ഓട്ടിസം ബാധിച്ച മൂന്നര വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന് മാതാവ്. ബെംഗളൂരുവിലാണ് സംഭവം. 35 വയസുകാരിയായ യുവതിയാണ് മകളെ കൊന്നെന്ന് അവകാശപ്പെട്ട് സുബ്രമണ്യ നഗർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. മകളുടെ ഭാവിയിൽ തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയെന്നും യുവതി പൊലീസിന് മൊഴി
ഇടുക്കി പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു. കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടിനാണ് തീയിട്ടത്. മകളുടെ ഭർത്താവ് സന്തോഷാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയം. പുലർച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഈ സമയം വീടുകളിൽ ആളില്ലായിരുന്നതിനാൽ വൻദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി നശിച്ചു. ജിൻസിൻ്റെ വീട്
ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌ത് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിയുണ്ടാക്കിയെന്നാണ് പരാതി. കണ്ണൂർ ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. ആരോപണങ്ങള്‍ പിന്‍വലിച്ച് ഉടന്‍ മാധ്യമങ്ങളിലൂടെ മാപ്പ് അപേക്ഷിക്കണമെന്നും, അല്ലാത്ത പക്ഷം
നീറ്റ് പരീക്ഷാ ക്രമക്കേട് രാജ്യമാകെ വിവാദമായിരിക്കെ, ബിഹാറിൽ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിൻ്റെ അന്വേഷണത്തിൽ വൻ കണ്ടെത്തലുകൾ. പരീക്ഷയിൽ വലിയ തോതിൽ ക്രമക്കേട് നടന്നെന്ന കുറ്റസമ്മത മൊഴികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ചോദ്യപ്പേപ്പര്‍ ചോര്‍ത്തിക്കിട്ടാൻ 30-32 ലക്ഷം രൂപ വരെ ലഭിച്ചെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. പ്രതികളുമായി ബന്ധപ്പെട്ടെന്ന നിഗമനത്തിൽ ഒൻപത്
മണിപ്പൂർ സെക്രട്ടേറിയറ്റിൽ തീപിടുത്തം. തീപിടിച്ചത് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം. തീയണയ്ക്കാൻ ശ്രമം നടക്കുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു. ആദ്യം തീപിടിച്ചത് സെക്രട്ടേറിയറ്റിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിൽ. മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിൻ്റെ ഔദ്യോഗിക ബംഗ്ലാവിൽ നിന്ന് നൂറ് മീറ്റർ മാത്രം അകലെയാണ് കെട്ടിടമെന്ന് പോലീസ് പറഞ്ഞു. നാല് അഗ്നിശമന വാഹനങ്ങൾ സ്ഥലത്തെത്തി
പാലക്കാട് തൃത്താലയിൽ വാഹനപരിശോധനക്കിടെ എസ്‌ഐയെ വാഹനമിടിച്ച് വീഴ്ത്തി. എസ്‌ഐയുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ കാർ നിർത്താതെ പോയി. അപകടത്തിൽ തൃത്താല പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ശശികുമാറിനാണ് പരുക്കേറ്റത്. വാഹനം ഞാങ്ങാട്ടിരി സ്വദേശി അഭിലാഷിന്റേതാണെന്ന് കണ്ടെത്തി. അഭിലാഷിന്റെ മകൻ അലനാണ് വാഹനം ഓടിച്ചിരുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുന്ന 19കാരനായ അലനുവേണ്ടി പൊലീസ് അന്വേഷണം
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി ഉമ്മൻ, കോട്ടയം ഇത്തിത്താനം സ്വദേശി ശ്രീഹരി, പായിപ്പാട് സ്വദേശി ഷിബു എന്നിവരുടെ സംസ്കാരം ആണ് ഇന്ന് നടക്കുന്നത്. ഇന്നലെ തന്നെ തോമസ് സി ഉമ്മന്റെ മൃതദേഹം വീട്ടിലെത്തിച്ചിരുന്നു. തോമസ് സി ഉമ്മൻ പുതിയ വീട് വെക്കുന്നുണ്ടായിരുന്നു കുറച്ച് നേരം അവിടെ
തൃശൂരും പാലക്കാടും തുടർച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം. തൃശൂരിലെ വടക്കൻ മേഖലകളിലാണ് നേരിയ ഭൂചനം അനുഭവപ്പെട്ടത്. കുന്നംകുളം, ചൂണ്ടൽ വരവൂർ, എരുമപ്പെട്ടി എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടയത്. ഇന്നലെയും ഈ മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പുലർച്ചെ 3.55നാണ് പ്രകമ്പനമുണ്ടായത്. തൃശൂർ നഗരത്തിലും അത്താണിയിലും ഭൂമികുലുങ്ങി. പാലക്കാട് ജില്ലയിലും ഭൂചലനം അനുഭവപ്പെട്ടു. ആനക്കര,
കോഴിക്കോട്: വര്‍ഷങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറിലെ വെള്ളത്തിന് ഒരു സുപ്രഭാതത്തില്‍ നിറം മാറിയതിന്റെ കാരണം വ്യക്തമാകാതെ ആശങ്കയിലാണ് ഒരു കുടുംബം. കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ ചക്കാലക്കല്‍ തറയങ്ങല്‍ മരക്കാറിന്‍റെ വീട്ടിലെ കിണര്‍ വെള്ളത്തിന്‍റെ നിറമാണ് മാറിയത്. രണ്ട് ദിവസം മുന്‍പാണ് വെള്ളത്തിന്റെ നിറം കടും നീലയായി മാറിയതെന്ന് മരക്കാര്‍ പറയുന്നു. കിണറിന് പത്തടിയോളം
കടുത്തുരുത്തി: വഴക്കിട്ട് കാമുകന്‍ പോയതിന് പിന്നാലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ കുഴഞ്ഞുവീണ് യുവതി. കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. അവശനിലയിലായ യുവതിയെ പൊലീസെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോട്ടയം മാഞ്ഞൂര്‍ സ്വദേശിയാണ് യുവതി, കാമുകനായ പത്തനംതിട്ട സ്വദേശിയായ യുവാവിനൊപ്പമാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെത്തിയത്. ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ ഇരുവരും