ആലുവ: അപകടമുണ്ടാക്കിയ റോഡിലെ കുഴിയിൽ എല്ല് പൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികൾ. എറണാകുളം ആലുവയിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഇവർ സഞ്ചരിച്ച ഇരുചക്രവാഹനം റോഡിലെ കുഴിയിൽ വീണ് അപകടമുണ്ടായത്. ആലുവ ചൂണ്ടി ഭാഗത്ത് നെസ്റ്റ് വില്ലയുടെ മുൻവശത്താണ് പൂക്കാട്ടുപടി സ്വദേശി നൗഷാദും ഭാര്യ സുനിതയും
കൊച്ചി: കൊച്ചിയിൽ വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതികളെ പിടികൂടി. തിരുവനന്തപുരം ഭീമാപ്പള്ളി സ്വദേശി നസറുദ്ദീൻ ഷായും പ്രായപൂർത്തിയാകാത്ത കോഴിക്കോട് സ്വദേശിയുമാണ് പിടിയിലായത്. പനമ്പിള്ളി നഗറിലും മരടിലും ആളില്ലാത്ത വീടുകളിലാണ് മോഷണം നടത്തിയത്. ഈ മാസം 17ന് പനമ്പള്ളി നഗറിലെ ആളില്ലാത്ത വീട്ടിലും ഇക്കഴിഞ്ഞ ഞായറാഴ്ച മരടിലും പൂട്ടി കിടന്ന വീട്ടിലും ഒരാഴ്ചയ്ക്കുള്ളിൽ രണ്ട് വൻ
ഡൽഹി: ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. 96 വയസ്സുള്ള അദ്വാനിയെ യൂറോളജി വിഭാഗം ഡോക്ടർമാരാണ് ചികിത്സിക്കുന്നത്. രാജ്യത്തെ പരമോന്നത
കൽപ്പറ്റ: തലപ്പുഴയിൽ മാവേയിസ്റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി തണ്ടർബോൾട്ടും പൊലീസും. മക്കിമലയിൽ കുഴിച്ചിട്ട ഉഗ്രപ്രഹരശേഷിയുള്ള ബോംബുകൾ എവിടെ നിന്ന് ലഭിച്ചെന്നതിൽ അന്വേഷണം തുടരുമ്പോൾ കനത്ത ജാഗ്രതയിലാണ് മേഖല. കബനീദളത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയോടെ വിക്രം ഗൗഡയുടെ നേതൃത്വത്തിൽ അന്യസംസ്ഥാനക്കാരായ മാവോയിസ്റ്റുകൾ കേരളം വിട്ടെന്ന വിവരം പുറത്തുവന്നിരുന്നു.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. വിവിധയിടങ്ങളിൽ മരം വീണും മണ്ണിടിഞ്ഞും അപകടങ്ങളുണ്ടായി. ശക്തമായ മഴയിൽ തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം വീടിന്റെ മൺഭിത്തി തകർന്നു. രണ്ട് കുഞ്ഞുങ്ങളുൾപ്പെട്ട കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കഴക്കൂട്ടം മഹാദേവർ ക്ഷേത്രത്തിനു മുൻപിൽ കൂറ്റൻ പരസ്യ ബോർഡ് നിലംപൊത്തി. തിരുവനന്തപുരം ജില്ലയിൽ മൈനിംഗ് പ്രവർത്തനങ്ങളും വിനോദ
കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. ബെംഗളൂരു ബിടദിക്ക് സമീപം ഇന്ന് പുലർച്ചെ 3.45 നാണ് അപകടം ഉണ്ടായത്. യാത്രക്കാരായ നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ
സംസ്ഥാനത്ത് ക്ഷേമ പെന്‍ഷൻ വിതരണം ഇന്ന് ആരംഭിക്കും. ഒരു മാസത്തെ ക്ഷേമ പെന്‍ഷൻ വിതരണത്തിനുള്ള തുകയാണ് അനുവദിച്ചത്. 900 കോടിയാണ് ക്ഷേമ പെന്‍ഷൻ വിതരണത്തിനായി അനുവദിച്ചത്. ജൂണ്‍ മാസത്തെ പെന്‍ഷനാണ് നല്‍കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതാത് മാസത്തെ പെന്‍ഷൻ നല്‍കുമെന്ന്
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. ദുരിതാശ്വാസ
കോഴിക്കോട്: നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ സ്ഥാപനത്തിൽ നല്‍കിയ തുകയില്‍ 500 രൂപയുടെ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസില്‍ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി മോളത്ത് വീട്ടില്‍ എം.എച്ച്. ഹിഷാം(36), കൂടരഞ്ഞി തോണിപ്പാറ വീട്ടില്‍ അമല്‍ സത്യന്‍(29) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് നരിക്കുനിയിലെ ഐക്യു മൊബൈല്‍ ഹബ്ബ് എന്ന കടയില്‍ മണി ട്രാന്‍സഫറിനായി
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റമുള്ളതായി റെയിൽവേ അറിയിച്ചു. ജൂൺ 28-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ജൂലൈ 1-ന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. റൂർക്കി – ദിയോബന്ദ് റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണി