Home Articles posted by Editor (Page 463)
Kerala News

തിരുവനന്തപുരം: നെയ്യാറ്റിൻകര മേഖലയിൽ ബൈക്കിലെത്തി മാല മോഷണം നടത്തിയ മൂന്നംഗ സംഘം പൊലീസ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകര മേഖലയിൽ ഒരു ദിവസം മൂന്ന് സ്ഥലങ്ങളിൽ ഒരേ ബൈക്കിലെത്തി മാല മോഷണം നടത്തിയ മൂന്നംഗ സംഘം പൊലീസ് പിടിയിൽ. ബൈക്ക് ഓടിച്ചിരുന്ന പ്രാവച്ചമ്പലം പൂഴിക്കുന്നിൽ വാടകയ്ക്ക് താമസിക്കുന്ന ശരത്ത് (26), മാരായമുട്ടം വടക്കേവിള തണ്ണിക്കുഴി വീട്ടിൽ അമൽരാജ് (22), കമുകിൻകോട്
Kerala News

ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം കണ്ണൂർ മട്ടന്നൂർ പൊലീസിന്‍റെ പിടിയിൽ.

കണ്ണൂർ: ജ്വല്ലറി ഉടമകളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ നാലംഗ സംഘം കണ്ണൂർ മട്ടന്നൂർ പൊലീസിന്‍റെ പിടിയിൽ. പണയം വെച്ച സ്വർണം തിരിച്ചെടുത്ത് വിൽക്കാനെന്ന പേരിൽ പണം തട്ടിയ കേസിലാണ് ദമ്പതികൾ ഉൾപ്പെടെ അറസ്റ്റിലായത്. കണ്ണൂർ ബാങ്ക് റോഡിലെ അനുശ്രീ ജ്വല്ലറിയിലാണ് തട്ടിപ്പ് നടത്താൻ പ്രതികൾ ശ്രമിച്ചത്. ബാങ്കിൽ പണയം വെച്ച സ്വർണം തിരിച്ചെടുത്ത് വിൽക്കാൻ സഹായിക്കുന്ന സ്ഥാപനമാണ് ഇത്.
Kerala News

 യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചു.

കൊച്ചി :ആറു പളളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണമെന്ന യാക്കോബായ വിഭാഗത്തിന്‍റെ ആവശ്യം ഹൈക്കോടതി നിരസിച്ചു. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ ഏല്ലാവർക്കും ബാധ്യതയുണ്ടെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സുപ്രീംകോടതി വിധി നടപ്പാക്കാന്‍  ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന് നേരത്തെ കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. തൃശൂര്‍ ഭദ്രാസനത്തിലെ
Kerala News Top News

സംസ്ഥാനത്ത് വരും മണിക്കൂറിൽ തലസ്ഥാനവും കൊച്ചിയുമടക്കം 9 ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ പലയിടത്തും കനത്ത നാശം വിതക്കുന്നു. ഇടുക്കി നേര്യമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോഴിക്കോട് ചക്കിട്ടപ്പാറയിൽ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. കണ്ണൂരിലും പാലക്കാട്ടും മരം വീണ് അപകടമുണ്ടായി. കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപകനാശം സംഭവിച്ചു. വരും
Kerala News

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ; ഇന്ന് സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായ സംസ്ഥാന വ്യാപകമായി കെ എസ് യു ഇന്ന് വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കും. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പരിഹാരമായില്ലെങ്കിൽ കെ എസ് യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കിയിട്ടുണ്ട്. കെ എസ്‍ യുവിനൊപ്പം എം എസ് എഫും ശക്തമായ പ്രക്ഷോഭത്തിനാണ് നേതൃത്വം നൽകുന്നത്.
India News Sports

ടി20 ലോക കപ്പിലെ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ മികച്ച സ്‌കോര്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരത്തില്‍ ഹിറ്റ്മാന്‍ ആയി വീണ്ടും രോഹിത് ശര്‍മ്മ. ടി20 ലോക കപ്പിലെ സൂപ്പര്‍ എട്ട് മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ മികച്ച സ്‌കോര്‍ ആണ് സ്വന്തമാക്കിയത്. ഇന്ത്യയെ വലിയ സ്‌കോറിലേക്ക് എത്താന്‍ പ്രധാനമായും സഹായിച്ചത് രോഹിത് ശര്‍മ്മയായിരുന്നു. സെഞ്ചുറിക്ക് എട്ട് റണ്‍സ് ബാക്കി നില്‍ക്കെയായിരുന്നു രോഹിതിന്റെ പുറത്താകല്‍. വെറും 41
Kerala News

പാലക്കാട് പത്തിരിപ്പാലയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി.

പാലക്കാട് പത്തിരിപ്പാലയിൽ മൂന്ന് വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. പത്താം ക്ലാസ് വിദ്യാർത്ഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർത്ഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടികളെയാണ് കാണാതായത്. കുട്ടികൾ ഇന്ന് സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ബന്ധുക്കളും അയൽവാസികളുമായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്.വിവരം
Kerala News

മസ്‌കത്തില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ

മസ്‌കത്തില്‍ അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ–മെയിൽ വഴിയാണു കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്. നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അല്ലെന്നും മറുപടിയില്‍ വ്യക്തമാ‌ക്കി. എയർ ഇന്ത്യയുടെ സഹായം പ്രതീക്ഷിച്ചിരുന്നുവെന്നും നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം
India News Kerala News

കേരളത്തിൽ നിന്നുള്ള 17 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു.

കേരളത്തിൽ നിന്നുള്ള 17 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു. രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, എംകെ രാഘവൻ, ഇടി മുഹമ്മദ് ബഷീർ, ഷാഫി പറമ്പിൽ, അബ്ദുസമദ് സമദാനി, വി കെ ശ്രീകണ്ഠൻ, കെ രാധാകൃഷ്ണൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ് ജോർജ്, കെസി വേണു​ഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, ആന്റോ ആന്റണി, എൻകെ പ്രേമചന്ദ്രൻ എന്നിവരാണ് ഇന്ന് എംപിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മലയാളത്തിലാണ്
Kerala News

കോഴിക്കോട് മണി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ച തുകയില്‍ കള്ളനോട്ട്; നാലുപേര്‍ അറസ്റ്റില്‍

കോഴിക്കോട് : കോഴിക്കോട് മണി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സ്ഥാപനത്തില്‍ ഏല്‍പ്പിച്ച തുകയില്‍ കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും കള്ളനോട്ടുകളും പിടിച്ചെടുത്തു. സ്ഥാപന ഉടമയാണ് കള്ളനോട്ട് സംഘത്തെക്കുറിച്ചുള്ള വിവരം പൊലീസിന് നല്‍കിയത്. കൊടുവള്ളി സ്റ്റേഷന്‍ പരിധിയിലെ നരിക്കുനിയിലെ ഐ ക്യു മൊബൈല്‍ ഹബ് എന്ന കടയില്‍ ട്രാന്‍സ്ഫര്‍ ചെയ്യാനായി യുവതി