കുവൈറ്റ് സിറ്റി: ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തെ തുടർന്ന് ശ്വാസംമുട്ടി മരിച്ച കുടുംബത്തിലെ നാലുപേരുടെ ഫോറൻസിക് നടപടി പൂർത്തീകരിച്ചു. എസിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. നടപടികൾ പൂർണ്ണമായ ശേഷം മൃതദേഹങ്ങൾ നാട്ടിലെത്തിക്കുവാൻ സാധിക്കുെന്നാണ്
മലപ്പുറത്ത് 14കാരനു നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ നിയന്ത്രണമേർപ്പെടുത്തി. ഈ പഞ്ചായത്തുകളിൽ ആൾകൂട്ടം ഒഴിവാക്കണം. കടകൾ രാവിലെ 10 മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളു. മദ്രസ, ട്യൂഷൻ സെന്‍ററുകള്‍ നാളെ പ്രവർത്തിക്കരുത്. മലപ്പുറം ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം. നിലവിൽ 214 പേർ നിരീക്ഷണത്തിലാണ്.
തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് യുവതി അബോധാവസ്ഥയിലെന്ന് പരാതി. ഡോക്ടർക്കെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ. വിനുവിനെതിരെ ആണ് കേസ്.നെയ്യാറ്റിൻകര സ്വദേശി കൃഷ്ണ തങ്കപ്പന്‍റെ ഭർത്താവിന്‍റെ പരാതി പ്രകാരമാണ് കേസെടുത്തത്. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കിടെ എടുത്ത കുത്തിവെപ്പിനിടെയാണ് യുവതി അബോധാവസ്ഥയിലായതെന്ന്
ന്യൂഡൽഹി: വിദേശത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ തടാകത്തിൽ കാണാതായ ഇടുക്കി ആനച്ചാൽ സ്വദേശി അറക്കൽ ആൽബിനുവേണ്ടിയുള്ള തിരച്ചൽ ലാത്വിയ അധികൃതർ താൽക്കാലികമായി നിർത്തി. ഇനി തിങ്കളാഴ്ച മാത്രമേ സർക്കാർ തലത്തിലുള്ള തിരച്ചിൽ ആരംഭിക്കൂ. സർക്കാർ ഏജൻസികൾ ഇടപെട്ട് ആൽബിനായി തിരച്ചിൽ ഊർജിതമാക്കണമെന്നാണ് ആൽബിൻ്റെ കുടുംബത്തിൻ്റെ ആവശ്യം. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കി എംപി അഡ്വ.ഡീൻ
തൃശൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിടാൻ ശ്രമം. വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. മാസ്‌ക് ധരിച്ചയാള്‍ ഫാർമസി റൂമിലേക്ക് ദ്രാവകം വലിച്ചെറിഞ്ഞശേഷം തീയിടുകയിരുന്നു.ജീവനക്കാർ ചേർന്ന് തീയണച്ചു. ഓഫീസ് ഭാഗികമായി കത്തി നശിച്ചു.തീ അണക്കാൻ ശ്രമിക്കുന്നതിനിടെ ഒരു ജീവനക്കാരന് പരുക്കേറ്റു. തീയിട്ടയാൾ ഓടി രക്ഷപ്പെട്ടുവെന്ന് ജീവനക്കാർ പറഞ്ഞു. വിയ്യൂർ പൊലീസ്
മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്ന് രാവിലെ മുതല്‍
ആലുവയിൽ ബിരുദ വിദ്യാർത്ഥി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . എടയപ്പുറം സ്വദേശി അനീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അൽ അമീൻ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ്.അനീഷ് മൊബൈൽ ഗെയിമിന് അടിമയായിരുന്നതായാണ് പ്രാഥമിക നിഗമനം. ഇൻറർനെറ്റ് കണക്ഷൻ ലഭിക്കാതിരിക്കുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും വിവരമുണ്ട്. കഴിഞ്ഞമാസം പത്താം ക്ലാസുകാരനും മൊബൈൽ ഗെയിം ഉപയോഗത്തെ തുടർന്ന്
കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യം എത്തും. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇക്കാര്യം എം.കെ രാഘവൻ എം.പിയെ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ ഇറക്കണമെന്ന് അര്‍ജുന്റെ കുടുംബം കർണാടക സർക്കാരിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ സൈന്യത്തിലാണ് ഇനി വിശ്വാസമെന്ന് അർജുന്റെ
പാലക്കാട് ഗായത്രി പുഴയിൽ തരൂർ തമ്പ്രാൻകെട്ടിയ കടവിൽ കുളിക്കാൻ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു. പുഴയിൽ യുവാവാക്കളിൽ ഒരാളാണ് പുഴയിലെ ഒഴുക്കിൽപ്പെട്ടത്. ചിറ്റൂർ ആലംകടവ് നരണിയിൽ ശശിയുടെ മകനാണ് ഷിബിൽ(16)ആണ് ഒഴുക്കിൽപ്പെട്ടത്. തരൂർ ചേലക്കാട്കുന്നിൽ അമ്മ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു വിദ്യാർത്ഥി. ആലത്തൂർ അഗ്നിരക്ഷാസേനയും സ്കൂബ പാലക്കാട് സേനയും തരൂർ കുരുത്തിക്കോട് പാലത്തിന്റെ
കോട്ടയത്തെ പമ്പുകളിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ഒരാൾ മുങ്ങുന്നതായി പരാതി. വ്യാജ നമ്പർ ഉപയോഗിച്ച വെള്ള കാറിൽ എത്തിയാണ് ഇന്ധനം നിറക്കുന്നത്. ജില്ലയിലെ വിവിധ പമ്പുകളിൽ നിന്നും ഇത്തരത്തിൽ ഇന്ധനം നിറച്ച് ഈ കാർ മുങ്ങിയിട്ടുണ്ടെന്നാണ് പമ്പ് ഉടമകൾ പറയുന്നത്. വൈകുന്നേരങ്ങളിലാണ് ഇന്ധനം നിറയ്ക്കാനായി അജ്ഞാത്രനായ വ്യക്തി കാറിൽ പമ്പുകളിൽ എത്തുന്നത്. 4200 രൂപയ്ക്ക് പമ്പിൽ നിന്നും