മലപ്പുറം: മലമ്പനി റിപ്പോര്‍ട്ട് ചെയ്ത മലപ്പുറം പൊന്നാനിയില്‍ ഇതര സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക രക്തപരിശോധനാ ക്യാമ്പുകൾ നടത്തും. ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് രോഗം പടര്‍ന്നിട്ടുണ്ടോയെന്നറിയാനാണ് നീക്കം. പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗവും പൊന്നാനിയില്‍ നടന്നു. മലമ്പനി പ്രതിരോധ
റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം
റായ്ഗഡ്: റീല്‍സ് ചിത്രീകരിക്കുന്നതിനിടെ 300 അടി താഴ്ചയിലേക്ക് വീണ് ഇന്‍സ്റ്റഗ്രാം ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം. മുംബൈ സ്വദേശിയായ ആന്‍വി കംധര്‍ (26) ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡിലെ കുംഭെ വെള്ളച്ചാട്ടം കാണാനെത്തിയ യുവതി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ജൂലൈ 16 ന് ഏഴ് സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതായിരുന്നു യുവതി. ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം.
വാഷിംഗ്ടൺ: ഭൂമിയെ ലക്ഷ്യമാക്കി കുതിച്ച് ഛിന്നഗ്രഹം. 67 മീറ്റർ നീളമുള്ള എൻഎഫ് 2024 എന്ന ഛിന്നഗ്രഹമാണ് ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്നത്. മണിക്കൂറിൽ 73,055 കിലോമീറ്റർ വേഗതയിലാണ് ഇതിന്‍റെ സഞ്ചാരം. ഛിന്നഗ്രഹത്തിന്റെ സഞ്ചാര ദിശ മനസിലാക്കി വരികയാണെന്ന് നാസ അറിയിച്ചു. അപ്പോളോ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന നിയര്‍ എര്‍ത്ത് ആസ്റ്ററോയിഡ് വിഭാഗത്തില്‍ പെടുന്ന ഛിന്നഗ്രഹമാണിത്. സൂര്യനെ വലം
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ക്വാറിയിലെ കുളത്തിൽ വീണ് കാണാതായാളുടെ മൃതദേഹം കണ്ടെത്തി. മഞ്ചേരി പയ്യനാട് പ്രവർത്തിക്കുന്ന ക്വാറിയിലെ തൊഴിലാളിയെയാണ് കാണാതായത്. ദിഷക്ക് മാണ്ഡ്യക എന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. കുളത്തിൽ വീണ് ദിഷക്ക് മാണ്ഡ്യകയെ കാണാതായതോടെ ഫയർഫോഴ്സ് തിരച്ചിൽ ആരംഭിച്ചിരുന്നു. മൃതദേഹം കണ്ടെത്താൻ ആകാഞ്ഞതോടെ സ്കൂബാ ടീം തിരച്ചിൽ ആരംഭിച്ചു. ഈ തിരച്ചിലിലാണ്
അമ്പലപ്പുഴ പുറക്കാട് ദേശീയ പാതയിൽ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചർ ബസിന് നേരെ കല്ലേറ്. എറണാകുളത്തു നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോയ ബസിന് നേരെയായിരുന്നു കല്ലെറിഞ്ഞത്. ബൈക്കിലെത്തിയ രണ്ട് പേരിൽ പിൻ സീറ്റിലിരുന്നയാൾ കല്ലെറിയുകയായിരുന്നു. ഡ്രൈവർക്ക് പരുക്ക്. ഇന്ന് ഉച്ചക്ക് പുറക്കാട് എസ്എന്‍എം ഹയർ സെക്കന്‍ഡറി സ്കൂളിന് വടക്കുഭാഗത്തു വെച്ചായിരുന്നു സംഭവം.60 ഓളം യാത്രക്കാർ
അമേരിക്കയുടെ പ്രസിഡൻ്റായി കമല ഹാരിസ് വരുമെന്ന സൂചനകൾ നൽകി ജോ ബൈഡൻ. ഡെമോക്രാറ്റിക് പാർട്ടിയുടെ നിലവിലെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയായ ബൈഡൻ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്. ഡെമോക്രാറ്റുകൾ ബൈഡൻ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് പിന്‍മാറണമെന്ന് മുറവിളി കൂട്ടുന്നതിനിടെയാണ് ബൈഡൻ തന്നെ കമല പ്രസിഡൻ്റാകുമെന്ന് വ്യക്തമാക്കിയത്. നവംബർ അഞ്ചിനാണ്
സ്വകാര്യമേഖലയിൽ കർണാടകക്കാർക്ക് തൊഴിൽ സംവരണം ഏർപ്പെടുത്താനുള്ള ബില്ല് താൽക്കാലികമായി മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ. ഐടി മേഖലയില്‍ നിന്നുള്‍പ്പടെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകൂവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. 50% മാനേജ്മെന്‍റ് പദവികളിലും 75% നോൺ മാനേജ്മെന്‍റ് ജോലികളിലും കന്നഡക്കാരെ
പാലക്കാട് പോക്‌സോ കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് പൊലീസുകാരന്‍ അറസ്റ്റിലായത്. പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ പാലക്കാട് കസബ പൊലീസാണ് അജീഷിനെ അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെയും മറ്റൊരു പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയതായി
മലപ്പുറം: മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഒരാള്‍ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശ്ശൂര്‍ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. നേരത്തെ 12 ഓളം പേര്‍ മലയോരത്ത് എച്ച് വണ്‍ എന്‍ വണ്‍ രോഗ ലക്ഷണവുമായി ചികിത്സ തേടിയിരുന്നു. മഴക്കാല രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത്
എല്ലാ പിന്തുണകൾക്കും നന്ദി അറിയിച്ച് നടൻ ആസിഫ് അലി. എന്നാൽ തന്നെ പിന്തുണച്ച് സംസാരിക്കുന്നത് മറ്റൊരാൾക്കെതിരെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ദേഷ്യപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നയാളാണ് താൻ, എല്ലാവർക്കും ഉണ്ടാകുന്ന പ്രതിസന്ധികൾ തനിക്കും ഉണ്ടാകും എന്നാൽ അത് പ്രകടിപ്പിക്കാറില്ലെന്നും ആസിഫ് അലി പ്രതികരിച്ചു. രമേശ് നാരായണനും താനും തമ്മിൽ ഒരു പ്രശ്നവുമില്ല. മനുഷ്യസഹജമായി