ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തലയ്ക്കടിച്ചും വെട്ടിപരുക്കേൽപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ പ്രതി ഋതുജയൻ്റെ വീട് നാട്ടുകാർ അടിച്ചുതകർത്തു. വടക്കേക്കര പൊലീസ് ഉടൻ സംഭവസ്ഥലത്തെത്തി വീടിന് മുൻപിൽ നിന്ന് നാട്ടുകാരെ മാറ്റി. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ട്
പ്രയാഗ് രാജിലെ മഹാ കുംഭമേളയ്ക്കിടെ തീപിടിത്തം. ശാസ്ത്രി ബ്രിഡ്ജിന് സമീപത്തെ തീർത്ഥാടകർ താമസിച്ചിരുന്ന ക്യാമ്പിലാണ് തീപിടുത്തം ഉണ്ടായത്. മഹാകുംഭ് ടെൻ്റ് സിറ്റിയിലെ സെക്ടർ 19 ലാണ് തീപിടുത്തമുണ്ടായത്. പാചക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. മൂന്നു സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് പിന്നിൽ. 20 മുതൽ 25 വരെ ടെൻ്റുകളാണ് അപകടത്തിൽ
ചെറുതുരുത്തിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. വെട്ടിക്കാട്ടിരി താഴെ തെക്കേക്കരയിൽ 55 വയസ്സുള്ള രവിയാണ് മരണപ്പെട്ടത്. രാത്രി എട്ടുമണിയോടെ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സ് ഇടിച്ചാണ് അപകടമുണ്ടായത്. ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് അപകടത്തിന്റെ വിവരം ആദ്യം അറിയിക്കുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് പേർ അപകടത്തിൽ പെട്ടിട്ടുണ്ടെന്ന വിവരമായിരുന്നു കൈമാറിയത് .എന്നാൽ നിലവിൽ രവിയുടെ മരണം
വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്ന് വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്. മൊട്ടുസൂചി പരിശോധിച്ചതിൽ ഗുളികയ്ക്കുള്ളിൽ ഇരുന്ന ലക്ഷണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.സൂചിയുടെ അറ്റം മാത്രം തുരുമ്പെടുത്ത നിലയിൽ ആയിരുന്നു. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്സ്റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും
വാക്സിനെടുത്ത നവജാത ശിശുവിന്റെ തുടയിൽ നിന്ന് ഇഞ്ചക്ഷൻ ചെയ്യാൻ ഉപയോഗിച്ച സൂചി കണ്ടെത്തി. മറ്റൊരു ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് സൂചി കണ്ടെത്തുന്നത്. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സ പിഴവെന്ന് പരാതി. സംഭവത്തിൽ കുഞ്ഞിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി. കണ്ണൂർ പെരിങ്ങോത്തെ ശ്രീജു – രേവതി ദമ്പതികളുടെ മകളുടെ തുടയിൽ നിന്നാണ് സൂചി പുറത്തെടുത്തത്. വിഷയത്തിൽ
ഗോമൂത്രം കുടിച്ചാല്‍ പനി മാറുമെന്ന വിവാദ പരാമര്‍ശവുമായി മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടി. ബാക്ടീരിയയേും ഫംഗസിനേയും നശിപ്പിക്കാനുള്ള കഴിവ് ഗോമൂത്രത്തിനുണ്ടെന്നും കാമകോടി പറഞ്ഞു. പരമാര്‍ശത്തിനെതിരെ കോണ്‍ഗ്രസും ഐഐടി സ്റ്റുഡന്‍സ് യൂണിയനും രംഗത്തെത്തി. പൊങ്കലിനോട് അനുബദ്ധിച്ചുള്ള ഗോപൂജ ചടങ്ങിലായിരുന്നു മദ്രാസ് ഐഐടി ഡയറക്ടര്‍ വി കാമകോടിയുടെ പരമാര്‍ശം. തന്റെ അച്ഛന് പനി
സഞ്ജു സാംസന് എതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജ്.ഉത്തരവാദിത്വവുമില്ലാതെ സഞ്ജു കാണിക്കുന്ന പല പ്രവർത്തികളും യുവതാരങ്ങൾക്ക് മാതൃകാപരം അല്ല എന്നും,തോന്നുന്നതുപോലെ വന്ന് കേരള ടീമിൽ കളിക്കാൻ ആകില്ല എന്നും ജയേഷ് ജോർജ് പറഞ്ഞു. സഞ്ജുവിനോട് ഒരുതരത്തിലുള്ള വൈരാഗ്യവും KCAക്ക് ഇല്ല. ഇന്ത്യയ്ക്ക് വേണ്ടി കളിക്കുന്ന ഒരു താരത്തിന്റെ
കൊല്ലം കുന്നിക്കോട് മേലില റോഡിലുണ്ടായ ബൈക്കപകടത്തിൽ 23 കാരൻ ദാരുണാന്ത്യം. കോട്ടവട്ടം വട്ടപ്പാറ സ്വദേശി ബിജിൻ ആണ് മരിച്ചത്. മേലിലയിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസ്സും ബിജിന്റെ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബസ്സിന് മുന്നിലേക്ക് വീണ ബിജിന്റെ തലയിലൂടെ ടൂറിസ്റ്റ് ബസിന്റെ ടയറുകൾ കയറി ഇറങ്ങുകയായിരുന്നു.സംഭവ സ്ഥലത്തുവെച്ച തന്നെ ബിജിൻ മരണപ്പെട്ടു .
കോഴിക്കോട് പുതുപ്പാടിയില്‍ മകന്‍ അമ്മയെ കൊലപ്പെടുത്തിയതിന് പിന്നില്‍ അമ്മയോടുള്ള പകയെന്ന് പ്രതിയുടെ മൊഴി.പലതവണയായി പണം ആവശ്യപ്പെട്ടിട്ട് നല്‍കാത്തതും,സ്വത്ത് വില്‍പ്പന നടത്താതുമാണ് പകയ്ക്ക് കാരണം. പ്രതിയെ ഉച്ചയോടെ താമരശ്ശേരി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും.സുബൈദയുടെ മൃത്‌ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനില്‍ക്കും. 25
കുന്നംകുളത്ത് നാലാം ക്ലാസുകാരനായ വിദ്യാർത്ഥിക്ക് വൈദികനായ അധ്യാപകന്റെ ക്രൂര മർദ്ധനം. കുന്നംകുളം ആർത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിൽ കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് സംഭവം നടന്നത്. സ്കൂളിലെ വൈസ് പ്രിൻസിപ്പാൾ ഫാദർ ഫെബിൻ കൂത്തൂർ ആണ് കുട്ടിയെ ക്രൂരമായി മർദ്ധിച്ചത്. സഹപാഠികൾക്കൊപ്പം ഫുട്ബോൾ കളിക്കുമ്പോൾ ചരൽ തെറിപ്പിച്ചു എന്നാരോപിച്ചായിരുന്നു അധ്യാപകൻ മർദ്ദിച്ചത്. ചെവിയിൽ