തിരുവനന്തപുരം: ജൂൺ 24 ന് രാത്രി 12 മണി മുതൽ മിൽമയുടെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി സമരത്തിലേക്ക് പോകും. മിൽമയിൽ ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മിൽമ മാനേജ്മെൻ്റിന് വിഷയത്തിൽ നോട്ടീസ് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡയറക്ടർ ബോർഡ് ചർച്ചയ്ക്ക് വിളിച്ചില്ലന്നാണ് ട്രേഡ്
ഷൊർണൂർ: നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട് സ്റ്റുഡിയോ, ജുവൽ ഹട്ട് എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് അജയകുമാർ. വ്യാപാരി വ്യവസായി ഏകോപന സമിതി ഷൊർണൂർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഷൊർണൂർ യൂണിറ്റ് അംഗവുമായിരുന്നു. അമ്മ: ശാരദ അമ്മ. ഭാര്യ: നിഷ. മക്കൾ: അർജുൻ ബി അജയ്,
മലപ്പുറം: മലപ്പുറം വെളിയംകോട് ബൈക്ക് അപകടത്തില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലത്തില്‍ കൈവരി നിര്‍മ്മിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ബുള്ളറ്റ് ഇടിച്ചുകയറുകയായിരുന്നു. വെളിയംകോട് സ്വദേശി ആഷിഖ് (22), കരിങ്കല്ലത്താണി സ്വദേശി ഫാസില്‍ (19) എന്നിവരാണ് മരിച്ചത്. ചാവക്കാട്-പൊന്നാനി ദേശീയ പാതയില്‍ വെളിയംകോടാണ് രാത്രി അപകടം ഉണ്ടായത്. രാത്രിയായതിനാല്‍ കമ്പികള്‍ കണ്ടിരുന്നില്ല.
തിരുവന്തപുരം: ദേശീയ ആരോഗ്യ ദൗത്യത്തിനു (എൻഎച്ച്എം) കീഴിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങി. മെയ് മാസത്തെ ശമ്പളം ജൂൺ അവസാനമാകുമ്പോഴും വിതരണം ചെയ്യാനായില്ല. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മുടങ്ങിയ ശമ്പളം കിട്ടാൻ ജീവനക്കാർ സമരത്തിനിറങ്ങേണ്ടി വന്നിരുന്നു. മുടങ്ങിയ ശമ്പളം കിട്ടാൻ ജനുവരിയിലും ഫെബ്രുവരിയിലും ജീവനക്കാർക്ക് സമരം ചെയ്യേണ്ടി വന്നിരുന്നു. ഏപ്രിലിലെ ശമ്പളത്തിൽ പ്രതിസന്ധി
തിരുവനന്തപുരം: മുന്‍ മന്ത്രി കെ കെ ശൈലജ മുഖ്യമന്ത്രിയായി കാണാന്‍ ജനം ആഗ്രഹിക്കുന്നുണ്ടെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. അവരെ ഒതുക്കുന്നതിന് വേണ്ടിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയിലുണ്ടായെന്നും പി ജയരാജന്‍ സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശിച്ചു. വടകരയില്‍ നേരിട്ട തിരിച്ചടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു പി ജയരാജന്‍. കെ
പത്തനംതിട്ട ഏനാത്ത് കെഎസ്ആർടിസി ബസിൽ പെൺകുട്ടിയോട് മോശമായി പെരുമാറിയ പ്രതി രാധാകൃഷ്ണപിള്ളയെ കോടതി റിമാൻഡ് ചെയ്തു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഇാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. സംഭവത്തെത്തുടർന്ന് രാധാകൃഷ്ണപിള്ളയുടെ മുഖത്തടിച്ചത് പ്രാണരക്ഷാർത്ഥമാണെന്ന് പെൺകുട്ടിയുടെ മാതാവ് ട്വന്റിഫോറിനോട് പറഞ്ഞു. കഴിഞ്ഞദിവസം വൈകുന്നേരമാണ് അടൂർ ഏനാത്ത് കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ
നാളെ നടത്താൻ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പരീക്ഷയിൽ ക്രമക്കേട് ഉയർന്ന സാഹചര്യത്തിലാണ് നടപടി. പുതുക്കിയ പരീക്ഷാ തീയതി ഉടൻ അറിയിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാത്രി വൈകിയാണ് കേന്ദ്ര സർക്കാർ തീരുമാനം. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നുവെന്നും പരീക്ഷാ പ്രക്രിയയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ താൽപര്യങ്ങൾ
സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും
പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ട് വയസുകാരി വീടിന്റെ ഗോവണിയിൽ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട കോന്നി മാങ്കുളത്ത് സംഭവം നടന്നത്. പള്ളിമുരുപ്പേൽ വീട്ടിൽ ഷെബീർ – സജീന ദമ്പതികളുടെ മകൾ അസ്രാ മറിയമാണ് മരിച്ചത്. ഗോവണിയിൽ നിന്ന് വീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കണ്ണൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി. കൂത്ത്പറമ്പിലാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. ബോംബുകൾ കണ്ടെത്തിയത് കിണറ്റിന്റവിട ആമ്പിലാട് റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ്. പൊലീസ് നടത്തിയ പരിശോധനയിലാണ് സ്റ്റീൽ ബോംബ് കണ്ടെത്തിയത്. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. ആൾ താമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