Home Articles posted by Editor (Page 495)
Kerala News

പൂജപ്പുരയിൽ റെസ്റ്റോറന്റിൽ സംഘര്‍ഷം: തര്‍ക്കം തുടങ്ങിയത് മെനു കാര്‍ഡിനെ ചൊല്ലി

തിരുവനന്തപുരം:  ഭക്ഷണം കഴിക്കാൻ എത്തിയവർ ഹോട്ടൽ ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതി. പൂജപ്പുരയിലെ അസീസ് ഹോട്ടലിലാണ് സംഘര്‍ഷം ഉണ്ടായത്. മെനു കാർഡിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 
Kerala News

ഒരു വയസുകാരനെ മർദിച്ച് അമ്മ; ദൃശ്യങ്ങൾ അച്ഛന് അയച്ചുകൊടുത്തു; യുവതി കസ്റ്റഡിയിൽ

ആലപ്പുഴ: ഒരു വയസുകാരനെ ക്രൂരമായി മർദിച്ച് അമ്മ. ആലപ്പുഴ ജില്ലയിലെ മാന്നാറിലാണ് മനസാക്ഷിയെ നടുക്കുന്ന ദാരുണസംഭവം നടന്നത്.   മാന്നാർ സ്വദേശിനിയായ യുവതിയാണ് സ്വന്തം കുഞ്ഞിനെ മർദ്ദിച്ചതിന് ശേഷം ദൃശ്യങ്ങൾ കുഞ്ഞിന്റെ അച്ഛന് അയച്ചുകൊടുത്തത്. യുവതിയെ മാന്നാർ പൊലീസ് കസ്റ്റഡിയിലെടുത്തു. തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്നും അതിന്റെ വൈരാ​ഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചതെന്നും
Kerala News

കൊച്ചി: അങ്കമാലി ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

കൊച്ചി: അങ്കമാലി ടൗണില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ക്യാബിനില്‍ നിന്ന് പുക ഉയരുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയോടി. ഇന്ന് പുലര്‍ച്ചെ 5.40ഓടെയായിരുന്നു സംഭവം. ആലുവ സ്വദേശി ആഷിക്കിന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അങ്കമാലി ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു.
Kerala News

കോഴിക്കോട് ബീച്ചിൽ കടലാക്രമണത്തെ തുടർന്ന് നടപ്പാത തകർന്നു

കോഴിക്കോട് ബീച്ചിൽ കടലാക്രമണത്തെ തുടർന്ന് നടപ്പാത തകർന്നു.കല്ലും മണ്ണും പൂർണ്ണമായി ഇളകി മാറി. കൂടുതൽ ഭാഗങ്ങൾ അപകട ഭീഷണിയിൽ. അതേസമയം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. മലയോര- തീരദേശ മേഖലയ്ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം. മത്സ്യത്തൊഴിലാളികള്‍ക്കും പ്രത്യേക മുന്നറിയിപ്പുണ്ട്.
Kerala News

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. 

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസം മഴ തുടരാൻ സാധ്യതെയെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത്‌ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,
Kerala News

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍. കൊടിസുനി ഒഴികെയുള്ള 10 പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍. കൊടിസുനി ഒഴികെയുള്ള 10 പ്രതികള്‍ക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചതിന് പിന്നാലെയാണ് നടപടി. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് നിരവധി തവണ അനധികൃതമായി പരോള്‍ ആനുകൂല്യങ്ങള്‍ ലഭിച്ചെന്ന വിമര്‍ശനം നിലനില്‍ക്കെയാണ് 10 പ്രതികള്‍ക്ക് വീണ്ടും പരോള്‍ നല്‍കിയിരിക്കുന്നത്. കണ്ണൂര്‍
Kerala News

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം.

കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറി അപകടം. തൃശൂർ ന​ഗരത്തിലാണ് ഇന്ന് പുലർച്ചയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ
India News Top News

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വൈകീട്ട് 7.15 ന് രാഷ്ട്രപതി ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. നരേന്ദ്രമോദിയെ കൂടാതെ സഖ്യകക്ഷികളിൽ നിന്നടക്കം 30 ഓളം പേർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. എണ്ണായിരത്തോളം അതിഥികളാണ് ചടങ്ങിൽ പങ്കെടുക്കുക. ബിജെപിയുടെയും സഖ്യകക്ഷികളുടെയും പ്രധാന നേതാക്കൾക്ക് പുറമേ ആറ് രാഷ്ട്രനേതാക്കളും പങ്കെടുക്കും. പുതിയ
India News

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷത്തില്‍ സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷത്തില്‍ സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം. ബിജെപി പ്രവര്‍ത്തകനായ ദുര്‍ഗേഷ് പാണ്ഡെ(30) തന്റെ പ്രദേശത്തെ കാളി ക്ഷേത്രത്തില്‍ കാണിക്കയായി വിരല്‍ സമര്‍പ്പിക്കുകയായിരുന്നു. വോട്ടെണ്ണല്‍ ദിവസം ഇന്ത്യ മുന്നണി മുന്നിട്ടുനില്‍ക്കുന്നുവെന്ന
Kerala News

നാലാം ലോക കേരള സഭ 2024 ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്.

നാലാം ലോക കേരള സഭ 2024 ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്. 103 രാജ്യങ്ങളില്‍ നിന്നുളള പ്രവാസി പ്രതിനിധികള്‍ പങ്കെടുക്കും. ലോക കേരളം പോര്‍ട്ടല്‍ ലോഞ്ചും മൈഗ്രേഷൻ സർവ്വേ റിപ്പോര്‍ട്ടും ജൂൺ 13നാണ്. തിരുവനന്തപുരത്ത് ചേരുന്ന സഭയിൽ 200-ഓളം പ്രത്യേക ക്ഷണിതാക്കളുമുണ്ടാകും.എമിഗ്രേഷന്‍ കരട് ബില്‍ 2021, വിദേശ റിക്രൂട്ട്മെന്‍റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം – നൂതന ആശയങ്ങള്‍,