തിരുവനന്തപുരം: ജില്ലയിൽ ഡെങ്കിപ്പനിക്ക് പുറമെ എച്ച്1 എൻ 1, എലിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പനി ലക്ഷണങ്ങൾ ഡെങ്കിപ്പനി കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളിൽ വേദന എലിപ്പനി പനിയോടൊപ്പം നടുവേദന, കാലിലെ
ഇടുക്കി: ഇടുക്കി അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം. അടിമാലി കരിങ്കുളം സ്വദേശികളായ ആന്റണി – സോജന്‍ ജീന ദമ്പതികളുടെ മൂത്ത മകള്‍ ജോയന്ന സോജനാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം കുട്ടിക്ക് ഛര്‍ദ്ദില്‍ അനുഭവപ്പെട്ടു. ഇതിനിടെ ഭക്ഷണാവശിഷ്ടം ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയെ ഉടൻ
തിരുവനന്തപുരം: ജൂലൈയിൽ സംസ്ഥാനത്ത് കൂടുതൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ മാസത്തിലും പസഫിക്ക് സമുദ്രത്തിൽ എൻസോ പ്രതിഭാസവും ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐഒഡി) പ്രതിഭാസവും ന്യൂട്രൽ സ്ഥിതിയിൽ തുടരാനാണ് സാധ്യത. ജൂൺ മാസത്തിൽ കേരളത്തിൽ 25 ശതമാനം മഴയുടെ കുറവുണ്ടായിരുന്നു. ജൂണിൽ ശരാശരി 648.2 എംഎം മഴ ലഭിക്കേണ്ട സ്ഥാനത്ത് 489.2 എംഎം മഴ മാത്രമാണ്
പാര്‍ലമെന്റില്‍ പരമശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. തൃശൂലം ഹിംസയുടെ ചിഹ്നമല്ല. കോൺഗ്രസിന്റെ ചിഹ്നം ശിവന്റെ അഭയമുദ്രയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പരാമര്‍ശിച്ചു. എന്നാല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത് സ്പീക്കര്‍ ഓം
തിരുവനന്തപുരം ദേശീയ പാതയില്‍ ആനയറയ്‌ക്ക് സമീപം വെണ്‍പാലവട്ടത്ത് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മേല്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് യുവതി മരിച്ചു. കോവളം വെള്ളാര്‍ സ്വദേശിനി സിമി (35) ആണ് മരിച്ചത്. സിമിയുടെ മകള്‍ മൂന്ന് വയസുളള ശിവന്യ , സഹോദരി സിനി (32) എന്നിവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടം. പരുക്കേറ്റവരെ സമീപമുളള സ്വകാര്യ
മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ തിരുവനന്തപുരം സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ ഗുരുതര വിമർശനം.മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും സാധാരണ ജനങ്ങൾക്കും പ്രവേശന വിലക്കെന്ന് കുറ്റപ്പെടുത്തൽ.പാർട്ടി നേതൃത്വം മാധ്യമങ്ങളെ ശത്രുപക്ഷത്ത് ആക്കിയെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.മേയർക്ക് അന്ത്യശാസനം നൽകാനും സി.പി.ഐ.എം ജില്ലാ നേതൃത്വത്തിൽ ധാരണയായി. ലോക്‌സഭ
തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് തെറ്റ് തിരുത്താൻ അവസരം കൂടി സിപിഐഎം പാർട്ടി നൽകും മേയർക്ക് അന്ത്യ ശാസനം നൽകാൻ സിപിഐഎം ജില്ലാ നേതൃത്വത്തിൽ ധാരണ. ഭരണത്തിലെ വീഴ്ചകൾ അധികാരം നഷ്ടപ്പെടാൻ ഇടയാക്കുമെന്ന തിരിച്ചറിവിലാണ് ഇടപെടൽ. മേയർ സ്ഥാനത്ത് നിന്ന് മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് വിലയിരുത്തൽ. ഇന്ന് മേയർ ആര്യാ രാജേന്ദ്രനെതിരെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ
രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം നേതാവ് പി ജയരാജന്റെ മകൻ ജയിൻ രാജ്. സ്വദേശത്തും വിദേശത്തും തനിക്ക് യാതൊരു ബിസിനസുമില്ലെന്നും എന്തെങ്കിലും ബിസിനസ് ഉണ്ടെന്ന് തെളിയിച്ചാൽ ആരോപണം ഉന്നയിക്കുന്നവർക്ക് എഴുതി നൽകാമെന്നും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ‘കൊട്ടാരസദൃശ്യ’മായ വീട് ഉണ്ടാക്കിയിട്ടില്ല. പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം വെച്ച തുക
ഇടുക്കി: കൈവരിയില്ലാത്ത പാലത്തിൽ നിന്നും കാൽവഴുതി പെരിയാറിൽ വീണെങ്കിലും, നീന്തിക്കയറി താരമായിരിക്കുകയാണ് 10 വയസുകാരി അളകനന്ദ. ഇടുക്കി വള്ളക്കടവ് സ്വദേശി സംഗീതയുടെ മകൾ അളകനന്ദയാണ് അപകടത്തിൽ പതറാതെ ആത്മധൈര്യത്തോടെ നീന്തി കരപറ്റിയത്. ഏലപ്പാറ അയ്യപ്പൻകോവിൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലത്തിൽ വെച്ച് അമ്മ സംഗീതയ്ക്കൊപ്പം നടന്ന് പോകുമ്പോഴാണ് കുട്ടി വെള്ളത്തിൽ വീണത്. റോഡിന്റെ
കൊച്ചി: സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് വീണ്ടും കോടതിയിലേക്ക്. ആറ് സര്‍വകലാശാലകളില്‍ വെെസ് ചാന്‍സലർ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച ഗവര്‍ണ്ണറുടെ നടപടി സര്‍ക്കാര്‍ ചോദ്യം ചെയ്യും. അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.