Home Articles posted by Editor (Page 462)
Kerala News

മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം.

കാസർകോട്: മണ്ണുമാന്തി യന്ത്രം കഴുകുന്നതിനിടെ ശരീരത്തിലേക്ക് മറിഞ്ഞുവീണ് യുവാവിന് ദാരുണാന്ത്യം. ബന്തടുക്ക പടുപ്പിലെ പ്രീതംലാല്‍ ചന്ദാണ് (22) മരിച്ചത്. യുവാവിന്റെ വീടിന്റെ അടുത്ത് വെച്ച് തന്നെയായിരുന്നു അപകടവും സംഭവിച്ചത്. ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മണ്ണുമാന്തി യന്ത്രം
Kerala News

തിരുവനന്തപുരത്ത് ക്ഷേത്രം കുത്തിത്തുറന്ന് പഞ്ചലോഹ വിഗ്രഹം കവർന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്ഷേത്രം കുത്തിത്തുറന്ന് പഞ്ചലോഹ വിഗ്രഹം കവർന്നു. ബീമാപള്ളിക്കടുത്തുള്ള പൂന്തുറ ഉച്ചമാടൻ ദേവി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഒന്നരക്കോടിയിൽ അധികം വില വരുന്ന 40 കൊല്ലം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹവും ശീവേലി വിഗ്രഹവുമാണ് മോഷ്ടാക്കൾ കവർന്നത്. പൂന്തുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പുലർച്ചെ ക്ഷേത്രത്തിലെത്തിയ പൂജാരിയാണ് മോഷണ വിവരം
India News

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ജാമ്യമില്ല. ജാമ്യം അനുവദിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇഡി സമർപ്പിച്ച രേഖകൾ പരിശോധിക്കാതെയാണ് വിചാരണ കോടതി ഉത്തരവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
India News

ഡല്‍ഹിയിലെ ജലക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി അതിഷി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു.

ഡല്‍ഹിയിലെ ജലക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ മന്ത്രി അതിഷി നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്താനാണ് ആം ആദ്മി പാര്‍ട്ടിയുടെ തീരുമാനം.  നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന ഇന്ന് രാവിലെയാണ് അതിഷിയുടെ ആരോഗ്യനില മോശമായത്.
India News

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസുകളിൽ എൻഐഎക്ക് കനത്ത തിരിച്ചടി.

പോപ്പുലർ ഫ്രണ്ട് നിരോധനവുമായി ബന്ധപ്പെട്ട കേസുകളിൽ എൻഐഎക്ക് കനത്ത തിരിച്ചടി. സംഘടനാ നിരോധനത്തിന് അടിസ്ഥാനമായ രാജ്രദ്രോഹ കേസിലും പാലക്കാട് ശ്രീനിവാസൻ വധക്കേസിലുമായി 17 പ്രതികൾക്ക് ജാമ്യം ലഭിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ജാമ്യമനുവദിച്ചത്. പിഎഫ്ഐ നിരോധനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത RC 02/2022 എന്ന കേസിലെ വിവിധ ജാമ്യ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഇതിൽ
Kerala News

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. 

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കണ്ണൂർ സ്വദേശി രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകൾ ദക്ഷിണ(13)യാണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 12നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലവേദനയും ചർദ്ദിയും ബാധിച്ച് കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി
Kerala News

തിരുവനന്തപുരത്ത് കാറിനുള്ളിൽ യുവാവ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് യുവാവിനെ കാറിനുള്ളിൽ കഴുത്തറുത്ത്  കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വാഹനത്തിന്റെ ഉടമ കൂടിയായ പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപുവിനെയാണ് (44) മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദേശീയപാത – തിരുവനന്തപുരം കന്യാകുമാരി റോഡിൽ കേരള – തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിൽ
Kerala News

തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം.

തിരുവനന്തപുരം കൊച്ചുവേളി ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം. ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് യൂണിറ്റിനാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 3.50ഓടെയാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് കൂനയായതിനാൽ തീ അതിവേ​ഗം പടരുകയായിരുന്നു. കൊച്ചുവേളി ഇൻഡസ്ട്രിയൽ ഫാക്ടറിയ്ക്ക് അടുത്തുള്ള പവർപാക്ക് പോളിമേഴ്സ് എന്ന പ്ലാസ്റ്റിക് റീസൈക്കിൾ കമ്പനിയിലാണ് തീ പടർന്നത്. 25 ഫയർഫോഴ്സ്
India News

അയോധ്യ രാമ ക്ഷേത്രത്തിൽ രണ്ടു ദിവസമായി തുടരുന്ന മഴയിൽ ചോർച്ചയുണ്ടായതായി മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്

ജനുവരിയിൽ പ്രാണപ്രതിഷ്ഠ നടന്ന അയോധ്യ രാമ ക്ഷേത്രത്തിൽ രണ്ടു ദിവസമായി തുടരുന്ന മഴയിൽ ചോർച്ചയുണ്ടായതായി മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്. രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന ശ്രീകോവിലിലുൾപ്പടെ ആദ്യമഴയിൽ തന്നെ ചോർച്ചയുണ്ടയതായി അദ്ദേഹം ആരോപിച്ചു. രാമക്ഷേത്രത്തിൻ്റെ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുകളിൽ നിന്ന്
Kerala News

ലക്ഷങ്ങള്‍ വിലവരുന്ന ഇരുമ്പ് കമ്പി മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി അടക്കമുള്ള അസം സ്വദേശികളെ പിടികൂടി.

കോഴിക്കോട്: ദേശീയപാത നിര്‍മാണത്തിനായി സൂക്ഷിച്ച ലക്ഷങ്ങള്‍ വിലവരുന്ന ഇരുമ്പ് കമ്പി മോഷ്ടിക്കാന്‍ ശ്രമിച്ച യുവതി അടക്കമുള്ള അസം സ്വദേശികളെ പിടികൂടി. ബാര്‍പേട്ട സ്വദേശികളായ രഹ്ന കാത്തൂര്‍, ഐനല്‍ അലി, മൊയിനല്‍ അലി, ജോയനല്‍ അലി, മിലന്‍ അലി എന്നിവരാണ് അറസ്റ്റിലായത്. പുലര്‍ച്ചെ അഞ്ചോടെ ഇരിങ്ങല്ലൂരിലെ താല്‍ക്കാലിക ഷെഡ്ഡില്‍ സൂക്ഷിച്ച ഒന്‍പത് ലക്ഷത്തോളം രൂപ വിലവരുന്ന കമ്പി രണ്ടംഗ