Home Articles posted by Editor (Page 476)
Kerala News

കോഴിക്കോട് താമരശ്ശേരിയിൽ ബാർ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ ബാർ സെക്യൂരിറ്റി ജീവനക്കാരന് കുത്തേറ്റു. താമരശ്ശേരി ചുങ്കത്തെ ബാറിലെ ജീവനക്കാരനായ ബിജുവിനാണ് കുത്തേറ്റത്. കഴുത്തിനു കുത്തേറ്റ ബിജുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാറിൽ വെച്ചുണ്ടായ തർക്കത്തിനിടയിലാണ് ആക്രമി ബാഗിൽ നിന്നും
Entertainment Kerala News

യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്.

ആലപ്പുഴ: യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു. നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്. സഞ്ജുവിന്‍റെ ഡ്രൈവിംഗ് ലൈസൻസ് ആജീവനാന്തം നേരത്തെ റദ്ദാക്കിയിരുന്നു. ഉത്തരവിൽ
Kerala News

സംസ്ഥാന സർക്കാരിനെയും സ്വന്തം മന്ത്രിയെയും വിമർശിച്ച് സി പി ഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും സ്വന്തം മന്ത്രിയെയും വിമർശിച്ച് സി പി ഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ്. തിരഞ്ഞടുപ്പ് ഫലം സർക്കാർ പരാജയമാണെന്നതിന് ഉദാഹരണമാണെന്ന് ജില്ലാ എക്സിക്യൂട്ടീവ് യോ​ഗം വിലയിരുത്തി. ധനവകുപ്പിനെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് സി പി ഐ ജില്ലാ എക്സിക്യൂട്ടീവിൽ ഉയർന്ന വിമർശനം. സ്വന്തം മന്ത്രി ജി ആർ അനിലും ഭക്ഷ്യവകുപ്പും നാടിന് നാണക്കേടാണ്. സർക്കാർ
Kerala News

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ്. 

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കും നോട്ടീസ്. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. മാത്യു കുഴൽനാടന്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. മുഖ്യമന്ത്രിക്കും മകൾക്കും പറയാനുള്ളത് കോടതി കേൾക്കും. അതിന്റെ അടിസ്ഥാനത്തിലാകും കൂടുതൽ നടപടി. കേസിൽ ആത്മവിശ്വാസ കുറവില്ല. തുടർ നടപടികൾക്കായി കാത്തിരിക്കുന്നുവെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി.
Kerala News

മന്ത്രി വീണാ ജോർജിനെതിരായ അശ്ലീല കമന്റിൽ അധ്യാപകനെതിരെ നടപടി.

മന്ത്രി വീണാ ജോർജിനെതിരായ അശ്ലീല കമന്റിൽ അധ്യാപകനെതിരെ നടപടി. അധ്യാപകൻ എം സജുവിനെതിരെയാണ് നടപടി. കോഴിക്കോട് കാവുന്തറ AUP സ്കൂളിലെ അധ്യാപകൻ സജുവിന് സസ്‌പെൻഷൻ. അന്വേഷണവിധേയമായി 15 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തുവെന്ന് സ്കൂൾ മാനേജ്‌മന്റ് അറിയിച്ചു. അതേസമയം കൊച്ചി കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്ക് വയറിളക്കവും ഛര്‍ദിലും ഉണ്ടായ സംഭവത്തിൽ പ്രാഥമികമായ റിപ്പോർട്ട്
Kerala News

കണ്ണൂരിൽ തേങ്ങ പെറുക്കാൻ പോയ വയോധികൻ ബോംബ് പൊട്ടി മരിച്ചു

കണ്ണൂരിൽ വയോധികൻ ബോംബ് പൊട്ടി മരിച്ചു. തേങ്ങ പെറുക്കാൻ പോയ വയോധികനാണ് ബോംബ് പൊട്ടി മരിച്ചത്. മരിച്ചത് കൂടത്തളം സ്വദേശി വേലായുധൻ. 75 വയസായിരുന്നു. സംഭവം ആളൊഴിഞ്ഞ പറമ്പിലാണ് നടന്നത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. തേങ്ങ പെറുക്കാന്‍ വീടിനോട് ചേര്‍ന്നുള്ള പറമ്പിലേക്ക് വേലായുധന്‍ പോയ സമയത്താണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍
Kerala News Top News

