തൃശൂർ: തൃശൂരിൽ ഗുണ്ടാസംഘത്തിന്‍റെ ആഘോഷ പരിപാടിക്കിടെ 32 പേരെ കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസ്. പ്രായപൂർത്തിയാകാത്ത 16 പേർ അടക്കമാണ് പൊലീസിന്‍റെ പിടിയിലായത്. മൂന്ന് കൊലപാതക ശ്രമക്കേസില്‍ അടക്കം പ്രതിയായ പുത്തൂർ സ്വദേശി സാജന്റെ പിറന്നാളാഘോഷിക്കാനാണ് സംഘം തെക്കേഗോപുര നടയിൽ ഒത്തുകൂടിയത്. അടുത്തിടെ
തിരുവനന്തപുരം: ആറ്റിങ്ങലിൽ ബസ് കാത്തുനിന്ന വിദ്യാർത്ഥിയുടെ ദേഹത്തേക്ക് സമീപത്തെ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇളകിവീണ് ഗുരുതര പരിക്ക്. പാലസ് റോഡ് ഗവണ്‍മെന്റ് ടൗണ്‍ യു പി എസിന് സമീപത്തെ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം.ബസ് സ്റ്റോപ്പിന് സമീപത്തെ മൂന്നുനില കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഭാഗം ഇളകിവീണാണ് അപകടം ഉണ്ടായത്. ട്യൂഷന്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനിന്ന
ലക്നൗ: ഹാഥ്റസിലെ മരണങ്ങൾ അപകടമല്ല ഗൂഢാലോചനയെന്ന് ആൾദൈവം ഭോലേ ബാബ എന്ന സൂരജ് പാലിന്റെ അഭിഭാഷകൻ. 121 പേരുടെ മരണത്തിന് ഇടയാക്കിയ, ജൂലൈ രണ്ടിലെ സത്‍സംഗിൽ മുഖം മറച്ച 15 ഓ 16 ഓ ആളുകൾ ഉണ്ടായിരുന്നു. ഇവർ ആൾക്കൂട്ടത്തിലേക്ക് വിഷപ്പുക സ്പ്രേ ചെയ്ത് കാറിൽ കയറി രക്ഷപ്പെട്ടുവെന്നാണ് അഭിഭാഷകൻ എ പി സിങ്ങിന്റെ വാദം. ഭോലെ ബാബയെ കുടുക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ച എ പി
സഖാക്കൾക്ക് പണത്തോട് ആർത്തി കൂടുന്നു എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തിരുവനന്തപുരത്ത് ബ്രാഞ്ച് സെക്രട്ടറിമാർക്കുള്ള റിപ്പോർട്ടിങ്ങിൽ ആണ് രൂക്ഷ വിമർശനം. സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും പാർട്ടിയിലേക്ക് വരുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. വോട്ട് കണക്കുകൾ പിഴച്ചത് ഗുരുതര വീഴ്ചയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ
പന്തയം ജയിക്കാൻ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി മരിച്ചു. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17)ആണ് മരിച്ചത്. 85 ശതമാനത്തിന് മുകളിൽ പൊള്ളൽ ഏറ്റിരുന്നു. രാത്രി ഏഴരയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് ആന്റണിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളിൽ കയറുകയായിരുന്നു.
കെ.എസ്.ഇ.ബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കെ. എസ്. ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. യു.സി. അജ്മൽ ഉള്ളാട്ടിൽ
ചേർത്തലയിൽ പട്ടാപ്പകൽ ദളിത് യുവതിക്ക് നേരേ ആക്രമണം. തൈക്കാട്ടുശേരി സ്വദേശി നിലാവിനാണ് മർദ്ദനമേറ്റത്. സിപിഐഎം പ്രവർത്തകനായ പൂച്ചാക്കൽ സ്വദേശി ഷൈജുവും സഹോദരനുമാണ് ആക്രമിച്ചതെന്ന് യുവതി. രേഖാമൂലം പരാതി നൽകിയിട്ടും സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. ഇന്ന് രാവിലെ 11 മണിക്കാണ് ദളിത് യുവതിക്ക് നേരേ ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഏഴ് മണിക്ക് നിലാവിന്റെ സഹോദരങ്ങളെ
തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഗുണ്ടാസംഘത്തിന്റെ ആക്രമണം. മേക്കര കല്ലുവിളയിലാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ചു പേർക്ക് പരുക്ക്. പരുക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്. ബൈക്കിൽ എത്തിയ പത്തോളം പേർ അക്രമം അഴിച്ചു വിട്ടെന്നാണ് പരാതി. വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമം
കോഴിക്കോട്: യാത്രക്കാരിയെ ഓട്ടോയില്‍ നിന്ന് തള്ളിയിടുകയും രണ്ടര പവന്‍ മാല മോഷ്ടിക്കുകയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കാനൊരുങ്ങി പോലീസ്. വയോധിക ഓട്ടോയില്‍ കയറിയ കോഴിക്കോട് പാളയം ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മഴയുള്ള സമയത്തേതായതിനാല്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പറോ ഡ്രൈവറെയോ കൃത്യമായി മനസ്സിലാക്കാനായിട്ടില്ല. മിഠായി
കെഎസ്ഇബി ഓഫീസ് ജീവനക്കാരെ അജ്മൽ മർദിച്ചിട്ടില്ലെന്ന് മാതാവ് മറിയം. അജ്മൽ മടങ്ങിയ ശേഷം ഓഫീസ് അടിച്ച് തകർത്തത് കെഎസ്ഇബി ജീവനക്കാർ തന്നെയാണെന്ന് മാതാവ് മറിയം ആരോപിച്ചു. ട്വന്റിഫോർ ന്യൂസ് ഈവനിംഗിലായിരുന്നു മറിയം ഇക്കാര്യം പറഞ്ഞത്. തന്റെ മക്കൾ അതിക്രമം കാണിച്ചിട്ടുണ്ടെങ്കിൽ തെളിയിക്കാൻ കെഎസ്ഇബി തായാറാകണമെന്ന് മറിയം ആവശ്യപ്പെട്ടു. മറ്റൊരാളെ ബില്ല് അടക്കാൻ ഏൽപ്പിച്ചിരുന്നു.