Home Articles posted by Editor (Page 485)
Kerala News Top News

കുവൈറ്റ് ദുരന്തം: നെടുമ്പാശേരിയിലെത്തിക്കുന്നത് 31 പേരുടെ മൃതദേഹങ്ങൾ

കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. വ്യോമസേനയുടെ സി130 ജെ വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. രാവിലെ 7.30ന് വിമാനം കൊച്ചിയിലെത്തും. മുഖ്യമന്ത്രിയും മന്ത്രിമാരായ പി രാജീവും കെ രാജനും വിമാനത്താവളത്തിലെത്തും. 23 മലയാളികളുടെ
Kerala News

ചിങ്ങോലി പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചുപിടിച്ചു

ഹരിപ്പാട്: കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് തർക്കത്തെ തുടർന്ന് നഷ്ടപ്പെട്ട ആലപ്പുഴ ചിങ്ങോലി പഞ്ചായത്ത് ഭരണം യുഡിഎഫ് തിരിച്ചു പിടിച്ചു. പദ്മശ്രീ ശിവദാസനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ജി. സജിനിയാണ് വൈസ് പ്രസിഡന്റ്. യുഡിഎഫിന് 7 അംഗങ്ങളും എൽഡിഎഫിന് 6 അംഗങ്ങളുമാണ് ഉള്ളത്. പ്രസിഡന്റ് തിരഞ്ഞടുപ്പിൽ പത്മശ്രീക്ക് എതിരെ സി. പി. എമ്മിലെ അശ്വതി തുളസിയാണ് മത്സരിച്ചത്. വൈസ് പ്രസിഡന്റ്
Kerala News

തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ.

തൃശൂർ: തൃശ്ശൂരിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ ചാപ്പാറ അറക്കപ്പറമ്പിൽ അജിത് കുമാർ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടിൽ മാലിക് (21) എന്നിവരെയാണ് ഒന്നര ഗ്രാം എംഡിഎംഎയുമായി തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടിയത്. പുല്ലൂറ്റ് കെ.കെ.ടി.എം കോളേജ് ഗ്രൗണ്ട് പരിസരത്ത് നിന്നാണ് ഇവർ പിടിയിലായത്. തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച്
Kerala News

കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കൊച്ചി: കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിക്കുക. നെടുമ്പാശ്ശേരിയിൽ
Kerala News

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്ര മുടങ്ങി

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കുവൈറ്റ് യാത്ര മുടങ്ങി. മന്ത്രി നെടുമ്പാശേരി വിമാനത്തവാളത്തിൽ തുടരുന്നു. കേന്ദ്രം യാത്രയ്ക്കുള്ള പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാതിരുന്നതോടെയാണ് മന്ത്രിയുടെ യാത്ര മുടങ്ങിയത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായാണ് കുവൈറ്റിലേക്ക് പോകുന്നതെന്ന് മന്ത്രി പറഞ്ഞിരുന്നു. ഓരോ സംസ്ഥാനങ്ങളും പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന നിലപാടിലാണ്
Gulf News

വിശുദ്ധ ഹജ്ജിന് ഇന്ന് തുടക്കം; തീർഥാടകർ മിനായിലേക്ക്

രണ്ട് ദലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിന്‍റെ സുപ്രധാന കർമങ്ങൾക്ക് ഇന്ന് തുടക്കമാകും. ഹജ്ജിന്‍റെ ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനായിലാണ്. 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനാ താഴ്വര തീർഥാടകർക്ക് തങ്ങാനുള്ള വിശാലസൗകരങ്ങളുമായി ഇത്തവണ കൂടുതൽ മികവുകളോടെയാണ് ഒരുങ്ങിയിട്ടുള്ളത്. ഹൈടെക് സംവിധാനങ്ങളുള്ള മിനാ റസിഡൻഷ്യൽ ടവറുകളും തീർഥാടകർക്കായി
Kerala News

കോഴിക്കോട്ട് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കോഴിക്കോട്ട് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രാദേശിക വാദത്തിനപ്പുറം സംസ്ഥാനത്തിന്റെ വിശാലതലത്തിൽ വേണം എയിംസ് സ്ഥാപിക്കാൻ. എം കെ രാഘവൻ ഉൾപ്പെടെ ആർക്കും എയിംസ് ആവശ്യപ്പെടാൻ അവകാശമുണ്ട്. 14 ജില്ലയ്ക്കും അവകാശം ഉണ്ട്. എയിംസ് അര്‍ഹതയുള്ള സ്ഥലത്ത് വരും. മുഖ്യമന്ത്രിയെ കണ്ടു. ഇനിയും കാണും.’ എന്നും സുരേഷ് ഗോപി പറഞ്ഞു. എയിംസ് അർഹതയുള്ള സ്ഥലത്ത്
Kerala News

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി പിതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തത്. രാത്രി എട്ടരയോടെയാണ് പെണ്‍കുട്ടി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഇതിനുശേഷം പെണ്‍കുട്ടിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ
Kerala News

കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ വാഴകർഷകർക്ക് ഭീഷണിയായി പിണ്ടിപ്പുഴു ആക്രമണം

കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ വാഴകർഷകർക്ക് ഭീഷണിയായി പിണ്ടിപ്പുഴു ആക്രമണം. പല കർഷകരുടേതായി ആയിരക്കണക്കിന് വാഴകളാണ് പുഴുവിന്‍റെ ആക്രമണത്തിൽ നശിച്ചത്. ഗുണനിലവാരമില്ലാത്ത വിത്തുകളാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷക‍ർ പറയുന്നത് കുലയ്ക്കാറായ വാഴകളാണ് വെട്ടിക്കളയുന്നത്. നിയന്ത്രിക്കാൻ കഴിയാത്തത്ര ശല്യമായിക്കഴിഞ്ഞു പിണ്ടിപ്പുഴുക്കൾ. പാമ്പാടി സ്വദേശിയായ എബി ഐപ്പ്
Kerala News

കൊച്ചി പൊന്നുരുന്നിയിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു.

കൊച്ചി: കൊച്ചി പൊന്നുരുന്നിയിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ചു. ഇളംകുളം സ്വദേശി ഡെന്നി റാഫേലും മകൻ ഡെന്നിസൺ ഡെന്നിയുമാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്ക് സ്കോർപിയോ സ്കോർപിയോ കാർ ഇടിച്ചാണ് അപകടം ഉണ്ടായത്. മദ്യലഹരിയിൽ കാറോടിച്ച പാലക്കാട് സ്വദേശി സുജിത്തിനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.   ഇയാൾക്കെതിരെ 304 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. അർദ്ധരാത്രി കഴിഞ്ഞ്