കെഎസ്ഇബി ലൈനിന്‍റെ ശേഷി കൂട്ടുന്നതിനുള്ള ടെണ്ടറിൽ ക്രമക്കേടെന്ന് വിജിലൻസ്

തിരുവനന്തപുരം: കെഎസ്ഇബി ലൈനിന്‍റെ ശേഷി കൂട്ടുന്നതിനുള്ള ടെണ്ടറിൽ ക്രമക്കേടെന്ന് വിജിലൻസ്. ടെണ്ടറിൽ ഒന്നാമതെത്തിയ കമ്പനിയെ മറികടന്ന്, രണ്ടാമതെത്തിയ കമ്പനിക്ക് കരാർ നൽകിയതിലൂടെ 34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. ടെണ്ടറിലെ ക്രമക്കേടിലൂടെ കെഎസ്ഇബിക്ക് നഷ്ടമായ പണം ചീഫ് എഞ്ചിനിയർ ഉള്‍പ്പെടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചുപിടിക്കാൻ വിജിലൻസ് ശുപാർശ ചെയ്തു.
Kerala News

മാത്യു കുഴൽനാടൻ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ റിവിഷൻ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് എതിരെ അന്വേഷണം നിരസിച്ച വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷൻ ഹർജിയിലെ ആവശ്യം. ഹർജിയിൽ സർക്കാരിനെ കക്ഷി ചേർത്തിട്ടില്ല. അതിന് പിന്നിലെ താൽപ്പര്യമെന്തെന്ന് അറിയാമെന്ന് കഴിഞ്ഞയാഴ്ച്ച
Kerala News

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണസി സന്ദർശിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണസി സന്ദർശിക്കും. മൂന്നാം തവണയും പ്രധാനമന്ത്രിയായശേഷം നരേന്ദ്രമോദിയുടെ ആദ്യ വാരാണസി സന്ദർശനം ആണിത്. കിസാൻ സമ്മാൻ നിധി പദ്ധതിയുടെ പതിനേഴാം ഗഡു, പ്രധാനമന്ത്രി കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറും. പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം നരേന്ദ്രമോദി ഒപ്പുവെച്ച ആദ്യ ഫയൽ ഈ പദ്ധതിയുടേതാണ്. മെഹന്ദിഗഞ്ചിൽ 21 കർഷകരുമായി നേരിട്ട് ചർച്ച
Kerala News

ജനാധിപത്യത്തിലെ രണ്ടാം ഇന്ദിരാ ഗാന്ധിയുടെ ജനനമാണ് പ്രിയങ്ക ഗാന്ധിയിലൂടെ ഉണ്ടാകാൻ പോകുന്നതെന്ന് ടി സിദ്ദിഖ് എംഎൽഎ

ജനാധിപത്യത്തിലെ രണ്ടാം ഇന്ദിരാ ഗാന്ധിയുടെ ജനനമാണ് പ്രിയങ്ക ഗാന്ധിയിലൂടെ ഉണ്ടാകാൻ പോകുന്നതെന്ന് ടി സിദ്ദിഖ് എംഎൽഎ. വയനാട്ടിലേക്കുള്ള പ്രിയങ്കയുടെ വരവ് ഓരോ കുടുംബവും ആഘോഷമാക്കും. ഭൂരിപക്ഷം അഞ്ചുലക്ഷം കടക്കും. പ്രിയങ്കക്ക് വയനാടിനെ പരിചയപ്പെടുത്തേണ്ടതില്ലെന്നും ടി സിദ്ദിഖ് പറഞ്ഞു. വയനാടുമായി ബന്ധപ്പെട്ട വികസന ചർച്ചകളിൽ പ്രിയങ്ക എല്ലാ മാസവും പങ്കെടുക്കുമായിരുന്നു. രാഹുൽ മുഴുവൻ