അമ്പലപ്പുഴ: പതിനാറു വയസുകാരിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് ചിറയില്‍ വീട്ടില്‍ ശ്രീകുമാര്‍ (51)ആണ് അറസ്റ്റിലായത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ശ്രീകുമാര്‍ നടത്തുന്ന കമ്പ്യൂട്ടര്‍
കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്ര ചെയ്തിരുന്ന അമ്മയും മകനും മരിച്ചു. വൈപ്പിൻ നായരമ്പലം സ്വദേശി ബിന്ദു (44), മകൻ അൻവിൻ (12) എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന അച്ഛൻ ക്ലെയ്സനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് 8 മണിയോടെയാണ് അപകടം നടന്നത്. ചേന്ദമംഗലത്തെ ബന്ധുവീട്ടിൽ പോയി തിരിച്ചു വരുമ്പോൾ ചെറായി പാടത്ത്
കോഴിക്കോട്: കേരളത്തിൽ കൂലിപണിക്കെത്തിയ അസം സ്വദേശിയായ യുവാവ് കോടീശ്വരൻ. ദേശീയ പാതയുടെ നിർമ്മാണ സാമഗ്രികൾ മോഷ്ടിച്ച് വിറ്റ് യുവാവ് സ്വന്തമാക്കിയ സമ്പാദ്യം കണ്ട് പൊലീസ് ഞെട്ടി. യുവാവ് ഉൾപ്പെടെ അഞ്ചുപേർ കോഴിക്കോട്ട് പൊലീസ് പിടിയിലായി. പന്തീരാങ്കാവ് പൊലീസ് പുലർച്ചെ നടത്തിയ പട്രോളിങ്ങിനിടെയാണ് കോടിക്കണക്കിന് രൂപയുടെ കവർച്ചയുടെ ചുരുളഴിയുന്നത്. റോഡരികിലെ ഒരു സൈക്കിൾ റിക്ഷ
ദില്ലി: ദില്ലിയിൽ തിരക്കേറിയ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിക്കും പങ്കെന്ന് പൊലീസ്. യുവാവിനെ കൊലയാളികൾക്ക് മുന്നിലെത്തിച്ചത് യുവതിയാണെന്നും അവർക്കായുള്ള തിരച്ചിൽ ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി ഭക്ഷണശാലയിൽ എത്തിക്കുകയായിരുന്നെന്നും അധോലോക നായകൻ ഹിമാൻഷു ഭൗവിന്റെ അടുത്ത
പാലക്കാട്: ഏഴുമാസം ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി ഭർത്താവ് അറസ്റ്റിൽ. പാലക്കാട് കരിമ്പ വെട്ടം പടിഞ്ഞാകരയിൽ സജിതയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നിഖിലിനെ (28) സേലത്തുനിന്നും കസ്റ്റഡിയിലെടുത്തു. നിഖിൽ സജിതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സജിതയുടേയും നിഖിലിന്റെയും പ്രണയ വിവാഹമായിരുന്നു, ഇരുവരും രണ്ട് മക്കളുമാണ് വീട്ടിൽ
മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വിമർശനം. ഭരണവിരുദ്ധ വികാരമല്ലെന്ന് എത്രതവണ പറഞ്ഞാലും അംഗീകരിക്കാനാകില്ലെന്ന് ജില്ലാ കമ്മിറ്റിയിൽ പ്രതിനിധികൾ പറഞ്ഞു. ഡോ ടി എം തോമസ് ഐസക്കിനെ തോൽപ്പിക്കാൻ ശ്രമങ്ങൾ നടന്നുവെന്നും അതിനാൽ പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ
ഛത്തീസ്ഗഡിലെ സുഖ്മയിൽ മലയാളി അടക്കം രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. തിരുവനന്തപുരം സ്വദേശി വിഷ്ണുവാണ് വീരമൃത്യു വരിച്ച മലയാളി. മാവോയിസ്റ്റുകൾ സ്ഥാപിച്ചിരുന്ന ഐഇഡി പൊട്ടിത്തെറിച്ചാണ് ജവാന്മാർ കൊല്ലപ്പെട്ടത്. ഇന്ന് മൂന്നുമണിയോടെയാണ് സ്ഫോടനം നടന്നത്. റായ്പൂരിൽ നിന്ന് 400 കിലോമീറ്റർ മാറി തിമ്മപുരം ഗ്രാമത്തിലാണ് ഐഇഡി സ്ഫോടനം ഉണ്ടായത്. സിൽഗറിൽ നിന്ന് തെക്കുലാഗുഡെ
വയനാട് കേണിച്ചിറയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ കൂട്ടിലായി. താഴെ കിഴക്കേല്‍ സാബു എന്നയാളുടെ വീട്ടുപറമ്പില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ഒരു ഗ്രാമത്തെയാകെ ഭീതിയിലാഴ്ത്തിയ കടുവ അകപ്പെട്ടത്. പശുക്കളെ കൊന്ന വീട്ടിലെ തൊഴുത്തില്‍ രാത്രിയോടെ കടുവ വീണ്ടുമെത്തുകയായിരുന്നു. തോല്‍പ്പെട്ടി 17 എന്ന് പേരിട്ടിരിക്കുന്ന കടുവയാണ് ഇപ്പോള്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലായിരിക്കുന്നത്.
തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി കെഎസ്‌യു പ്രവർത്തകർ. വഴുതക്കാട് മന്ത്രിയുടെ ഔദ്യോഗിക വസതിക്കു മുന്നിലാണ് പ്രതിഷേധം നടന്നത്. പ്രവർത്തകരെ പൊലീസ് സ്ഥലത്തുനിന്ന് നീക്കി, മന്ത്രിക്ക് വഴിയൊരുക്കി. പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശത്തെ ചോദ്യം ചെയ്യുന്നില്ലെന്ന് പ്രതിഷേധത്തിൽ മന്ത്രി വി
കാസറഗോഡ് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി യുവാക്കളെ മുപ്പത്തിയഞ്ചുകാരി ഹണി ട്രാപ്പിൽ കുടുക്കിയതായി പരാതി. കാസർഗോഡ് കൊമ്പനടുക്കം സ്വദേശി ശ്രുതി ചന്ദ്രശേഖറിന് എതിരെ പൊലീസ് കേസെടുത്തു. ഐഎസ്ആർഒയിൽ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത് പുല്ലൂർ – പെരിയ സ്വദേശിയായ യുവാവിനെതിരെ മംഗലാപുരത്ത് പീഡനക്കേസ് നൽകി ജയിലിലടച്ചതോടെയാണ് ശ്രുതി ചന്ദ്രശേഖരൻ നടത്തുന്ന