കൊച്ചി: പെരിയാറിൽ അപകടകരമായ അളവിൽ രാസമാലിന്യം കലർന്നിട്ടുണ്ടെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പരിശോധനാ ഫലം. പെരിയാറിലെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ടർ ടി വി ശേഖരിച്ച വെള്ളമാണ് പരിശോധിച്ചത്. നൈട്രേറ്റ് , സൾഫേറ്റ് , അമോണിയ എന്നിവയുടെ അളവ് ഞെട്ടിക്കുന്നതാണെന്ന് റിപ്പോർട്ട് പറയുന്നു.
നരേന്ദ്രമോദിയെ പുകഴ്ത്തിയും പിണറായി സർക്കാരിനെ വിമർശിച്ചും മുതിർന്ന സിപിഐഎം നേതാവ് ജി സുധാകരൻ. നരേന്ദ്ര മോദി ശക്തനായ ഭരണാധികാരി. ബിജെപിയുടെ കേന്ദ്രമന്ത്രിമാർക്കെതിരെ അഴിമതി ആരോപണങ്ങളില്ല. കോൺഗ്രസ് ഭരണകാലത്തെ പോലെ അഴിമതി പൊട്ടിയൊഴുകുന്നില്ല. നേതാവ് ഉണ്ടെങ്കിൽ ജനം പിന്നാലെ വരും. കേന്ദ്രമന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല. ഏത് പാർട്ടിയായാലും ലീഡർഷിപ്പ്
വിദേശ ഫുട്ബോൾ താരത്തെ പണം നൽകാതെ പറ്റിച്ചതായി പരാതി. ഐവറി കോസ്റ്റ് താരം കാങ്ക കൗസി ക്ലൗഡാണ് പരാതിയുമായി മലപ്പുറം എസ് പിയെ സമീപിച്ചത്. കഴിഞ്ഞ ആറ് മാസമായി പ്രതിഫലമോ താമസസൗകര്യങ്ങളോ നൽകുന്നില്ല. താരം എത്തിയത് മലപ്പുറം എഫ് സി നെല്ലിക്കൂത്ത് എന്ന ടീമിനായി. കേരളത്തിൽ എത്തിയത് കെ പി നൗഫൽ എന്ന വ്യക്തിയുടെ കരാറിൽ. സീസണിൽ 2 മത്സരങ്ങൾ മാത്രമാണ് കളിപ്പിച്ചത്. ഇതുവരെ ഒഎസ് രൂപ പോലും
കന്നഡ സൂപ്പർ താരം ദർശനെ കൊലക്കേസിൽ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിന് അടുത്തുള്ള സോമനഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസ് അറിയിച്ചത്. സോമനഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച നിലയിൽ
പുതുച്ചേരിയിൽ വിഷവായു ശ്വസിച്ച് മൂന്ന് മരണം. ബാത്ത്‌റൂമിനുള്ളിൽ വിഷവായു ശ്വസിച്ചാണ് മൂന്ന് മരണം നടന്നത്. അഞ്ഞൂറോളം കുടുംബങ്ങൾ താമസിക്കുന്ന പുതുച്ചേരി റെഡ്ഡിപാളയത്താണ് സംഭവം. വീടിനുള്ളിലെ ശുചിമുറിയിലൂടെയാണ് വിഷവായു പുറത്തേക്ക് വന്നത്. രണ്ട് സ്‌ത്രീകളും 15 വയസുള്ള പെൺകുട്ടിയുമാണ് മരിച്ചത്. വിഷവാതകം ശ്വസിച്ച രണ്ടുപേർ ഇപ്പോൾ ചികിത്സയിലാണ്. ഇന്ന് രാവിലെ 72 വയസുള്ള സ്‌ത്രീ
മദ്യനയ കോഴ വിവാദം; തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. ബാർ ഉടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അർജുൻ എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഗ്രൂപ്പിൽ ഇപ്പോഴും അർജുൻ രാധാകൃഷ്ണനുണ്ട്.വെള്ളിയാഴ്ച ജവഹർനഗറിലെ ഓഫീസിൽ ഹാജരാകാനാണ് നിർദേശം. അർജുന്റെ ഭാര്യ പിതാവിന് ബാറുണ്ട്. ഈ രീതിയിലാണ് അദ്ദേഹം വാട്സ്ആപ്പ് ഗ്രൂപ്പിൽ എത്തിയത്.
കൊച്ചി: ഓൺലൈൻ പർച്ചേസിന്‍റെ പേരിൽ തട്ടിപ്പ് പ്രതി നടത്തിയ യുവാവ് പിടിയിൽ. ആമസോണിൽ നിന്ന് വില കൂടിയ മൊബൈൽ ഫോണുകൾ വാങ്ങിയ ശേഷം അത് കേടാണ് എന്ന് റിപ്പോർട്ട് ചെയ്യുകയും തിരിച്ചെടുക്കാൻ വരുന്ന ജീവനക്കാർക്ക് വ്യാജ മൊബൈൽ ഫോണുകൾ കൊടുത്തുമായിരുന്നു തട്ടിപ്പ്. ഇങ്ങനെ കബളിപ്പിച്ച് ലക്ഷങ്ങൾ കൈക്കലാക്കിയ തിരുമാറാടി മണ്ണത്തൂർ ഭാഗത്ത് തറെകുടിയിൽ വീട്ടിൽ എമിൽ ജോർജ് സന്തോഷ് (23) ആണ്
തൃശൂര്‍: പുന്നയൂര്‍ക്കുളം അണ്ടത്തോട് കടലില്‍ തിരയില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുകയായിരുന്ന അണ്ടത്തോട് കുമാരന്‍പടി ചെട്ട്യാംവീട്ടില്‍ ഗണേശന്റെ മകന്‍ അഭിനേശ് (17) ആണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കൂട്ടുകാര്‍ക്കൊപ്പം കടലില്‍ കുളിച്ചു കൊണ്ടിരുന്ന അഭിനേശ് പെട്ടെന്നെത്തിയ ശക്തമായ
കൊച്ചി: സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന്, മാതാപിതാക്കളുടെ സ്നേഹവും ആശങ്കയും തടസമാകരുതെന്ന് ഹൈക്കോടതി. പ്രായപൂർത്തിയായവർക്ക് സ്വന്തം വിവാഹക്കാര്യത്തിൽ തീരുമാനം എടുക്കാൻ ഭരണഘടന അവകാശം നൽകുന്നുണ്ട്. താൻ ഇഷ്ടപ്പെടുന്ന യുവതി പിതാവിന്‍റെ തടവിലാണെന്നും, മോചിപ്പിക്കണം എന്നും ആവശ്യപ്പെട്ടുളള കൊല്ലം സ്വദേശിയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.
കൊല്ലം: പുനലൂരിൽ ബിജെപിയുടെ പ്രാദേശിക വനിതാ നേതാവ് ആത്മഹത്യ ചെയ്തത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നെന്ന് ബന്ധുക്കളുടെ ആരോപണം. പുനലൂർ ശാസ്താംകോണം സ്വദേശിനി ഗ്രീഷ്മ കൃഷ്ണനാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. ഭർത്താവിന്റെ ചികിത്സയ്ക്കായി വന്ന കടം വീട്ടുന്നതിന് വേണ്ടിയാണ് ഗ്രീഷ്മ പണം പലിശയ്ക്ക് കടം വാങ്ങിയത്. വഴിയിൽ വെച്ചും വീട്ടിലെത്തിയും പലിശക്കാർ ഭീഷണിപ്പെടുത്തുന്നുണ്ടെന്ന്