തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ യുവാവിന് ചികിത്സ നിഷേധിച്ചെന്ന് പരാതി. പാലോട് സ്വദേശി അഖിലിന്റെ മരണം ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അഖില്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ അസൗകര്യങ്ങള്‍ പറഞ്ഞ് മടക്കി
തിരുവനന്തപുരം: ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺ സുഹൃത്തിനെതിരെ കുടുംബം. മരണത്തിൻ്റെ ഉത്തരവാദി ബിനോയ് തന്നെയെന്ന് അച്ഛൻ സതീഷ് പറഞ്ഞു. രണ്ടുമാസമായി മകൾ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും അച്ഛൻ റിപ്പോർട്ടറിനോട് പ്രതികരിച്ചു. മകളുടെ മരണത്തിൽ അന്വേഷണം വേണം. ബിനോയിയുടെ വരവോടെ കുടുംബം നശിച്ചു. നേരത്തെ ബിനോയ് പതിവായി വീട്ടിൽ
കൊച്ചി കാക്കനാട് ഡിഎൽഎഫ് ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാർക്ക് വയറിളക്കവും ഛർദിയും ഉണ്ടായ സംഭവത്തിൽ നടപടി ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. രണ്ടാഴ്ചയ്ക്കിടെ 441 പേർക്ക് അസുഖം ബാധിച്ചതായാണ് കണക്ക്. ആരോഗ‍്യവകുപ്പിന്റെ സംഘം ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ചിരുന്നു. വാട്ടർ അതോറിറ്റിയുടെത് ഉൾപ്പെടെ വിവിധ സ്രോതസ്സുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനതല ആർ ആർ ടി യോഗം ചേർന്ന്
ഇന്ന് വായനാ ദിനം. ശരീരത്തിന് ഭക്ഷണമെന്നതുപോലെ, മനസ്സിന്റെ ആരോഗ്യത്തിന് വായനയും വേണം. കേരളത്തിൽ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 ആണ് നാം വായനാദിനമായി ആചരിക്കുന്നത്. അറിവില്ലാത്തവനെ ആർക്കും ചൂഷണം ചെയ്യാനാകുമെന്നതിനാലാണ് പട്ടിണിയായ മനുഷ്യനോട് പുസ്തകം കൈയിലെടുക്കാൻ ജർമ്മൻ നാടകകൃത്തും കവിയുമായ ബ്രെഹ്‌തോൾഡ് ബ്രെഹ്ത് ആഹ്വാനം ചെയ്തത്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതെയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി വളരെ ദുർബലമായിരുന്ന കാലവർഷം വെള്ളിയാഴ്ചയോടെ സജീവമാകാൻ സാധ്യതയുെണ്ടെന്നാണ് പ്രവചനം. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ
ബെംഗളുരു: 16 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ജയിലില്‍ കഴിയുന്ന പ്രതിക്ക് അതിജീവിതയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിച്ച് കർണാടക ഹൈക്കോടതി. രണ്ട് വർഷം മുമ്പ് പെൺകുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദിവസങ്ങൾക്ക് മുമ്പ് പെൺകുട്ടിക്ക് 18 വയസ്സ് പൂർത്തിയായതോടെയാണ് വിവാഹം നടത്താൻ തീരുമാനിച്ചത്. 15 ദിവസത്തെ ജാമ്യമാണ് പ്രതിക്ക് കോടതി അനുവദിച്ചിരിക്കുന്നത്.
കുവൈത്ത് തീപിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് കുവൈത്ത് സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ 15000 ഡോളര്‍ (12,50,000 രൂപ) സഹായം നല്‍കുമെന്ന് കുവൈത്ത് ഭരണകൂടത്തിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കുവൈത്തിലെ കമ്പനിയും മരിച്ച
തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണത്തില്‍, സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. സുഹൃത്തിന്റെ മാനസിക പീഡനം ആത്മഹത്യയ്ക്ക് കാരണമായെന്ന കുടുംബത്തിന്റെ പരാതിയിലാണ് പൊലീസ് നടപടി. ആത്മഹത്യാപ്രേരണയ്‌ക്കൊപ്പം പോക്‌സോ വകുപ്പുകള്‍ കൂടി ചുമത്തി പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ തുടക്കം മുതല്‍ ആരോപണം നീണ്ടത്
കൊൽക്കത്ത: ഖരക്പൂര്‍ ഐഐടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി അറിയില്ലെന്ന് സഹോദരൻ. ആലപ്പുഴ ഹരിപ്പാട് ഏവൂര്‍ സ്വദേശി ദേവിക പിളളയെ ആണ് ഖരക്പൂർ ഐഐടിയിൽ കഴിഞ്ഞ ദിവസം ടെറസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ ചേച്ചിക്ക് കാര്യമായി എന്തെങ്കിലും പ്രശ്നം ഉള്ളതായി അറിയില്ലെന്ന് ഇളയ
മുംബൈ: പ്രണയത്തില്‍ നിന്ന് പിന്‍മാറിയതിന് മുംബൈ വസായിയില്‍ യുവാവ് പെണ്‍കുട്ടിയെ അടിച്ചുകൊന്നു. വസായി നഗരത്തില്‍ ആളുകള്‍ കാണ്‍കെയാണ് രാവിലെയാണ് പെണ്‍കുട്ടിയെ കൊന്നത്. 20 വയസുകാരി ആരതി യാദവാണ് മരിച്ചത് പ്രതി രോഹിത് യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. നടുറോഡിൽ ആൾക്കൂട്ടത്തിനിടയിൽ വച്ചാണ് 29-കാരനായ രോഹിത് പെൺകുട്ടിയെ ക്രൂരമായി