Home Articles posted by Editor (Page 492)
Kerala News

മലപ്പുറം: തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. 

മലപ്പുറം: തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ് (23) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു സംഭവം. യുവാവ് ഓടിച്ചിരുന്ന ബൈക്ക് ഒരു കാറിനെ മറികടക്കുന്നതിനിടെ  നിയന്ത്രണം വിട്ട്  ബസിന്
Kerala News

ഇന്ന് മുതൽ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

പാലക്കാട് : കൊങ്കൺ റെയിൽപാതയിൽ മൺസൂൺ ടൈംടേബിൾ ഇന്ന് മുതൽ നിലവിൽവന്നു. കൊങ്കൺ പാതയിലൂടെ കേരളത്തിലേക്കും തിരിച്ചുമുള്ള വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റമുണ്ടാകും എന്നതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു. മുൻകൂട്ടി ടിക്കറ്റ് എടുത്തുവരും ട്രെയിനുകളുടെ സമയമാറ്റം അനുസരിച്ച് യാത്ര സജ്ജീകരിക്കണം. മഴക്കാലത്ത് പതിവിലും വേഗം കുറച്ച് ട്രെയിനുകളുടെ സമയക്രമം
Kerala News

 ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്ക്ക്  വൈദ്യുതി ബില്ല്  50,000 രൂപ! 

വാഗമൺ: ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധികയ്ക്ക്  ഭീമമായ വൈദ്യുതി ബില്ല് ലഭിച്ച് സംഭവത്തിൽ കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ  ഇന്ന് വൈദ്യുതി വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചേക്കും. ഇടുക്കി വാഗമണ്ണിൽ ഒറ്റമുറി വീട്ടിൽ കഴിയുന്ന വയോധിക അന്നമ്മയ്ക്കാണ് 50000 രൂപയുടെ വൈദ്യുതി ബിൽ നൽകി കെ എസ് ഇ ബി ഞെട്ടിച്ചത്. സംഭവം അന്വേഷണം നടത്താൻ വൈദ്യുതി വകുപ്പ്
Kerala News

എൻഎസ്എസ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ വയോധികനെ മർദിച്ചു എന്ന പരാതിയിൽ ടി.ജി നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്.

എൻഎസ്എസ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ വയോധികനെ മർദിച്ചു എന്ന പരാതിയിൽ ടി.ജി നന്ദകുമാറിനെതിരെ കേസെടുത്ത് പോലീസ്. എൻഎസ്എസ് വെണ്ണല കരയോഗത്തിന്റെ സെക്രട്ടറിയായി 29 വർഷം പ്രവർത്തിച്ച 80 വയസുകാരൻ കെ പി ഭരതപണിക്കർക്കാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ പരിക്കേറ്റ വെണ്ണല സ്വദേശി ഭരതപ്പണിക്കർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ ടിജി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള പാനലിൽ 11
Entertainment India News

നടിയും മോഡലുമായ നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തി

നടിയും മോഡലുമായ നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഫ്ലാറ്റിലാണ് നൂര്‍ മാളബികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണ് എന്നാണ് പൊലീസ് നിഗമനം. ജൂൺ ആറിനാണ് നടി മരിച്ചത്. ഫ്ലാറ്റിൽ നിന്ന് ദുർ​ഗന്ധമുണ്ടായതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ഫ്ലാറ്റിൽ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിൽ നടിയുടെ മൃതദേഹം കണ്ടെത്തിയത്.
Kerala News

പ്രതിപക്ഷ ബഹളത്തിനിടെ തദ്ദേശ വാർഡ് വിഭജന ബിൽ നിയമസഭ പാസാക്കി

പ്രതിപക്ഷ ബഹളത്തിനിടെ തദ്ദേശ വാർഡ് വിഭജന ബിൽ നിയമസഭ പാസാക്കി. അഞ്ച് മിനുട്ടിലാണ് ബിൽ പാസാക്കിയത്. സബ്ജക്ട് കമ്മിറ്റിക്ക് പോലും വിടാതെയാണ് ബിൽ പാസാക്കിയത്. സബ്ജക്ട് കമ്മിറ്റിക്ക് വിടുമെന്നായിരുന്നു അജണ്ട. അസാധാരണ ഘട്ടങ്ങളിലാണ് സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ ബിൽ പാസാക്കുന്നത്. പ്രതിപക്ഷം സഹകരിക്കാത്തത് കൊണ്ടെന്നാണെന്ന് ബിൽ നേരിട്ട് പാസാസക്കിയതെന്ന് മന്ത്രി എം.ബി രാജേഷ്
Kerala News

സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 

പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം വൈകിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അന്വേഷണം വൈകിപ്പിക്കുന്നതിനായുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ഉദ്യോ​ഗസ്ഥർക്ക് ജാ​ഗ്രതക്കുറവുണ്ടയതായി
Kerala News

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും.

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ബജറ്റ് പാസാക്കലാണ് നിയമസഭയുടെ മുഖ്യ അജണ്ട. ബാർകോഴ വിവാദം ആദ്യദിനം തന്നെ അടിയന്തര പ്രമേയമായി ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. 2024 – 25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസാക്കലാണ് നിയമസഭാ സമ്മേളനത്തിൻ്റെ മുഖ്യ അജണ്ട. എന്നാൽ സഭ പ്രക്ഷുബ്ദമാവുക മറ്റു പല വിവാദ
Kerala News

കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി.

കേന്ദ്രമന്ത്രിസ്ഥാനം ഒഴിയാൻ താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. താമസിയാതെ തന്നെ ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. തനിക്ക് സിനിമ ചെയ്തേ മതിയാകൂവെന്നും കേന്ദ്രമന്ത്രിസ്ഥാനം വേണ്ട എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. എംപി എന്ന നിലയിൽ തൃശൂരിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇനി അവർ തീരുമാനിക്കട്ടെയെന്നും സുരേഷ്
Kerala News

17കാരിയെ പീഡിപ്പിച്ച ടാറ്റൂ ആർട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ

തിരുവല്ല: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട 17കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ ടാറ്റൂ ആർട്ടിസ്റ്റായ കാമുകനും സുഹൃത്തുക്കളുമടക്കം നാല് പേർ അറസ്റ്റിൽ. പുളിക്കീഴ് പൊലീസാണ് പ്രതികളെ പിടികൂടിയത്. കാമുകനും എറണാകുളത്തെ ബ്യൂട്ടി പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന ചെങ്ങന്നൂർ വനവാതുക്കര സുജാലയത്തിൽ അഭിനവ് (19), പെൺകുട്ടിയെ കടത്തിക്കൊണ്ടു