സംവിധായകനും നിർമ്മാതാവുമായ അരോമ മണി അന്തരിച്ചു. 65 വയസ്സായിരുന്നു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. 63ഓളം ചിത്രങ്ങളുടെ നിർമ്മാതാവാണ് വിടവാങ്ങിയത്. ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ആരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബനറുകളിൽ ആണ് നിർമ്മാണം ചെയ്തത്. 1977ൽ റിലീസ്
എറണാകുളം ചെങ്ങമനാട്ടെ പതിനാലുവയസുകാരന്റെ ആത്മഹത്യ ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനാണ് നിലവില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമാണ് 14 വയസുകാരന്റെ ജീവനെടുത്തതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക് ഡിവൈസുകള്‍ പരിശോധിക്കുന്നത്. കുട്ടി ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെട്ടിട്ടുണ്ടെന്നാണ്
തൃശ്ശൂർ: തൃശ്ശൂര്‍ ചാവക്കാട് എലിപ്പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. ഒരുമനയൂർ നോർത്ത് പൊയ്യയിൽ ക്ഷേത്രത്തിന് കിഴക്ക് താമസിക്കുന്ന കാഞ്ഞിര പറമ്പിൽ പ്രദീപിന്റെ മകൻ വിഷ്ണു (31) ആണ് മരിച്ചത്. വിട്ടു മാറാത്ത പനി മൂലം ഒരാഴ്ച മുമ്പ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രെവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് എലിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. വിഷ്ണുവിന്‍റെ
കാസർകോട്: ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് കാസർകോട് ചിറ്റാരിക്കലിൽ ആക്രമണത്തിന് ഇരയായ കെഎസ്ഇബി ഉദ്യോഗസ്ഥൻ അരുൺകുമാർ. ബൈക്കിൽ ജീപ്പിടിച്ച് വീഴ്ത്തിയ ശേഷം വീണ്ടും വാഹനമിടിപ്പിക്കാൻ ശ്രമിച്ചു. ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചുവെന്നും അരുൺ പറഞ്ഞു. കേടായ മീറ്റർ മാറിയതിൽ പ്രതി സന്തോഷ് പ്രകോപിതനായെന്നും മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയെന്നും അരുൺ പറഞ്ഞു. കാസർകോട് ചിറ്റാരിക്കൽ
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടയത് വലിയ വീഴ്ചയെന്ന് മന്ത്രി വി ശിവൻകുട്ടി. പത്തനംതിട്ട കൊല്ലം ജില്ലകളിൽ നിന്നും കൂടുതൽ സ്‌കൂബ ടീമിനെ എത്തിക്കും. ഫയർഫോഴ്‌സിന്റെ കൺട്രോൾ റൂം തുറന്നു. മാലിന്യം റെയിൽവേ കൈകാര്യം ചെയ്യുന്നതടക്കം സർക്കാർ പരിശോധിക്കും. നിലവിൽ രക്ഷാപ്രവർത്തനത്തോട് റെയിൽവേ സഹകരിക്കുന്നുണ്ട്. റെയിൽവേയുടെ
പി എസ് സി കോഴ വിവാദത്തിൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളി തൊഴിൽ തട്ടിപ്പിന്റെ ഭാഗമായെന്ന് സിപിഐഎം അന്വേഷണത്തിൽ കണ്ടെത്തി. ഇയാൾ തൊഴിൽ തട്ടിപ്പിനൊപ്പം ചില റിയൽ എസ്റ്റേറ്റ് ഇടപാടുകളും നടത്തിയതായി സിപിഐഎം കണ്ടെത്തി. സിപിഐഎം ജില്ലാ നേതൃത്വത്തിന്റെ അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. അന്വേഷണത്തിന് ശേഷം പ്രമോദിനെ ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടിയുടെ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യഘട്ട ട്രയല്‍ റണ്‍ പൂര്‍ത്തിയായി. കണ്ടെയ്‌നറുകള്‍ ഇറക്കി കഴിഞ്ഞതോടെ സാന്‍ ഫെര്‍ണാന്‍ഡോ കപ്പല്‍ ഇന്ന് കൊളംബോയിലേക്ക് തിരിക്കും. തിങ്കളാഴ്ചയോടെ ഫീഡര്‍ വെസലുകള്‍ വിഴിഞ്ഞത്തെത്തുമെന്ന് അദാനി പോര്‍ട്‌സ് അധികൃതര്‍ അറിയിച്ചു. സാന്‍ ഫെര്‍ണാന്‍ഡോയില്‍ നിന്ന് 1930 കണ്ടെയ്‌നറുകളാണ് വിഴിഞ്ഞത്ത് ഇറക്കിയത്. ഇന്ന് രാവിലെയോടെയാണ് കപ്പല്‍
തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി ടണലിൽ ഇറങ്ങിയുള്ള തിരച്ചിൽ തുടരുന്നു. ആറരയോടെ എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഇന്നലെ 12 മണിക്കൂർ നീണ്ട റെയിൽവേ സ്റ്റേഷനിലെ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. രാത്രിയിൽ ടണലിൽ ഇറങ്ങുന്നത്
കോഴിക്കോട്: മതിയായ രേഖകള്‍ നല്‍കിയിട്ടും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് കെ എസ് ഇ ബി അധികൃതര്‍ വൈദ്യുതി കണക്ഷന്‍ നല്‍കിയില്ലെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. കെ എസ് ഇ ബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സംഭവം അന്വേഷിച്ച് ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍
കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ നവജാത ശിശുവും മുത്തച്ഛനും കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് കട്ടപ്പന പൊലീസ് ഏഴു കുറ്റപത്രങ്ങൾ കോടതിയിൽ സമർപ്പിച്ചു. കട്ടപ്പന പുത്തൻപുരക്കൽ നിതീഷാണ് കേസിലെ മുഖ്യപ്രതി. മാർച്ച് രണ്ടിനാണ് കട്ടപ്പനയിൽ നടന്ന മോഷണക്കേസിൽ കട്ടപ്പന പുത്തൻപുരക്കൽ നിതീഷും(31), നെല്ലാനിക്കൽ വിഷ്ണുവും (29) പിടിയിലാകുന്നത്. കട്ടപ്പന സിഐ എൻ സുരേഷ് കുമാർ നടത്തിയ ചോദ്യം