Home Articles posted by Editor (Page 45)
Kerala News

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു

വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. ദോഹയിൽ നിന്നും മാതാവിനൊപ്പമെത്തിയ കോഴിക്കോട് സ്വദേശി ഫെസിൻ അഹമ്മദാണ് മരിച്ചത്. കൂടെ മാതാവുമുണ്ടായിരുന്നു. വിമാനത്തിൽ നിന്നും പ്രാഥമിക ചികിത്സ നൽകി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ
Kerala News

തിരുവനന്തപുരം: മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു

തിരുവനന്തപുരം: മകന്‍റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. കിളിമാനൂർ പൊരുന്തമൺ സ്വദേശി ഷിബു എന്ന ഹരികുമാർ (52) ആണ് മരിച്ചത്. കഴിഞ്ഞ 15 ന് വൈകുന്നേരമായിരുന്നു ഹരികുമാറിന് മർദ്ദനമേറ്റത്. മാതാവിന്‍റെ മൊബൈൽ ഫോൺ മകൻ ആദിത്യ കൃഷ്ണൻ (22) പിടിച്ചു വാങ്ങിയിരുന്നു. ഈ വിവരം മാതാവ് ഹരികുമാറിനെ അറിയിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെയാണ് 52കാരന് പരിക്കേറ്റത്. ഹരികുമാർ
Kerala News

തൃശൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയ കഞ്ചാവും രാസലഹരി വസ്തുക്കളും നശിപ്പിച്ച് പൊലീസ്

തൃശൂര്‍: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി പിടികൂടിയ കഞ്ചാവും രാസലഹരി വസ്തുക്കളും നശിപ്പിച്ച് പൊലീസ്. തൃശൂര്‍ റൂറല്‍ പൊലീസ് പരിധിയില്‍ ഉള്ള പൊലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി പിടിച്ചെടുത്ത 50 ലക്ഷത്തിന് മുകളില്‍ വിലവരുന്ന 11.385 കിലോഗ്രാം കഞ്ചാവും, 134.86 ഗ്രാം എം.ഡി.എം.എയുമാണ് പൊലീസ് നശിപ്പിച്ചത്. പുതുക്കാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ടൈല്‍ ഫാക്ടറിയില്‍ വച്ചാണ് ഇവ
Kerala News

മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം.

മലപ്പുറം:മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരില്‍ ബസുകൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെ.എസ്.ആര്‍.ടി.സി.ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് ആണ് അപകടമുണ്ടായത്. അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2.50-ന് ആണ് അപകടമുണ്ടായത്. ബസുകളുടെ മുൻഭാഗം പൂര്‍ണമായും
Kerala News

എൻ എം വിജയൻ്റെ മരണത്തിൽ കുറ്റാരോപിതരായ കോൺഗ്രസ്സ് നേതാക്കളുടെ ചോദ്യം ചെയ്യൽ രണ്ടാം ദിവസമായ ഇന്നും തുടരും.

കൽപറ്റ: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ കുറ്റാരോപിതരായ കോൺഗ്രസ്സ് നേതാക്കളുടെ ചോദ്യം ചെയ്യൽ രണ്ടാം ദിവസമായ ഇന്നും തുടരും. കേസിലെ രണ്ടാം പ്രതി ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, മൂന്നാം പ്രതി മുൻ കോൺഗ്രസ്സ് നേതാവ് കെ കെ ഗോപിനാഥൻ എന്നിവരെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. അന്വേഷണ സംഘത്തിൻ്റെ ചോദ്യം ചെയ്യലിനോട് പ്രതികൾ പൂർണമായി സഹകരിച്ചു എന്നാണ് പൊലീസ് വൃത്തങ്ങൾ
Kerala News

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ജാമ്യം ലഭിച്ച രണ്ടാം പ്രതി അനുശാന്തി പുറത്തിറങ്ങി.

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ജാമ്യം ലഭിച്ച രണ്ടാം പ്രതി അനുശാന്തി പുറത്തിറങ്ങി. ഇന്ന് വൈകിട്ടോടെയാണ് അനുശാന്തി പുറത്തിറങ്ങിയത്. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുംവരെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് സുപ്രീംകോടതിയായിരുന്നു അനുശാന്തിക്ക് കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യത്തിനുള്ള ഉപാധികള്‍ വിചാരണ കോടതി തീരുമാനിക്കണമെന്ന് സുപ്രീംകോടതി
International News

ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഡോണൾഡ് ട്രംപിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. യോജിച്ചുള്ള സഹകരണത്തിന് കാത്തിരിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സ് പോസ്റ്റിൽ കുറിച്ചു. തന്റെ പ്രിയപ്പെട്ട സുഹൃത്ത് ഡോണൾഡ് ട്രംപ്, താങ്കളുടെ ചരിത്രപരമായ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാരോഹണത്തിന് അഭിനന്ദനങ്ങൾ. ഇരു രാജ്യങ്ങളുടെയും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങൾ ഭാവിയിലും തുടരാൻ ഞാൻ ആഗ്രിക്കുന്നു. രണ്ട് രാജ്യങ്ങൾക്കും
Entertainment Kerala News

നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍; വിനായകന്‍ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍

കൊച്ചി: നടന്‍ വിനായകന്‍ വീണ്ടും വിവാദത്തില്‍. ഒരു കെട്ടിടത്തിന്‍റെ ബാല്‍ക്കണിയില്‍ നിന്ന് വിനായകന്‍ അസഭ്യം പറയുന്ന ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പ്രചരിക്കുന്നത്. നടന്‍ അയല്‍വാസികളോട് അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് പ്രചരണം. നടന്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന മട്ടിലും പ്രചരണം നടക്കുന്നുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച ചില സ്ക്രീന്‍ ഷോട്ടുകള്‍ വിനായകന്‍
Kerala News Top News

മാനസിക പീഡനമെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരെ നടപടി

കോട്ടയം: മാനസിക പീഡനമെന്ന വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിനെതിരെ നടപടി. ലിസ ജോണിനെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് സ്ഥലം മാറ്റി. മാനസിക പീഡനം ആരോപിച്ച് പി ജി വിദ്യാര്‍ത്ഥിയായ വിനീത് നല്‍കിയ പരാതിയിലാണ് നടപടി. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ലിസ ജോണിന് വീഴ്ച സംഭവിച്ചതായി
Kerala News

കൊല്ലം കടയ്ക്കലിൽ ഗർഭിണിയായ 19കാരി ജീവനൊടുക്കിയ നിലയിൽ

കൊല്ലം: കടയ്ക്കലിൽ 19കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് ചരുവിളപുത്തൻ വീട്ടിൽ ശ്രുതിയാണ് മരിച്ചത്. രണ്ടുമാസം മുൻപാണ് പുനയം സ്വദേശിയായ മാഹിനെ പെൺകുട്ടി വിവാഹം കഴിച്ചത്. ശ്രുതി ഒരുമാസം ഗർഭിണിയാണ്. ഇന്നലെ രാത്രി ഒമ്പതരമണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ശ്രുതിയെ കണ്ടെത്തുകയായിരുന്നു. കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