കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടയിൽ റിപ്പോർട്ട് നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി തളളണമെന്നാണ് പൊലീസ്
തിരുവനന്തപുരം: ഭർത്താവ് നഗ്ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. മൂന്ന് ദിവസം മുൻപ് വിവാഹ മോചിതയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. 23 ഇടങ്ങളില്‍ കെഎസ്ആര്‍ടിസി ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങുമെന്ന് ഗണേഷ് കുമാര്‍ അറിയിച്ചു.
കാസര്‍ഗോഡ് കേന്ദ്രീകരിച്ചുള്ള ഹണിട്രാപ്പ് കേസില്‍ പ്രതിയായ ശ്രുതി ചന്ദ്രശേഖരന്‍ രാഷ്ട്രീയ നേതാക്കളുടെ പേരിലും തട്ടിപ്പ് നടത്തിയെന്ന് തെളിയിക്കുന്ന ഓഡിയോ സന്ദേശം പുറത്ത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ശ്രുതിയ്‌ക്കെതിരെ കേസെടുക്കാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് യുവതി ഇരകളെ വിശ്വസിപ്പിക്കുന്ന ശബ്ദ സന്ദേശം ലഭിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി
തെലങ്കാനയിലെ കേസാറാമിൽ ദളിത് വിദ്യാർത്ഥിക്ക് ക്രൂരമർദനം. പറമ്പിലെ പേരക്ക പറിച്ചതിനാണ് രണ്ട് പേർ ചേർന്ന് ക്രൂരമായി മർദിച്ചത്. കുട്ടിയുടെ കൈ രണ്ടും കയർ കൊണ്ട് കൂട്ടിക്കെട്ടി ക്രൂരമായി തല്ലിയെന്നാണ് പ്രബലസമുദായാംഗമായ മധുസൂദൻ റെഡ്ഡിക്കെതിരെ ഉയർന്നിരിക്കുന്ന പരാതി. ഇക്കാര്യം ചോദിക്കാൻ ചെന്ന കുട്ടിയുടെ അമ്മയെയും ഇയാളും മകനും ചേർന്ന് ക്രൂരമായി മർദിച്ചെന്നും പരാതിയിൽ
കളിയിക്കാവിളയിൽ ക്വാറി ഉടമയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി തമിഴ്നാട് പൊലീസിന്റെ പിടിയിൽ. ചൂഴാറ്റുകോട്ട അമ്പിളി എന്നറിയപ്പെടുന്ന സജികുമാർ ആണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ അമ്പിളിയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയാണ് അന്വേഷണ സംഘം. തിങ്കളാഴ്ച രാത്രിയിലാണ് ദീപുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയോടെയാണ് പ്രതിയായ മലയം ചൂഴാറ്റുകോട്ട സ്വദേശി
തിരുവനന്തപുരം: കളിയിക്കാവിള ദീപുവിന്റെ കൊലപാതകത്തില്‍ ദുരൂഹതയൊഴിയുന്നില്ല. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് തമിഴ്‌നാട് പൊലീസ്. നെയ്യാറ്റിന്‍കര കേന്ദ്രീകരിച്ചാണ് അന്വേഷണം. ദീപുവിന്റെ ബിസിനസ് സുഹൃത്തുക്കളെയും ജീവനക്കാരെയും തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രതികളെക്കുറിച്ച് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. പ്രതി എന്ന് സംശയിക്കുന്നവരുടെ
പാലക്കാട്: മെഡിക്കൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മെഡിക്കൽ കോളേജിലെ രണ്ടാം വർഷ വിദ്യാർഥി വിഷ്ണുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സഹപാഠികള്‍ ഭക്ഷണം കഴിച്ചു തിരിച്ചെത്തിയപ്പോഴാണ് വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി
മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ. തിഹാർ ജയിലിലെത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ അറസ്റ്റ്. നാളെ കെജ്രിവാളിനെ സി.ബി.ഐ കോടതിയിൽ ഹാജരാക്കും. തുടർന്ന് കസ്റ്റഡി അപേക്ഷയും സമർപ്പിക്കുമെന്നാണ് വിവരം. മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി
ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. ശക്തമായ മഴമൂലം ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും