കണ്ണൂർ എരഞ്ഞോളി ബോംബ് സ്ഫോടനത്തിൽ വയോധികൻ മരിച്ച സംഭവത്തിൽ സിപിഐഎമ്മിനെതിരെ വെളിപ്പെടുത്തൽ നടത്തിയ സീന ഭീഷണി നേരിടുന്നുവെന്ന് ആരോപണം. സിപിഐഎം ഭീഷണിപ്പെടുത്തുവെന്ന് സീന പറഞ്ഞു. എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാമെന്നും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണെന്നും സീന പ്രതികരിച്ചു. സത്യം മാത്രമാണ്
പാലക്കാട് യുവാവിനെ തട്ടി കൊണ്ടു പോകാൻ ശ്രമം. ഒറ്റപ്പാലം അമ്പലപ്പാറയിൽ കാറിലെത്തിയ സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അമ്പലപ്പാറ പൊട്ടച്ചിറ സന്തോഷ് കുമാറിനെയാണ് വീടിന് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സ്‌കോർപിയോ കാറിൽ എത്തിയ അഞ്ചാംഗ സംഘമാണ് തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടത്തിയത്. സ്കൂട്ടറിൽ പോകുകയായിരുന്ന സന്തോഷിനെ ആക്രമിച്ച ശേഷം ബലമായി വണ്ടിയിൽ
നീറ്റ് പരീക്ഷാ ചോദ്യ പേപ്പർ ചോർന്നതായി അറസ്റ്റിലായ വിദ്യാർത്ഥിയുടെ മൊഴി. നാല് വിദ്യാർത്ഥികളാണ് ചോദ്യ പേപ്പർ ചോർന്നതായി മൊഴി നൽകിയിരിക്കുന്നത്. ബിഹാർ സ്വദേശികളാണ് വിദ്യാർത്ഥികൾ. പരീക്ഷക്ക് ഒരു ദിവസം മുൻപ് ചോദ്യ പേപ്പർ ചോർന്ന് കിട്ടിയെന്നാണ് മൊഴി നൽകിയിരിക്കുന്നത്. വീദ്യാർത്ഥികൾ സമസ്തിപൂർ പൊലീസിന് നൽകി മൊഴി പകർപ്പ് പുറത്ത്. ബന്ധുവഴി മെയ് നാലിന് ചോദ്യപേപ്പർ ചോർന്ന്
കൊല്ലം ചിതറ പുതുശ്ശേരിയിൽ ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. യുവാവിന്റെ പേരെഴുതി വെച്ച ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം തുടർനടപടികൾ പൊലീസ് സ്വീകരിക്കും. അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഐ
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമാകാൻ സാധ്യത. തിരുവനന്തപുരം കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. നാളെ മുതൽ വടക്കൻ കേരളത്തിൽ
ബെംഗളൂരു: മാതൃസഹോദരിയെ കൊലപെടുത്തിയതിന് പത്താം ക്ലാസ് വിദ്യാർത്ഥിയായ ആൺകുട്ടിയെ പൊലീസ് പിടിയില്‍. അശ്ലീല ചുവയോടെ സംസാരിച്ചത് യുവതി തടഞ്ഞതിനെ തുടർന്നാണ് വിദ്യാർത്ഥി മാതൃസഹോദരിയെ കൊലപ്പെടുത്തിയതെന്ന് കർണാടക പൊലീസ് അറിയിച്ചു. ദക്ഷിണ കന്നഡയിലെ ഉപ്പിനങ്ങാടി നഗരത്തിനടുത്തുള്ള ഗ്രാമത്തിലായിരുന്നു സംഭവം. ഞായറാഴ്ച രാത്രിയിലാണ് 37 കാരിയായ യുവതിയെ സംശയാസ്പദമായ സാഹചര്യത്തിൽ വീട്ടിൽ
മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരവേ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. അർധരാത്രി ഒന്നരയോടെയായിരുന്നു അപകടം. വികടറിനൊപ്പം വള്ളത്തിലുണ്ടായിരുന്ന മൂന്ന് തൊഴിലാളികൾ രക്ഷപ്പെട്ടു. ഫ്രാൻസിസ്, സുരേഷ് യേശുദാസ് എന്നിവരാണ്
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 29 ആയി. ആശുപത്രികളില്‍ ചികിത്സയിലുള്ള ആറു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, വിഷമദ്യ ദുരന്തത്തിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ഇന്ന് തുടങ്ങും. ഇതിനിടെ ഫോറൻസിക് പരിശോധനയിൽ മദ്യത്തിൽ മെഥനോളിന്റെ അംശം തിരിച്ചറിഞ്ഞു. സംഭവത്തിൽ അറസ്റ്റിലായ കണ്ണു കുട്ടു എന്ന ഗോവിന്ദരാജിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്.
പ്രധാനമന്ത്രിയുടെ രണ്ടുദിവസത്തെ ജമ്മുകശ്മീർ സന്ദർശനം ഇന്ന് ആരംഭിക്കും. പത്താമത് അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങൾ ശ്രീനഗറിൽ നാളെ ഉദ്ഘാടനം ചെയ്യുകയാണ് മുഖ്യ പരിപാടി. ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. സമീപ ദിവസങ്ങളിലെ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ ജമ്മുകശ്മീർ സന്ദർശനം. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ശക്തമായ
യെമനിലെ ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പ്രാരംഭ ചര്‍ച്ചകൾക്കായി പണം കൈമാറാൻ കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രാരംഭ ചര്‍ച്ചകൾ നടത്താനുള്ള പണം ഇന്ത്യന്‍ എംബസി വഴി കൈമാറാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയാണ് കേന്ദ്രത്തെ സമീപിച്ചിരുന്നു. പ്രാരംഭ ചര്‍ച്ചകൾ തുടങ്ങണമെങ്കിൽ 40000 യുഎസ് ഡോളര്‍ ആദ്യം കൈമാറണമെന്നും അത് എംബസി വഴി