Home Articles posted by Editor (Page 473)
Gulf News

അപകടത്തിൽപ്പെട്ട പൂച്ചക്കുട്ടിയെ രക്ഷിച്ച ഡെലിവറി ബോയി വൈറൽ

അബുദബി: യുഎഇയിൽ ഡെലിവറി ബോയിയായി ജോലി ചെയ്യുന്നവർ ശ്രദ്ധയേമാകുന്നത് അപൂർവ്വമായ കാര്യമൊന്നുമല്ല. പൊരിവെയിലത്ത് സഞ്ചരിക്കുന്നതിനിടയിലും ഡെലിവറി ബോയിമാർ ഏർപ്പെ‌ട്ട പ്രവർത്തികൾ പലപ്പോഴും പ്രശംസകൾക്ക് വഴിവെച്ചിട്ടുണ്ട്. തൻ്റെ പ്രവർത്തികൾക്ക് ആദരവും ഭരണാധികാരിയിൽ നിന്ന് സമ്മാനങ്ങളും ലഭിച്ചവരുണ്ട്. ദാ
Uncategorized

കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ

കായംകുളം: കായംകുളത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സഹോദരൻ അറസ്റ്റിൽ. കായംകുളം ദേശത്തിനകം പന്തപ്ലാവിൽ ലക്ഷംവീട് നഗറിലെ വാടകക്ക് താമസിക്കുന്ന ഷാഹുൽ ഹമീദ് മകൻ സാദിഖാണ് (38) കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠന് സഹോദരൻ ഷാജഹാന്‍ (42) അറസ്റ്റിലായി. ഒളിവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. വിവാഹ ബന്ധം വേർപെടുത്തിയ സാദിഖ് ഉമ്മക്കും ഷാജഹാന്റെ കുടുംബത്തിനുമൊപ്പമായിരുന്നു
Kerala News

സുൽത്താൻബത്തേരി നഗരത്തില്‍ വീട് കുത്തിതുറന്ന് മോഷണം

സുല്‍ത്താന്‍ബത്തേരി: സുൽത്താൻബത്തേരി നഗരത്തില്‍ വീട് കുത്തിതുറന്ന് മോഷണം.മൈസൂരു റോഡിലുള്ള  സി.എം. ഫിഷറീസ് എന്ന സ്ഥാപനത്തിന്റെ ഉടമയായ മലപ്പുറം സ്വദേശി കൂരിമണ്ണില്‍പുളിക്കാമത്ത് അബ്ദുള്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്.  ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 15 ലക്ഷത്തോളം രൂപ മോഷണം പോയി. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സുല്‍ത്താന്‍ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം
Kerala News

ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയിലേക്ക് ബൈക്ക് മറിഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം.

കോഴിക്കോട്: ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യവേ ടിപ്പര്‍ ലോറിക്കടിയിലേക്ക് ബൈക്ക് മറിഞ്ഞ് വീട്ടമ്മക്ക് ദാരുണാന്ത്യം. ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങുകയായിരുന്നു. കളന്തോട് സ്വദേശി തത്തമ്മപ്പറമ്പില്‍ വേലായുധന്റെ ഭാര്യ മാധവി (60) ആണ് മരിച്ചത്. വേലായുധനെ പരിക്കുകളോടെ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചോടെ എടവണ്ണ-കൊയിലാണ്ടി
Kerala News Top News

വണ്ടാനം നേഴ്സിംഗ് കോളേജിലെ  വിദ്യാർത്ഥിനികൾക്ക്‌ ഭക്ഷ്യവിഷബാധ. 

ആലപ്പുഴ: വണ്ടാനം നേഴ്സിംഗ് കോളേജിലെ  വിദ്യാർത്ഥിനികൾക്ക്‌ ഭക്ഷ്യവിഷബാധ. ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കാന്റിനിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചതിനെ തുടർന്നാണ് ഇവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടായത്. ശാരീരിക ബുദ്ധിമുട്ടുകൾ വർധിച്ചതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ഉള്ളവർ നിരീക്ഷണത്തിലാണ്. നിലവിൽ ആര്‍ക്കും ഗുരുതര സാഹചര്യമില്ല.
Kerala News

മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അവഗണിക്കരുതെന്ന് സിപിഎം സംസ്ഥാന സമിതി.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ അവഗണിക്കരുതെന്ന് സിപിഎം സംസ്ഥാന സമിതി. ജില്ലാ കമ്മിറ്റിയിലുയരുന്ന വിമർശനങ്ങൾ തമസ്കരിക്കപ്പെടരുതെന്നും സർക്കാർ സേവനങ്ങൾക്ക് മുൻഗണന നിശ്ചയിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധിയിൽ ധനവകുപ്പിന് നേരെയും വിമർശനമുയർന്നു. അത്യാവശ്യങ്ങൾക്ക് പോലും പണം ഞെരുക്കം ഉണ്ടായെന്നും ക്ഷേമ പെൻഷൻ മുടങ്ങിയതും സപ്ലെയ്കോ
India News

തമിഴ്നാട് കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചു. 60 പേർ ആശുപത്രിയിൽ

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിൽ വ്യാജമദ്യം കഴിച്ച് 13 പേർ മരിച്ചു. 60 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിന് പിന്നാലെ ജില്ലാ കളക്ടറെ സ്ഥലം മാറ്റി. പൊലീസ് സൂപ്രണ്ടിനെ സർക്കാർ സസ്പെൻഡ് ചെയ്തു. കൃത്യവിലോപനം നടത്തിയതിനാണ് ഇരുവർക്കുമെതിരെ നടപടി. ചൊവ്വാഴ്ച രാത്രിയിൽ വിൽപ്പന നടത്തിയ മദ്യം കഴിച്ചവരാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ
Kerala News

കാക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി കണ്ടെത്തി

കാക്കനാട് ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ നാലുവയസുകാരിക്ക് ഇകോളി അണുബാധ ഉള്ളതായി കണ്ടെത്തി.സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയിലാണ് അണുബാധ സ്വീകരിച്ചത്. ഫ്‌ലാറ്റില്‍ ഉണ്ടായ രോഗബാധ അസോസിയേഷന്റെ പിടിപ്പുകേട് മൂലമെന്ന് രോഗബാധിതരുടെ കുടുംബങ്ങള്‍ ആരോപിച്ചു. കഴിഞ്ഞ രണ്ടുദിവസമായി അതിസാരവും ഛര്‍ദ്ദിയും മൂലം അസുഖ ബാധിതായിരുന്നു നാല് വയസുകാരി. തുടര്‍ന്ന് കുടുംബം നടത്തിയ പരിശോധനയിലാണ്
Kerala News

കൊല്ലം ആയൂരിൽ വഴിയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ.

ആയൂർ: കൊല്ലം ആയൂരിൽ വഴിയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചടയമംഗലം സ്വദേശി രാജീവാണ് പിടിയിലായത്. തന്നെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ യുവതി തടഞ്ഞുവെക്കുകയും അളുകളെ വിളിച്ചുകൂട്ടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. വഴിയാത്രക്കാരിയായ യുവതി ആയൂർ ചടയമംഗലം റോഡിലെ ഫുട്പാത്തിലൂടെ നടന്നുപോവുമ്പോഴായിരുന്നു സംഭവം. പിന്തുടർന്നെത്തിയ എത്തിയ രാജീവ് യുവതിയെ കടന്നു
Kerala News

എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി വേലായുധന്റെ അയൽവാസി സീന.

കണ്ണൂർ: എരഞ്ഞോളിയിൽ ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി വേലായുധന്റെ അയൽവാസി സീന. പ്രദേശത്ത് സ്ഥിരമായി ബോംബ് നിർമ്മാണം നടക്കുന്നുണ്ടെന്ന് യുവതി പറഞ്ഞു. തൊട്ടടുത്ത പറമ്പിൽ നിന്ന് പോലും നേരത്തെയും ബോംബുകൾ കണ്ടെടുത്തിട്ടുണ്ട്. പൊലീസിനെ അറിയിക്കാതെ സിപിഐഎം പ്രവർത്തകർ ബോംബുകൾ എടുത്തുമാറ്റി. ഭയന്നിട്ടാണ് ആരും പ്രതികരിക്കാതിരിക്കുന്നതെന്നും അവർ പറഞ്ഞു.