സംസ്ഥാനത്ത് മഞ്ഞപ്പിത്തം പടരുന്നു. ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണം. രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്. പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് 690 പേർക്ക്. രോഗബാധിതർ ഏറെയും വടക്കൻ ജില്ലക്കാർ.
പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായസംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യത്തെ എഫ് ഐ ആർ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തു. ഇന്നു വെളുപ്പിന് 12:20 ന് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിന് കൊണ്ടോട്ടി പോലീസ് സ്വമേധയയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023 ലെ വകുപ്പ് 281,
ഉത്തരേന്ത്യയിൽ മഴ രൂക്ഷമായി തുടരുന്നു. ഡൽഹിയിൽ ശക്തമായ മഴ ബുധനാഴ്ച വരെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജമ്മു കാശ്മീരിലെ കിഷ്ത്വാറിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം നിലച്ചു. ഹിമാചൽ പ്രദേശിൽ പല ഇടങ്ങളിലും മഴ രൂക്ഷമായി തുടരുകയാണ്.സംസ്ഥാനത്തെ നിരവധി റോഡുകൾ തുടർച്ചയായി പെയ്ത മഴയയിൽ തകർന്നു.മഹാരാഷ്ട്രയിലെ ലോണാവാലയിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 8 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലയിൽ പ്രത്യക മുന്നറിയിപ്പുമുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ
ആറുമാസം മുമ്പ് കഴിച്ച ബീഫ് കറിക്ക് അളവ് കുറഞ്ഞുപോയെന്ന് ആരോപിച്ച് ഹോട്ടൽ ഉടമയെ മർദ്ദിച്ചതായി പരാതി. ഇടുക്കി ഉടുമ്പൻചോല ടൗണിൽ പ്രവർത്തിക്കുന്ന മരിയ ഹോട്ടൽ ഉടമ വാവച്ചൻ മാണിക്കാണ് മർദനമേറ്റത്. ഇന്നലെ വൈകിട്ടാണ് മൂന്നംഗസംഘം വാവച്ചനെ മർദിച്ചത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മർദനത്തിനുശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു.
മാസപ്പടി വിവാദത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സി.എം.ആർ.എൽ കമ്പനി ചെലവുകൾ പെരുപ്പിച്ചു കാട്ടിയെന്നാണ് ഇഡിയുടെ നിഗമനം. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷൻസിന് നൽകിയ പണത്തിന്റെ ഉറവിടം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും ഇ.ഡി ആവശ്യപ്പെടുന്നു. സി.എം.ആർ എൽ
പാലക്കാട് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രദേശവാസികളിൽ നിന്ന് ഇന്ന് മുതൽ ടോൾ പിരിച്ച് തുടങ്ങും. ടോൾ പ്ലാസ പരിസരത്ത് ഇത് സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നോട്ടീസുകൾ പതിപ്പിച്ചിരുന്നു. ടോൾ പ്ലാസക്ക് സമീപത്തെ ആറ് പഞ്ചായത്തുകളിലെ യാത്രക്കാർക്കാണ് സൗജന്യം അനുവദിച്ചിരുന്നത്. എന്നാൽ ഇനി സൗജന്യയാത്ര അനുവദിക്കാൻ കഴിയില്ലെന്നാണ് കമ്പനി നിലപാട്. ടോൾ കമ്പനി നീക്കത്തിനെതിരെ ജനകീയ
രാജ്യത്ത് പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ. ഐ.പി.സി., സി.ആർ.പി.സി., ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവ ചരിത്രമായി. ഐ.പി.സി.ക്കു പകരം ഭാരതീയ ന്യായസംഹിതയും( BNS) സി.ആർ.പി.സി.ക്കു പകരം ഭാരതീയ നാഗരിക് സുരക്ഷാസംഹിതയും(BNSS) ഇന്ത്യൻ തെളിവ് നിയമത്തിനു പകരം ഭാരതീയ സാക്ഷ്യ അധീനിയവുമാണ്(BSA) നിലവിൽ വന്നത്. അർധരാത്രി മുതൽ കേസ് രജിസ്റ്റർ ചെയ്യുന്നതും തുടർനടപടികൾ സ്വീകരിക്കുന്നതും പുതിയ
കൊച്ചി: വീടിന് മുകളിൽ ശുചീകരണ പ്രവർത്തനം നടത്തുകയായിരുന്ന അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സേലം വ്യാഴപ്പാടി സ്വദേശി പവിത്രം സേട്ട് എന്ന 52 കാരനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. എറണാകുളം തോട്ടക്കാട്ടുകര പറവൂർ കവലയിലെ വീട്ടിൽ രാവിലെ മുതൽ മുതൽ ശുചീകരണ ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു ഇയാൾ. വൈകുന്നേരത്തോടെയാണ് സൺഷേഡിന് സമീപം തൊഴിലാളിയെ മരിച്ച നിലയിൽ
ഭോപ്പാൽ: ഉത്തർപ്രദേശിൽ കനത്ത മഴയെ തുടർന്ന് കൂറ്റൻ ജലസംഭരണി തകർന്ന് അപകടം. 2 പേർ മരിച്ചു. മധുരയിലെ കൃഷ്ണ വിഹാറിലാണ് അപകടം നടന്നത്. 240 കിലോ ലിറ്റർ ശേഷിയുള്ള ജലസംഭരണിയാണ് തകർന്നത്. സംഭവത്തിൽ 12 പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് എസ്ഡിആർഎഫ് ടീം രക്ഷാപ്രവർത്തനങ്ങൾ നടത്തുകയാണ്. കുട്ടികളടക്കം അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടെന്നു അധികൃതർ