തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണ തൊഴിലാളി മുങ്ങി മരിച്ചതിൽ പഴിചാരലും രാഷ്ട്രീയ വാക്പോരും തുടരുന്നു. റെയിൽവേക്കെതിരെ സർക്കാരും സർക്കാരിനെതിരെ പ്രതിപക്ഷവും ആരോപണങ്ങളുയർത്തുകയാണ്. മാലിന്യനീക്കത്തിന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കും. മരിച്ച ജോയിയുടെ
മുംബൈ: പൂനെ കളക്ടര്‍ സുഹാസ് ദിവാസിനെതിരെ മാനസിക പീഡനാരോപണവുമായി വിവാദ ഐഎഎസ് ട്രെയിനി പൂജ ഖേദ്കര്‍. നേരത്തെ വാശിമിലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയിലാണ് പൂജ സുഹാസിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. വനിത എന്ന നിലയില്‍ എവിടെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന പൂജയുടെ വാദത്തെ തുടര്‍ന്നാണ് വാശിമിലെ വനിതാ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ പൂജയുടെ മൊഴി
മസ്കറ്റ്: കപ്പൽ മുങ്ങി ഇന്ത്യക്കാരെ കാണാനില്ല. ഒമാൻ തീരത്തിനടുത്ത് മുങ്ങിയ കപ്പലിൽ 13 ഇന്ത്യക്കാർ ഉൾപ്പെടെ 16 പേരാണ് ഉണ്ടായിരുന്നത്. തിരച്ചിൽ തുടരുന്നതായി മാരിടൈം സെക്യൂരിറ്റി സെൻ്റർ അറിയിച്ചു. ദുഖ് ഹം തുറമുഖത്ത് നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് പ്രെസ്റ്റീജ് ഫാൽക്കൺ എന്ന എണ്ണ കപ്പൽ മുങ്ങിയത്.
കനത്ത മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശ നഷ്ടം. മലപ്പുറം ജില്ലയിൽ ഇന്ന് 35ഉം കോഴിക്കോട് മുപ്പതിലേറെ വീടുകളും ഭാഗികമായി തകർന്നു. മലപ്പുറത്ത് 48 മണിക്കൂറിൽ 9.9 ഹെക്ടർ കൃഷി നശിച്ചു. മുപ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കോഴിക്കോട് താലൂക്കിൽ അഞ്ച് ദുരിതാശ്വാസ ക്യാംപുകളിലായി 36 പേരെ മാറ്റിപ്പാർപ്പിച്ചു. കോഴിക്കോട് 39 കുടുംബങ്ങൾ
നടൻ ആസിഫ് അലിയെ അപമാനിച്ചെന്ന് ആരോപിച്ച് സംഗീതസംവിധായകൻ രമേശ് നാരായണനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധം തുടരുകയാണ്. ആസിഫ് അലിക്ക് പിന്തുണയുമായി സിനിമ രാഷ്ട്രീയ രംഗത്തെ പ്രമുഖരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് വടകര എം പി ഷാഫി പറമ്പിൽ. ആസിഫ് അലിയെ മലയാളിക്കിഷ്ടമാണ്, അഭിമാനമാണെന്നാണ് ഷാഫി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ആസിഫ്
മുതിർന്ന പത്രപ്രവർത്തകൻ തോമസ് (76, ദീപിക തോമസ് ) അന്തരിച്ചു. കാലടി കൈപ്പട്ടൂർ സ്വദേശിയാണ്. പത്രത്തിന്റെ പേരോട് കൂടി അറിയപ്പെടുന്ന അപൂർവ്വം ആളുകളിൽ ഒരാളാണ് തോമസ്. 40 വർഷത്തോളം മാധ്യമരംഗത്ത് സജീവമായിരുന്നു തോമസ്. കാലടിയുടെ വികസന പ്രവർത്തനങ്ങൾക്ക് ഇദ്ദേഹത്തിന്റെ ലേഖനങ്ങളും, പ്രത്യേക വാർത്തകളും പുതിയ കാഴ്ച്ചപ്പാടിന് വഴിയൊരുക്കി. വളരെ ശ്രദ്ധേയമായ ഒട്ടനവധി വാർത്തകൾ തോമസിലൂടെ
തിരുവനന്തപുരം വഴയില ആറാം കല്ലിൽ ആൽമരം കടപുഴകി വാഹനത്തിന് മുകളിലൂടെ വീണ് പരുക്കേറ്റ സ്ത്രീ മരിച്ചു. പരപ്പാറ സ്വദേശിനി മോളിയാണ് മരിച്ചത്. വാഹനം ഒതുക്കി നിർത്തിയതിനുശേഷം സാധനം വാങ്ങാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം ഉണ്ടായത്. കാര്‍ വെട്ടിപൊളിച്ചാണ് മോളിയെ പുറത്തിറക്കിയത്. ഒപ്പം ഉണ്ടായിരുന്ന ആള്‍ക്കും പരുക്കുകള്‍ ഉണ്ട്. ആല്‍മരത്തിന് സമീപം വാഹനം നിര്‍ത്തിയശേഷം ഒപ്പം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കണ്ണൂർ, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, ആലപ്പുഴ,കോട്ടയം ജില്ലകളിലാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂരിൽ കോളജുകൾക്ക് അവധി ബാധകമല്ല. കോഴിക്കോട്, വയനാട്, പാലക്കാട്, തൃശൂർ, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ,
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വീണ്ടും ലിഫ്റ്റ് പണിമുടക്കി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റില്‍ രോഗിയും ഒപ്പമുണ്ടായിരുന്ന ഡോക്ടറും കുടുങ്ങുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഡോക്ടർക്കൊപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളം രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങി. എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ജിം ട്രെയിനർ മരിച്ചു. ഗുരുവായൂർ മമ്മിയൂർ സ്വദേശി സുരേഷ് ജോർജ് ആണ് മരിച്ചത്. 62 വയസായിരുന്നു. കോട്ടപ്പടി ജീംനേഷ്യത്തിലെ ട്രൈനറായിരുന്നു സുരേഷ് ജോർജ്. പാവറട്ടി സ്കൂളിലെ ഹിന്ദി അധ്യാപകനായിരുന്നു സുരേഷ്. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള എന്നീ പട്ടങ്ങൾ നേടിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച്ചയാണ് സുരേഷിന് എലിപ്പനി