Home Articles posted by Editor (Page 446)
Kerala News

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക്  കാരണം കാണിക്കൽ നോട്ടീസ്.

പത്തനംതിട്ട: സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച സംഭവത്തിൽ എട്ട് ഉദ്യോഗസ്ഥർക്ക്  കാരണം കാണിക്കൽ നോട്ടീസ്. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ സ്ത്രീകളടക്കമുള്ള ജീവനക്കാരോടാണ് നഗരസഭാ സെക്രട്ടറി വിശദീകരണം തേടിയത്. മൂന്ന് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് നോട്ടീസിൽ പറയുന്നു. വിശദീകരണം
Kerala News

കൈക്കൂലി വാങ്ങുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിലായി

കൈക്കൂലി വാങ്ങുന്നതിനിടെ ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിലായി. തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായ ആന്റണി എം വട്ടോളി ആണ് 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായത്.  തൃശ്ശൂർ ജില്ലയിലെ കൊടകര ബ്ലോക്കിന്റെ പരിധിയിലുള്ള അളഗപ്പനഗർ ഗ്രാമ പഞ്ചായത്തിലെ നിർമ്മാണ പ്രവൃത്തികൾ
Kerala News

കോട്ടയത്ത് 2.5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി

കോട്ടയം: കോട്ടയത്ത് 2.5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. ജാർഖണ്ഡ്  സ്വദേശിയായ സച്ചിൻ കുമാർ സിങ് എന്നയാളാണ് അറസ്റ്റിലായത്. ജാർഖണ്ഡിൽ നിന്നും കടത്തിക്കൊണ്ടു വന്ന കഞ്ചാവും ഇയാളിൽ നിന്ന് പിടികൂടി. പാലാ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബി ദിനേശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. പാലാ ടൗണിൽ പച്ചക്കറി കടയിൽ ജോലി ചെയ്യുകയായിരുന്നു സച്ചിൻ കുമാർ സിങ്. ഇയാളുടെ
Kerala News

ജനറൽ നേഴ്സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാൻ നീക്കം.

കൊച്ചി: ജനറൽ നേഴ്സിങ്ങിന്റെ ഫീസ് മൂന്നിരട്ടിയിലേറെ കൂട്ടാൻ നീക്കം. സ്വകാര്യ മാനേജ്മെന്റ് അസോസിയേഷനുകളുടെ ആവശ്യത്തിനു വഴങ്ങിയ സർക്കാർ ഇക്കാര്യം പരിശോധിക്കാൻ നേഴ്സിങ് കൗൺസിലിൽ സബ് കമ്മിറ്റി രൂപീകരിച്ചിരുന്നു. അടുത്ത നേഴ്സിങ് കൗൺസിൽ യോഗത്തിൽ സബ് കമ്മിറ്റി മാനേജ്മെന്റുകൾക്ക് അനുകൂലമായ റിപ്പോർട്ട് നൽകുമെന്നാണ് വിവരം. നിലവിൽ 22000 വാർഷിക ഫീസുള്ള ജനറൽ നേഴ്സിങ് കോഴ്സിന് വാർഷിക
India News

ആരാണ് ഇപ്പോൾ ഒളിവിൽ പോയ ആൾദൈവം ഭോലെ ബാബ?

ഉത്തർപ്രദേശിലെ ഹാത്രസിൽ ആൾദൈവം ഭോലെ ബാബയുടെ പ്രാർത്ഥനാ ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 110ലേറെ പേർ മരിച്ച സംഭവം രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്. സത്സം​ഗത്തിനുശേഷം ആൾദൈവത്തിന്റെ കാൽപാദം പതിഞ്ഞ മണ്ണ് ശേഖരിക്കാൻ കൂട്ടത്തോടെ അദ്ദേഹ​ത്തിന് പിന്നാലെ ഓടിയടുത്ത ആയിരങ്ങളിൽ നൂറുകണക്കിന് പേർ അപകടത്തിൽപ്പെടുകയും വലിയ ദുരന്തം സംഭവിക്കുകയും ചെയ്യുകയായിരുന്നു. ലക്ഷക്കണക്കിന്
Kerala News

മാന്നാറിലെ കലയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന പൊലീസ് കണ്ടെത്തൽ ഉൾക്കൊള്ളാനാകാതെ കലയുടെ മകൻ.

