ദിസ്പുർ: ഭാര്യ മരിച്ച മനോവിഷമത്തില്‍ ഐ.പി.എസ് ഓഫീസര്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. അസം ആഭ്യന്തര സെക്രട്ടറിയായ ഷിലാദിത്യ ചേത്യയാണ് ആശുപത്രിയിലെ ഐസിയുവിൽ വെച്ച് ആത്മഹത്യ ചെയ്തത്. കാൻസർ ബാധിച്ച് മരണപ്പെട്ട ഭാര്യയുടെ വിയോഗ വാർത്തയറിഞ്ഞ് മിനിറ്റുകൾക്കുള്ളിലായിരുന്നു ഐപിഎസ് ജീവനൊടുക്കിയത്.
ലക്നൗ: സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത് മാത്രമേ 20 വയസുകാരൻ മുജാഹിദിന് ഓർമ്മയുള്ളൂ. പിന്നീട് കണ്ണുതുറന്നപ്പോൾ തന്റെ ജനനേന്ദ്രിയം നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് അയാൾ അറിഞ്ഞത്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. തന്റെ സമ്മതമില്ലാതെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതെന്നാണ് മുജാഫിദ് പറയുന്നത്. പ്രാദേശിക മെഡിക്കൽ കോളേജിലെ
ബാര്‍ബഡോസ്: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് 47 റൺസിന്റെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ ബാറ്റിങ് 134 ൽ അവസാനിച്ചു. നാല് ഓവറിൽ വെറും 7 റൺസ് വിട്ട് കൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ ബുംറയാണ് അഫ്ഗാൻ ബാറ്റിങ്ങിന്റെ മുനയൊടിച്ചത്. ഒരു മെയ്ഡൻ ഓവറും ഇന്ത്യൻ പേസർ കളിയിൽ കണ്ടെത്തി. ബുംറയ്ക്ക് പുറമെ കുൽദീപ്
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ വീണ്ടും ആരോപണവുമായി മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. അനാഥാലയങ്ങളില്‍നിന്ന് വീണാ വിജയൻ മാസപ്പടി കൈപ്പറ്റിയെന്നാണ് മാത്യുവിന്റെ പുതിയ ആരോപണം. രേഖകള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്. രജിസ്ട്രാർ ഓഫ് കമ്പനീസിന്റെ രേഖകളിൽ എല്ലാ മാസവും അനാഥാലയങ്ങളിൽ നിന്ന് വീണാ വിജയൻ പണം പറ്റി എന്നും മാത്യു കുഴൽനാടൻ പറഞ്ഞു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി റൗസ് അവന്യു കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നല്‍കരുതെന്ന ഇ ഡിയുടെ ആവശ്യം കോടതി തള്ളി. കെജ്രിവാള്‍ നാളെ പുറത്തിറങ്ങും. ഒരു ലക്ഷം രൂപ ജാമ്യ ബോണ്ട് സമര്‍പ്പിക്കണമെന്ന് കോടതി കെജ്രിവാളിനോട് നിഷ്‌കര്‍ശിച്ചിട്ടുണ്ട്. കെജ്രിവാളിനെതിരെ യാതൊരു തെളിവുകളും സമര്‍പ്പിക്കാന്‍
യുഡിഎഫ് യോഗത്തില്‍ പ്രസംഗിക്കാന്‍ അവസരം നല്‍കാത്തതില്‍ രമേശ് ചെന്നിത്തലയ്ക്ക് നീരസം. പ്രതിപക്ഷനേതാവിന്റെ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കാതെ രമേശ് ചെന്നിത്തല മടങ്ങി. ഘടകകക്ഷി നേതാക്കള്‍ക്ക് ഉള്‍പ്പെടെ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ രമേശ് ചെന്നിത്തലയെ തഴഞ്ഞു എന്നാണ് വിമര്‍ശനം ഉയരുന്നത്. രാവിലെ ചേര്‍ന്ന കെപിസിസി നേതൃയോഗത്തിന് പിന്നാലെയാണ് വൈകിട്ട് കണ്‍ടോണ്മെന്റ്
മലപ്പുറം തിരൂര്‍ വൈലത്തൂരില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി 9 വയസുകാരന് ദാരുണാന്ത്യം. വൈലത്തൂര്‍ ചെലവിന്‍ സ്വദേശി അബ്ദുല്‍ ഗഫൂര്‍ -സജില ദമ്പതികളുടെ മകന്‍ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. ഗേറ്റില്‍ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് സിനാനെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് വൈകീട്ട് 4 മണിയ്ക്കാണ് ദാരുണ
ഇടുക്കി അടിമാലി കല്ലാറില്‍ ആന സഫാരി കേന്ദ്രത്തില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു. കാസര്‍ഗോഡ് നീലേശ്വരം സ്വദേശി ബാലകൃഷ്ണന്‍ (62) ആണ് കൊല്ലപ്പെട്ടത്. കല്ലാറില്‍ പ്രവര്‍ത്തിക്കുന്ന കേരളാ സ്‌പൈസസ് എന്ന ആന സവാരി കേന്ദ്രത്തിലാണ് സംഭവം. വിനോദസഞ്ചാരിയെ ആനപ്പുറത്ത് കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബാലകൃഷ്ണനെ തട്ടി വീഴ്ത്തിയ ശേഷം ആന ചവിട്ടി കൊല്ലുകയായിരുന്നു.
അബുദാബി-കോഴിക്കോട് വിമാനത്തിൽ തീപിടുത്തം. യാത്രക്കാരന്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലർച്ചെ എയർ അറേബ്യയുടെ വിമാനം അബുദാബിയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം. പവർ ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിക്കുകയും എക്‌സിറ്റ് ഡോറുകൾ തുറന്ന് യാത്രക്കാർ പുറത്തിറങ്ങാൻ ശ്രമിക്കുകയുമായിരുന്നു. സഹയാത്രികർ പവർ ബാങ്ക് ചവട്ടിപ്പൊട്ടിക്കാനും
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയില്‍. ഇടുക്കി തൊടുപുഴ പുത്തൻപുരക്കല്‍ ഫൈസലിനെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതി കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് . കുന്ദമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രതിയെ ബസ് താമരശ്ശേരിയില്‍ എത്തിയപ്പോള്‍