Home Articles posted by Editor (Page 441)
India News

വീണ്ടും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യാ എക്സ്പ്രസ്; യാത്രക്കാർക്ക് ദുരിതാവസ്ഥ

മസ്ക്കറ്റ്: തുടർച്ചയായി വിമാന സർവീസുകൾ റദ്ദാക്കിക്കൊണ്ട് യാത്രക്കാർക്ക് ദുരിതാവസ്ഥയാണ് എയർ ഇന്ത്യാ എക്സ്പ്രസ് നൽകിക്കൊണ്ടിരിക്കുന്നത്. മസ്ക്കറ്റ്-കണ്ണൂർ സെക്ടറിലെ സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് വീണ്ടും റദ്ദുചെയ്തു. ശനിയാഴ്ച രാവിലെ 6.45ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 8.45ന് മസ്കറ്റിൽ എത്തുന്ന
Kerala News

ആലപ്പുഴ ജില്ലയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്.

ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി.പ്രദേശത്ത് നിരീക്ഷണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി. ജില്ലയില്‍ കഴിഞ്ഞ വര്‍ഷവും വെസ്റ്റ് നൈല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ക്യൂലക്‌സ്
India News

ഉത്തരാഖണ്ഡില്‍ താത്ക്കാലിക പാലം തകര്‍ന്ന് രണ്ടു തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു.

ഉത്തരാഖണ്ഡില്‍ താത്ക്കാലിക പാലം തകര്‍ന്ന് രണ്ടു തീര്‍ത്ഥാടകര്‍ ഒഴുക്കില്‍പ്പെട്ടു.40 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങി കിടക്കുന്നു. രക്ഷ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.  ഗംഗോത്രിക്ക് സമീപം ഗോമുഖ് പാതയില്‍ ചാര്‍ദ്ധാം തീര്‍ത്ഥാടകര്‍ക്ക് വേണ്ടി താല്‍ക്കാലികമായി ഉണ്ടാക്കിയ പാലമാണ് തകര്‍ന്നത്.ഗംഗോത്രിയില്‍ നിന്ന് 9 കിലോമീറ്റര്‍ അകലെയാണ് അപകടം
Kerala News

ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനെ റോഡില്‍വച്ച് വെട്ടിക്കൊന്നു

ബിഎസ്പി തമിഴ്‌നാട് അധ്യക്ഷനെ വെട്ടിക്കൊന്നു. ചെന്നൈ പെരമ്പൂര്‍ സ്വദേശി ആംസ്‌ട്രോങ്ങ് ആണ് കൊല്ലപ്പെട്ടത്. പെരമ്പൂരില്‍ വച്ച് ബൈക്കിലെത്തിയ ആറംഗ സംഘം വെട്ടുകയായിരുന്നു.  ചെന്നൈ കോര്‍പ്പറേഷനിലെ മുന്‍ കൗണ്‍സിലറായ ആംസ്‌ട്രോങ്ങിനെ പെരമ്പൂരിലെ വീടിന് സമീപം വെച്ചാണ് അക്രമിസംഘം കൊലപ്പെടുത്തിയത്. വെട്ടേറ്റ് ചോരവാര്‍ന്ന അവസ്ഥയിലായ അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം
Kerala News Top News

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനത്തേക്കും. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ ഒൻപത് ജില്ലകളിലാണ് മഴമുന്നറിയിപ്പ്.മലയോര മേഖലകളിൽ മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ
India News

നീറ്റ് പി ജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും.

നീറ്റ് പി ജി പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് രണ്ടു ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. നീറ്റ് പരീക്ഷ റദ്ദാക്കുന്നത് യുക്തിസഹമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തെ തുടര്‍ന്ന് മാറ്റി വച്ച പരീക്ഷകളുടെ തിയ്യതിയാണ് നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് പുനര്‍
Kerala News

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു.

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ഉടന്‍ തന്നെ കുട്ടി ചികിത്സ തേടിയതാണ് ആരോഗ്യസ്ഥിതി വഷളാകാതെ കാത്തത്. കുട്ടി വീടിന് സമീപത്തുള്ള ഒരു കുളത്തില്‍ ഈ ദിവസങ്ങളില്‍
Kerala News

പത്തനംതിട്ടയില്‍ ബിജെപി വിട്ട കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് സിപിഐഎം

പത്തനംതിട്ടയില്‍ ബിജെപി വിട്ട കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച് സിപിഐഎം. മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടകയായ പരിപാടിയില്‍ വച്ച് സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവാണ് കാപ്പ കേസ് പ്രതി മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനെ മാലയിട്ട് സ്വീകരിച്ചത്. ശരണ്‍ കാപ്പാ കേസിലും മറ്റ് ഒട്ടേറെ ക്രിമിനല്‍ കേസുകളിലെയും പ്രതിയാണ്. 60 പേരെ പാര്‍ട്ടിയിലേക്ക് ചേര്‍ത്ത പരിപാടിയിലാണ് ശരണ്‍
Kerala News

സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളി എന്ന മാധ്യമ വാർത്ത തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളി എന്ന മാധ്യമ വാർത്ത തെറ്റെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരായി ഇപി ജയരാജൻ സംസാരിച്ചു എന്ന വാർത്തയും ശരിയല്ല. പാർട്ടിക്കകത്ത് തർക്കങ്ങളും പ്രശ്നങ്ങളും ആണെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നതായും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. എസ്എഫ്ഐയെ
International News

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പടിയിറങ്ങുന്നു  

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബക്കിങ്ഹാം പാലസിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് നല്‍കി. ഭാര്യ അക്ഷത മൂര്‍ത്തിയ്‌ക്കൊപ്പമെത്തിയാണ് ഋഷി സുനക് രാജിക്കത്ത് നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്ന് ഉടന്‍ തന്നെ ബ്രിട്ടണില്‍ അധികാരക്കൈമാറ്റത്തിന് വഴിയൊരുങ്ങുകയാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ച ലേബര്‍ പാര്‍ട്ടിയുടെ