Home Articles posted by Editor (Page 438)
Kerala News

തൃശൂരിൽ ഏഴു വയസുകാരി മതിലിടിഞ്ഞ് വീണ് മരിച്ചു.

തൃശൂരിൽ ഏഴു വയസുകാരി മതിലിടിഞ്ഞ് വീണ് മരിച്ചു. വെങ്കിടങ്ങ് തൊട്ടിപ്പറമ്പിൽ കാർത്തികേയൻ ലക്ഷ്മി ദമ്പതികളുടെ മകൾ ദേവി ഭദ്രയാണ് മരിച്ചത്. പഴക്കമേറിയ മതിലിന്റെ താഴെ കളിച്ചു കൊണ്ടിരുന്നപ്പോൾ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. കുട്ടിയെ തൃശൂർ അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന്
Kerala News

മുതലപ്പൊഴിയിലെ അപകടങ്ങളിൽ ഉത്തരവാദിത്തം ഇല്ലെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: നിരവധി മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിലെ അപകടങ്ങളിൽ ഉത്തരവാദിത്തം ഇല്ലെന്ന് അദാനി ഗ്രൂപ്പ്. അശാസ്ത്രീയമായ പുലിമുട്ട് നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്നാണ് ന്യൂനപക്ഷ കമ്മീഷന് നൽകിയ മറുപടിയില്‍ അദാനി ഗ്രൂപ്പിന്റെ വിശദീകരണം. മുതലപ്പൊഴിയിലെ അപകടങ്ങളെ തുടർന്ന് ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ അദാനി ഗ്രൂപ്പിനെയും കക്ഷിചേർത്തിരുന്നു
Kerala News

മലപ്പുറം എടപ്പാളിലെ സിഐടിയു ആക്രമണത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.

എടപ്പാൾ: മലപ്പുറം എടപ്പാളിലെ സിഐടിയു ആക്രമണത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അറസ്റ്റിലായ സിഐടിയു പ്രവര്‍ത്തകരെ സ്റ്റേഷൻ ജാമ്യത്തിലാണ് വിട്ടയച്ചത്. സംഭവത്തിൽ ‌ പ്രതിഷേധിച്ച്‌ കോൺഗ്രസ്സ് ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തി. അപകടത്തിൽ പരിക്കേറ്റ ഫയാസ് ഷാജഹാൻ തൃശൂർ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്. എടപ്പാള്‍ സ്വദേശികളായ
Kerala News

കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പരിശീലകന്‍ മനുവിനെതിരെ കൂടുതൽ ആരോപണങ്ങൾ. മയക്കുമരുന്ന് നൽകി ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നും സെലക്ഷൻ നൽകാൻ പണം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും രക്ഷിതാക്കൾ പറയുന്നു. അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്ന് ആരോപണമുണ്ട്. പെൺകുട്ടികളുടെ മൊഴി വിശദമായി പരിശോധിക്കും. പരിശീലനത്തിന്റെ മറവിൽ മനു ലൈംഗികമായി
Kerala News

കോഴിക്കോട്ട് പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് കോഴവാങ്ങിയതായി പരാതി

കോഴിക്കോട്ട് പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഐഎം നേതാവ് കോഴവാങ്ങിയതായി പരാതി. കോഴിക്കോട് നഗരത്തിലെ യുവജന നേതാവും ഏരിയാ കമ്മിറ്റി അംഗവുമായ നേതാവിനെതിരെയാണ് പരാതി. 60 ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടതെന്നും ആദ്യ ഘടുവായി 22 ലക്ഷം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറയുന്നു. പാർട്ടിയോട് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്തെത്തി. പരാതിയില്‍ സിപിഐഎം
India News

അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം. 

അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം. അമരാവതി സെൻട്രൽ ജയിലിലെ ആറ്, ഏഴ് ബാരക്കുകൾക്ക് പുറത്താണ് സ്ഫോടനം നടന്നത്. ശനിയാഴ്ച്ച 8.30ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. നാടൻ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടന്നത് എന്നാണ് പ്രാഥമിക നിഗമനം. പ്ലാസ്റ്റിക് പന്തിൻ്റെ ആകൃതിയിലുള്ള ബോംബാണ് കണ്ടെത്തിയത് എന്ന് അമരാവതി പൊലീസ് കമ്മീഷണർ നവിൻചന്ദ്ര റെഡ്ഡി അറിയിച്ചു. പ്ലാസ്റ്റിക് ബോളുകളിലുള്ള രണ്ട് സ്‌ഫോടക വസ്തു
Kerala News

അപകടത്തിൽ നിന്ന് ഒരു നാടിനെ രക്ഷിച്ച ഋത്വിക്കിനെ കാണാൻ മന്ത്രി നേരിട്ടെത്തി

ഒടിഞ്ഞുവീണ പോസ്റ്റിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി KSEB ഓഫീസിൽ വിളിച്ചുപറഞ്ഞ കുഞ്ഞു മിന്നൽ മുരളി ഋത്വിക്കിനെ കാണാൻ മന്ത്രി നേരിട്ടെത്തി. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഋത്വിക്കിനെ അഭിനന്ദിക്കാൻ നേരിട്ടെത്തിയത്. പേരൂരിലെ ഋത്വിക്കിന്റെ വീട്ടിലെത്തിയ മന്ത്രി അവന്റെ ആവശ്യപ്രകരം സ്‌കൂളിലുമെത്തി. വൈദ്യുതി സംരക്ഷണത്തിനെ കുറിച്ച് അസ്സിസ്റ്റന്റ് എഞ്ചിനീയർ പ്രേംകുമാർ നൽകിയ
Kerala News

അമ്പലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം താത്കാലികമായി അടച്ചു. അമ്പലപ്പുഴയില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണ് ക്ഷേത്രം അടച്ചത്. അമ്പലപ്പുഴ സ്വദേശി മുകേഷിൻ്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കിട്ടിയത്. ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ തെരച്ചിൽ നടത്തിയിരുന്നു. ഇനി ക്ഷേത്രക്കുളം വറ്റിച്ച്, പരിഹാര ക്രിയകൾ നടത്തിയ
Kerala News

സിപിഎം യുവനേതാവിനെതിരെ കോഴ ആരോപണം.

തിരുവനന്തപുരം: സിപിഎം യുവനേതാവിനെതിരെ കോഴ ആരോപണം. പിഎസ്‌സി അംഗത്വം വാഗ്‌ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കോഴിക്കോട് സ്വദേശിയും ആരോഗ്യ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ഒരാളിൽ നിന്നാണ് പണം കൈപ്പറ്റിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന ഉറപ്പിൽ 60 ലക്ഷം രൂപയ്ക്കാണ് പദവി ഉറപ്പിച്ചത്. ആദ്യ ഗഡുവായി 22 ലക്ഷം രൂപ യുവനേതാവിന് നൽകിയെന്ന് പാര്‍ട്ടിക്ക്
India News

മുംബൈ താനെയിലെ കൽവ മുനിസിപ്പിൽ ആശുപത്രിയിൽ ആറ് മാസത്തിനിടെ 110 നവജാതശിശുക്കൾ

മുബൈ: മുംബൈ താനെയിലെ കൽവ മുനിസിപ്പിൽ ആശുപത്രിയിൽ ആറ് മാസത്തിനിടെ 110 നവജാതശിശുക്കൾ മരിച്ചെന്ന് സ്ഥിരീകരിച്ച് ആശുപത്രി. നിയമസഭയിൽ പ്രതിപക്ഷം  ഈ വിഷയം ഉന്നയിച്ചതിന് ശേഷമാണ് ആശുപത്രി ഡീൻ റിപ്പോർട്ടുകൾ സ്ഥിരീകരിച്ചത്. ശരാശരി ഒരു മാസം  18 കുഞ്ഞുങ്ങൾ മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം മാത്രം  21 കുഞ്ഞുങ്ങള്‍ ആണ് മരിച്ചത്. കുട്ടികളുടെ ഐസിയുവിൽ കൈകാര്യം