Home Articles posted by Editor (Page 425)
Kerala News

ഓൺലൈൻ ഗെയിമിലെ സാഹസിക പ്രകടനം അനുകരിച്ച് പത്താം ക്ളാസ് വിദ്യാർത്ഥി ഫാനിൽ തൂങ്ങി മരിച്ച കേസിൽ അന്വേഷണം

കൊച്ചി: ഓൺലൈൻ ഗെയിമിലെ സാഹസിക പ്രകടനം അനുകരിച്ച് പത്താം ക്ളാസ് വിദ്യാർത്ഥി ഫാനിൽ തൂങ്ങി മരിച്ച കേസിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കുട്ടി ഉപയോഗിച്ച മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു. എറണാകുളം കപ്രശ്ശേരിയിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ് ഫാനിൽ തൂങ്ങി മരിച്ചത്. ദൂരൂഹമായ രീതിയിൽ മൃതദേഹം
Kerala News

സിപിഎം പുറത്താക്കിയ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും

കോഴിക്കോട്: പിഎസ്‍സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം പുറത്താക്കിയ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. തനിക്ക് എതിരായ കോഴ ആരോപണത്തിൽ ആര്, ആർക്ക് പണം നൽകി എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പൊലീസ് അടക്കമുള്ള ഏജൻസികൾക്ക് പരാതി നൽകുക. അതേസമയം, അഴിമതി ആരോപണത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും പ്രമോദിന്‍റെ അടുത്ത
Kerala News

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

പറവൂര്‍: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി ഭര്‍ത്താവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പറവൂര്‍ ഘണ്ടാകര്‍ണന്‍ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരനാണ് (63) ഭാര്യ വനജയെ (58) കൊന്ന് ജീവനൊടുക്കിയതെന്ന് പൊലീസ് അറിയിച്ചു. വീടിന് കുറച്ചകലെ താമസിക്കുന്ന ഇളയ മകള്‍ ദിവ്യ ശനിയാഴ്ച രാവിലെ ഫോണ്‍ ചെയ്‌തെങ്കിലും ആരും എടുത്തില്ല. തുടര്‍ന്ന് അയല്‍വാസിയെ വിളിച്ച്
Kerala News Top News

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. പരക്കെ മഴ കിട്ടുമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. അടുത്ത
Kerala News

സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ അതീവ ജാ​ഗ്രതാ നിർദ്ദേശം; രണ്ട് ദിവസത്തിനിടെ മരിച്ചത് 14 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ അതീവ ജാ​ഗ്രതാ നിർദ്ദേശം നൽകി ആരോ​ഗ്യ വകുപ്പ്. എല്ലാ മേഖലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ മന്ത്രി നിർദ്ദേശം നൽകി. കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ 14 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്. ഡെങ്കിപ്പനി മുതൽ കോളറ വരെ പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രത
Kerala News

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്കെതിരെ പ്രതി അമീറുൽ ഇസ്‌ലാം സുപ്രീംകോടതിയെ സമീപിച്ചു.

പെരുമ്പാവൂരിലെ നിയമ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിൽ വധ ശിക്ഷക്കെതിരെ പ്രതി അമീറുൽ ഇസ്‌ലാം സുപ്രീംകോടതിയെ സമീപിച്ചു. താൻ നിരപരാധി എന്ന് തെളിയിക്കാൻ കഴിയുന്ന തെളിവുകൾ ഉണ്ടെന്ന് ഹർജിയിൽ അമീറുൽ ഇസ്ലാം ചൂണ്ടിക്കാട്ടുന്നു. വധശിക്ഷയുടെ ഭരണഘടന സാധുതയും ചോദ്യംചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഈ വർഷം മെയ് 20നാണ് ഹൈക്കോടതി അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷ ശരിവെച്ചത്.
International News

തെരഞ്ഞെടുപ്പ് റാലിയിൽ വച്ച് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു; വലത്തേ ചെവിയ്ക്ക് പരുക്ക്

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ‍് ട്രംപിന് തെരഞ്ഞെടുപ്പ് റാലിയിൽ വച്ച് വെടിയേറ്റു. പ്രാദേശിക സമയം 6.15ഓടെയാണ് സംഭവം നടന്നത്. പെൻസിൽവാനിയയിലെ ബട്ലറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പെട്ടെന്ന് സകലരേയും ഞെട്ടിച്ചുകൊണ്ട് വെടിശബ്ദം കേട്ടത്. താഴേക്ക് മാറിവീണ ട്രംപ് ​ഗുരുതര പരുക്കുകളിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ചെവിയ്ക്ക് പരുക്കേറ്റു. അക്രമികളിൽ
Kerala News

ജോയിയെ കാണാതായ സംഭവത്തിൽ തിരച്ചിലിനായി എൻഡിആർഎഫിന്റെയും നേവിയുടെയും സഹായം തേടി ജില്ലാ കളക്ടർ

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ തിരച്ചിലിനായി എൻഡിആർഎഫിന്റെയും നേവിയുടെയും സഹായം തേടി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. ഇപ്പോൾ റോബോട്ടിക് സാങ്കേതി വിദ്യ ഉപയോ​ഗിച്ചുള്ള പരിശോധനയാണ് നടക്കുന്നത്. പ്ലാറ്റ്ഫോമിലെ മാൻ ഹോളിലാണ് റോബോട്ട് ഉപയോ​ഗിച്ച് പരിശോധന നടക്കുന്നത്. ടെക്നോപാർക്കിലെ
Kerala News

മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ തിരുവനന്തപുരം കോർപ്പറേഷൻ പരാജയപ്പെട്ടു: കെ.സുരേന്ദ്രൻ

തിരുവനന്തപുരത്തെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടതാണ് ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി അപകടത്തിൽപ്പെടാൻ കാരണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നഗരത്തിന്റെ പല ഭാഗത്തും മാലിന്യമലയാണുള്ളത്. ഓടകളിലൂടെയും തോടുകളിലൂടെയും മാലിന്യം ഒഴുകുന്ന കാഴ്ചയാണ് തലസ്ഥാനത്തുള്ളത്. മഴക്കാലമായിട്ടും ഇതൊന്നും കൃത്യമായി നീക്കം ചെയ്യാൻ കോർപ്പറേഷന്
Kerala News

കോവളം വാഴമുട്ടത്ത് സ്കൂട്ടർ ലോറിക്കടിയിൽപെട്ട് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു.

തിരുവനന്തപുരം: കോവളം വാഴമുട്ടത്ത് സ്കൂട്ടർ ലോറിക്കടിയിൽപെട്ട് ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. ഗുരുതര പരിക്കുകളോടെ കൂടെ ഉണ്ടായിരുന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, അപകടത്തിൽപെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല.