സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നാലാഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ ഭക്ഷ്യ സുരക്ഷാവകുപ്പ് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാണ്.
ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യനിക്ഷേപം തകൃതി. ഇന്നലെ രാത്രിയിലും മാലിന്യനിക്ഷേപം കണ്ടെത്തി. 9 വാഹനങ്ങൾ പിടികൂടി തിരുവനന്തപുരം നഗരസഭ. 45090 രൂപ പിഴ ഇടാക്കിയെന്ന് നഗരസഭ അറിയിച്ചു. മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. ഒരു മനുഷ്യജീവൻ നഷ്ട്ടപെട്ടിട്ട് പോലും യാതൊരു കൂസലുമില്ലാതെ വീണ്ടും അതേ തോടിന്റെ മറ്റ് ഭാഗങ്ങളിൽ
മൈക്രോസോഫ്റ്റ് വിൻഡോസ് തകരാർ കേരളത്തിലെ വിമാനത്താവളത്തെയും ബാധിച്ചു. നെടുമ്പാശേരി വിമാനത്താവളത്തിലെ 7 വിമാന സർവീസുകൾ വൈകി. മൈക്രോ സോഫ്റ്റ് തകാരാർ വിമാന സർവീസുകളെയും ബാധിച്ചിരുന്നു. നേരത്തെ ഓൺലൈൻ ബുക്കിംഗ് നിർത്തിവെച്ചിരുന്നു. സ്‌പൈസ് ജെറ്റ്, ആകാശ, ഇൻഡിഗോ തുടങ്ങി യ കമ്പനി കളാണ് ഓൺലൈൻ ബുക്കിംഗ് നിർത്തിയത്. എയർപോർട്ടുകളിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിംഗ് പ്രക്രിയകൾ ഉണ്ടാകും. ഓൺ
ഐഎഎസ് നേടാൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ പൂജ ഖേദ്കറിനെതിരെ നടപടി തുടങ്ങി യുപിഎസ്‌സി. പൂജ ഖേദ്കറിന്റെ ഐഎസ് റദ്ദാക്കും. പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തി. പൂജയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തതായി യുപിഎസ്‌സി അറിയിച്ചു, ഭാവിയിൽ പരീക്ഷകൾ എഴുതാൻ അനുവദിക്കില്ലെന്നും അതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും യുപിഎസ്‌സി വ്യക്തമാക്കി.
കർണാടക അങ്കോലയിലെ മണ്ണിടിച്ചിലിൽ കാണാതായവരിൽ മലയാളിയെ കാണാതായ സംഭവത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കി. ലോറി അകപ്പെട്ട സ്ഥലം കണ്ടെത്തിയെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. ലോറി പുഴയിലേക്ക് വിണിട്ടില്ലെന്ന് സ്ഥിരീകരിച്ചു. മെറ്റൽ ഡിറ്റക്ടർ ഉൾപ്പെടെ ഉപയോഗിച്ചാണ് പരിശോധന തുടരുകയാണ്. നേവിയും എൻഡിആർഎഫും സംയുക്തമായാണ് രക്ഷാപ്രവർത്തനമെന്നും കളക്ടർ ലക്ഷ്മി
കൊഴിഞ്ഞാമ്പാറ: ഭാര്യയെയും മക്കളെയും മറയാക്കി കാറിലിരുത്തി കുഴൽപ്പണക്കടത്ത് ശ്രമം പൊലീസ് പൊളിച്ചു. വാഹനം പോലീസ് പിന്തുടർന്ന് പിടികൂടി. മലപ്പുറം താനൂർ സ്വദേശി എസ്. മുഹമ്മദ് ഹാഷിം (31) നെയാണ് രേഖകളില്ലാത്ത 20.40 ലക്ഷം രൂപയുമായി കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി 11 മണിക്ക് മേനോൻപാറയിൽ നടത്തിയ വാഹന പരിശോധനയിൽ കൈ
തിരുവനന്തപുരം: ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഹോട്ടൽ ജീവനക്കാരന് ക്രൂര മർദ്ദനം. തിരുവനന്തപുരം കാഞ്ഞിരംപാറ മഞ്ചാടി മുക്കിലാണ് അച്ഛനും മക്കളും ചേർന്ന് ഹോട്ടൽ തൊഴിലാളിയെ മർദ്ദിച്ച് അവശനാക്കിയത്. സംഭവത്തിൽ മൂന്ന് പേർക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തു. മഞ്ചാടിമുക്കിലെ ലക്ഷ്മി ഫുഡ് കോർട്ടിലായിരുന്നു ഹോട്ടലിലായിരുന്നു സംഭവം. സ്ത്രീകൾ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓൺലൈൻ തട്ടിപ്പുകള്‍ വർധിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്നത് തിരുവനന്തപുരത്താണെന്നാണ് പൊലീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലയിൽ മാത്രം മാത്രം ആറ് മാസത്തിനിടെ 35 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതിൽ പതിനൊന്ന് കോടി രൂപ തിരികെ പിടികൂടാൻ സാധിച്ചു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 60ഓളം കേസുകളാണ് രജിസ്റ്റർ
കൊളംബോ: ഏഷ്യാ കപ്പ് ട്വന്റി 20 വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഒന്‍പതാം പതിപ്പിന് ഇന്ന് ശ്രീലങ്കയില്‍ തുടക്കമാവും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യുഎഇ- നേപ്പാള്‍ മത്സരത്തോടെ ടൂര്‍ണമെന്റ് ആരംഭിക്കും. രാത്രി ഏഴ് മണിക്ക് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ പാകിസ്താനെ നേരിടും. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടാനെത്തുന്നത്. ഗ്രൂപ്പ് എയിലാണ്
തിരുവനന്തപുരം: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. കോളറ സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച നഴ്‌സിന്റെ ഭര്‍ത്താവിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗം പകരുന്നതെങ്ങനെ? ജലത്തിലൂടെ പകരുന്ന രോഗമാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ഈ രോഗാണു ശരീരത്തിലെത്തുന്നത്. ശരീരത്തില്‍