാർ സ്ഥാപിച്ചതിനു പുറമേ സ്റ്റേഡിയത്തിന്‍റെ അറ്റകുറ്റപ്പണികളും തീര്‍ത്തിട്ടുണ്ട്. നഗരമധ്യത്തിലെ സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂര നിറയെ സോളാര്‍ പാനലായി. ഗ്യാലറിയില്‍ ഇനി വെയിലുകൊള്ളാതെ ഇരിക്കുകയും ചെയ്യാം. ഒരു മെഗാവാട്ട്