Home Articles posted by Editor (Page 415)
Kerala News

കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചത് ദീർഘനേരത്തെ രക്ഷാപ്രവർത്തനത്തിലൂടെ

കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലെ മുത്തങ്ങ വനമേഖലയിൽ വെള്ളക്കെട്ടിൽ രാത്രി കുടുങ്ങിയവരെ പുറത്തെത്തിച്ചത് ദീർഘനേരത്തെ രക്ഷാപ്രവർത്തനത്തിലൂടെ. 500 ഓളം പേരാണ് ദേശീയപാതയിൽ കുടുങ്ങിയത്. വെള്ളക്കെട്ടിൽപ്പെട്ട് കേടായ വാഹനങ്ങൾ പുറത്തു എത്തിക്കാൻ കഴിഞ്ഞിട്ടില്ല. കുടുങ്ങിയ വാഹനങ്ങളെ ദീർഘനേരത്തെ
India News Sports

വേര്‍പിരിയുകയാണെന്ന് സ്ഥീരീകരിച്ച് ഹര്‍ദിക് പാണ്ഡ്യയും നടാഷയും

അഭ്യൂഹങ്ങള്‍ക്കൊടുവില്‍ നതാഷ സ്റ്റാന്‍കോവിച്ചുമായി വേര്‍പിരിയുകയാണെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. പരസ്പര സമ്മതത്തോടെ എഴുതിയ ഒരു ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് ഇരുവരും തങ്ങള്‍ വേര്‍പിരിയുകയാണെന്ന വിവരം പരസ്യപ്പെടുത്തിയത്. നാലുവര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്നും മകന്‍ അഗസ്ത്യനെ രണ്ടുപേരും ചേര്‍ന്ന് നോക്കുമെന്നും ഇത് പരസ്പര സമ്മതത്തോടെ
Kerala News Top News

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ കനത്ത
India News

ജിടി മാളിന് എട്ടിൻ്റെ പണി, ഒരാഴ്ചത്തേക്ക് തുറക്കേണ്ടെന്ന് ഉത്തവ്; സംഭവം ബാംഗ്ലൂരിൽ

മുണ്ടുടുത്ത കർഷകന് പ്രവേശനം നിഷേധിച്ച ബെംഗളരുവിലെ മാൾ അടച്ചുപൂട്ടി. കർണാടക സർക്കാരാണ് ഒരാഴ്ചത്തേക്ക് മാളിൻ്റെ പ്രവർത്തനം നിർത്താൻ ഉത്തരവിട്ടത്. വയോധികനായ കർഷകന് പ്രവേശനം നിഷേധിച്ച സംഭവം വാർത്തയായതിന് പിന്നാലെയാണ് നീക്കം. ബെംഗളൂരുവിലെ ജിടി വേൾഡ് മാളിനെതിരെയാണ് നടപടിയെടുത്തത്. സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ വിമർശനം ഉയർന്നതിന് പിന്നാലെയായിരുന്നു സംസ്ഥാന സർക്കാരിൻ്റെ നീക്കം.
Kerala News

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെര്‍ച്ച് കമ്മിറ്റി സ്‌റ്റേ ചെയ്ത് ഹൈക്കോടതി

കുഫോസ് വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കുഫോസ് വി സി നിയമനവുമായി ബന്ധപ്പെട്ട സെര്‍ച്ച് കമ്മിറ്റി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെ നടപടി. കുഫോസ് വി സി നിയമനത്തിനായുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തില്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.
India News

കാൻസർ രോഗികൾക്ക് വ്യാജമരുന്ന് വിറ്റു, 12 പേർ പിടിയിൽ

കീമോതെറാപ്പിക്കുള്ള മരുന്നെന്ന പേരിൽ ഒഴിഞ്ഞ വയലുകളിൽ വ്യാജ മരുന്ന് നിറച്ച് വിൽപ്പന നടത്തിയ കേസിൽ പ്രതികളെ പിടികൂടിയ ഡൽഹി പൊലീസ് ഇരകളെയും കണ്ടെത്തി. ഡൽഹിയിലും ഗുഡ്ഗാവിലും പ്രമുഖ കാൻസർ ചികിത്സാ കേന്ദ്രങ്ങളി ജോലി ചെയ്യുന്നവരടക്കം 12 പേരാണ് പിടിയിലായത്. വ്യാജമരുന്ന് നൽകി കാൻസർ രോഗികളെയും അവരുടെ കുടുംബങ്ങളെയും പറ്റിച്ച് ലക്ഷക്കണക്കിന് രൂപയാണ് പ്രതികൾ നേടിയത്. സംഭവത്തിൽ
International News

ബംഗ്ലാദേശിൽ കലാപത്തിലേക്ക് മാറിയ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഇതുവരെ 32 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്.

ബംഗ്ലാദേശിൽ കലാപത്തിലേക്ക് മാറിയ വിദ്യാർത്ഥി പ്രക്ഷോഭത്തിൽ ഇതുവരെ 32 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. പ്രക്ഷോഭകാരികൾ രാജ്യത്തെ ഔദ്യോഗിക ടിവി ചാനൽ സ്ഥാപനത്തിന് തീയിട്ടു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഔദ്യോഗിക ചാനൽ വഴി പ്രക്ഷോഭകാരികളോട് സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ടിവി ചാനലിൻ്റെ ആസ്ഥാനം തന്നെ അഗ്നിക്കിരയാക്കിയത്. 1971 ൽ ബംഗ്ലാദേശിൻ്റെ വിമോചനത്തിന് വഴി
Kerala News

അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തു

പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ സുപ്രിംകോടതി സ്‌റ്റേ ചെയ്തു. ജസ്റ്റിസ് ബി ആര്‍ ഗവായി അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. വിചാരണക്കോടതി നടപടി ശരിവച്ച കേരള ഹൈക്കോടതിയുടെ വിധിയ്‌ക്കെതിരായി സമര്‍പ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചുകൊണ്ട് സുപ്രിംകോടതിയുടെ അന്തിമ വിധി വരുന്നത് വരെ മാത്രമാണ് വധശിക്ഷ
Uncategorized

ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി, രണ്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്.

ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി, രണ്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്. പാളം തെറ്റിയത് ചണ്ഡീഗഡ് ദിബ്രുഗഢ് എക്സ്‌പ്രസ്. 12 കോച്ചുകൾ പാളം തെറ്റി. മങ്കപൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. 25ഓളം പേർക്ക് പരുക്കേറ്റു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി രക്ഷാസംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്, യാത്രക്കാർ ലഗേജുമായി ട്രാക്കിൻ്റെ
Kerala News

പാലക്കാട് ആലത്തൂർ കാട്ടുശേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം

പാലക്കാട് ആലത്തൂർ കാട്ടുശേരിയിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. ചേരാമംഗലം കനാലിലേക്കാണ് ബസ് മറിഞ്ഞത്. എഎസ്എംഎം ഹയര്‍സെക്കണ്ടറി സ്കൂളിന്‍റെ ബസാണ് മറിഞ്ഞത്. ബസില്‍ 40 ഓളം കുട്ടികള്‍ ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് നിസാര പരുക്ക് മാത്രമാണുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിദ്യാര്‍ത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് ആശുപത്രികളിലാണ് കുട്ടികളെ