അമ്മ മരിച്ചിട്ടില്ലെന്നും ജീവനോടെയുണ്ടെന്നും കലയുടെ മകൻ മാധ്യമങ്ങളോടുപറഞ്ഞു. അമ്മയെ തിരികെ കൊണ്ടുവരും. പേടിക്കേണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞിട്ടുണ്ട്. പൊലീസ് പരിശോധനയിൽ എന്തുകിട്ടിയെന്നും മകൻ ചോദിക്കുന്നു. അമ്മ എവിടെയോ ജീവനോടെ ഉണ്ടെന്ന മകന്റെ 15 വർഷത്തെ പ്രതീക്ഷകൾ തച്ചുടച്ചുകൊണ്ടായിരുന്നു കല കൊല്ലപ്പെട്ടെന്നും കൊന്നത് ഭർത്താവ് തന്നെയെന്നും ഇന്നലെ പൊലീസ് കണ്ടെത്തിയത്. പൊലീസ്
Kerala News

മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: മുതലപ്പൊഴിയിലെ പ്രശ്നപരിഹാരത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. പൊഴിയിലെ മണൽ നീക്കം ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ഏറ്റെടുക്കുകയും പണം അദാനി ഗ്രൂപ്പിൽ നിന്ന് ഈടാക്കുകയും ചെയ്യുന്നതാണ് ആലോചനയിലുള്ളത്. കാലാവധി നീട്ടി നൽകിയിട്ടും മുതലപ്പൊഴിയിലെ ഡ്രഡ്ജിങ് പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പിന് കഴിഞ്ഞില്ലെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ
Kerala News

കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ചെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.

ആലപ്പുഴ: മാന്നാറിൽ 15 വർഷം മുൻപ് കാണാതായ ശ്രീകല എന്ന കലയെ കൊലപ്പെടുത്തിയത് പെരുമ്പുഴ പാലത്തിൽ വച്ചെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം. കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. ജിനു, സോമൻ, പ്രമോദ് എന്നിവരാണ് യഥാക്രമം 2,3,4 പ്രതികൾ. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും ഇവരും ചേർന്ന് കലയെ
Kerala News

വടക്കന്‍ കേരളത്തില്‍ അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കന്‍ കേരളത്തില്‍ അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ലയോര മേഖലകളില്‍ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.കാലവര്‍ഷം ഇന്ന് രാജ്യം മുഴുവന്‍ വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു മെയ്
Kerala News

എറണാകുളം ഏലൂരിൽ പൊതുമേഖല സ്ഥാപനമായ ടി സി സി പെരിയരിലേക്ക് രാസമാലിന്യം നേരിട്ട് ഒഴുക്കിയതായി പരാതി

കൊച്ചി: എറണാകുളം ഏലൂരിൽ പൊതുമേഖല സ്ഥാപനമായ ടി സി സി പെരിയരിലേക്ക് രാസമാലിന്യം നേരിട്ട് ഒഴുക്കിയതായി പരാതി. പെരിയാർ സംരക്ഷണ സമിതിയുടെ പരാതിയിൽ മലിനീകരണ നിയന്ത്രണ ബോ‍ർഡ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി. പരിശോധന നടത്തിയ ഉദ്യോഗസ്ഥർ സാമ്പിൾ ശേഖരിച്ച് മടങ്ങി. മത്സ്യകുരുതി നടന്ന് ഒന്നര മാസം പിന്നിടുമ്പോഴാണ് പൊതുമേഖല സ്ഥാപനം തന്നെ വീണ്ടും രാസമാലിന്യം ഒഴുക്കിയതായി പരാതിയെത്തിയത്.