പോലീസ് സേനയിൽ കരുതൽ പദ്ധതി നടപ്പാക്കാൻ എഡിജിപി എം ആർ അജിത് കുമാറിന്റെ സർക്കുലർ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പദ്ധതി. പോലീസിലെ ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷൻ തലം മുതൽ ജില്ലാ പോലീസ് മേധാവി വരെ പരാതി പരിഹാര പദ്ധതി നടപ്പാക്കും. സായുധ സേനയിൽ
2024 യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും യു.എസ്. പ്രസിഡന്റുമായ ജോ ബൈഡൻ പിന്മാറി. വാർത്താക്കുറിപ്പിലൂടെ ഞായറാഴ്ചയാണ് ഇക്കാര്യം അദ്ദേഹം അറിയിച്ചത്. പാർട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്ന് ബൈഡൻ വ്യക്തമാക്കിയിരിക്കുന്നത്. പിന്മാറ്റത്തിന് പിന്നാലെ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ്
കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാരായ എ എ റഹീമിനും വി ശിവദാസനും ഭീഷണി ലഭിച്ചു. ഇരുവരുടെയും പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ പേരിലാണ് സന്ദേശം. ഞായറാഴ്ച രാത്രി 11.30ഓടെയാണ് എംപിമാർക്ക് ഭീഷണി സന്ദേശം എത്തിയത്. ഇന്ത്യൻ ഭരണാധികാരികളുടെ കീഴിൽ സിഖുകാർ ഭീഷണി നേരിടുകയാണെന്ന് സന്ദേശത്തിൽ പറയുന്നുയ. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കിൽ
സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർച്ച് (ഐസിഎംആർ) സംഘം ഇന്ന് എത്തുമെന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. കെ ജി സജിത്ത്. നാല് ശാസ്ത്രജ്ഞരും രണ്ട് ടെക്കനിക്കൽ വിദഗ്ധരുമാണ് സംഘത്തിലുണ്ടാവുക. മെഡിക്കൽ കോളേജിലെ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തിൽ പ്രത്യേക പരിശീലനം ലഭിച്ച ഒരു ടീമിനെ
സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും. അതാത് മാസം പെൻഷൻ വിതരണത്തിന് നടപടി
മലപ്പുറത്ത് പെരിന്തൽമണ്ണയിൽ ഷോക്കേറ്റ് മൂന്ന് മരണം. പറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അശ്റഫ്, മകൻ മുഹമ്മദ് അമീൻ, ഒടമലയിൽ സ്വദേശി കുഞ്ഞിമുഹമ്മദ് എന്നിവരാണ് മരിച്ചത്. മോട്ടോർ പുരയിൽ നിന്ന് ഷോക്കേറ്റാണ് അച്ഛനും മകനും മരിച്ചു. കൃഷിക്ക് വെള്ളം പമ്പു ചെയ്യുന്ന മോട്ടോർ പുരയിലാണ് അച്ഛന്റെയും മകന്റെയും മൃതദേഹം കണ്ടത്.അച്ഛന് ഷോക്കേറ്റപ്പോൾ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകനും
അർജുൻ ഓടിച്ച ലോറി റോഡിന് സമീപത്തെ മൺകൂനയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അപകടം നേരിട്ട് കണ്ട ദൃക്‌സാക്ഷി
കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഓടിച്ച ലോറി റോഡിന് സമീപത്തെ മൺകൂനയിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അപകടം നേരിട്ട് കണ്ട ദൃക്‌സാക്ഷി അടിമാലി സ്വദേശി അഭിലാഷ്. ലോറി ഗംഗാവാലി പുഴയിലേക്ക് പോകാൻ സാധ്യതയില്ലെന്ന് അഭിലാഷ് പറയുന്നു. അപകടം നടക്കുന്നതിന് 150 മീറ്റർ ദൂരത്ത് അഭിലാഷ് ഉണ്ടായിരുന്നു. വലിയ ശബ്ദത്തോടെയാണ് മണ്ണിടിഞ്ഞുവീണതെന്ന് അഭിലാഷ് പറഞ്ഞു. പ്രദേശത്ത് ശക്തമായ
തിരുവനന്തപുരം വർക്കല അയിരൂരിൽ സംഭവം. അയിരൂർ സ്വദേശി രാജീവന്റെ വീട്ടിലാണ് പരസ്യമായി കെഎസ്ഇബിയുടെ പരാക്രമം നടന്നത്.ഇന്നലെ രാത്രി 11 മണിയോടെ രാജീവന്റെ വീട്ടിലെ സർവീസ് വയർ തീപിടിച്ചിരുന്നു. ഇത് പരിഹരിക്കാൻ എത്തിയ ലൈൻമാൻമാരാണ് മദ്യപിച്ചെത്തിയത്. വൈദ്യുതി തകരാർ പരിഹരിക്കാൻ എത്തിയ ജീവനക്കാർ മദ്യപിച്ചാണ് എത്തിയതെന്ന് രാജീവൻ പറഞ്ഞു. ഇത് ചോദ്യം ചെയ്തതിനു അശ്ലീല പ്രയോഗം നടത്തുകയും
തൃശ്ശൂർ: തൃശ്ശൂരിലെ നന്തിപുരത്ത് മിന്നൽ ചുഴലി. വരന്തരപ്പള്ളി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് ഉൾപ്പെടുന്ന തെക്കേ നന്തിപുരത്താണ് ഇന്ന് രാവിലെ ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. എറിയക്കാട് ഗിരീഷിന്റെ മുന്നൂറിലധികം കുലച്ച ഏത്ത വാഴകൾ ഒടിഞ്ഞുവീണു. നിരവധി വീടുകളിൽ ജാതി മരങ്ങൾ കടപുഴകി. വൻമരങ്ങളും കടപുഴകി വീണു പുതുക്കാട് പഞ്ചായത്തിലെ കുണ്ടുകടവ് പ്രദേശത്തും ചുഴലി കൊടുങ്കാറ്റ് വീശി. മരം
കേരളത്തിൽ നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേരളത്തിലേക്ക് കേന്ദ്ര സംഘം എത്തും. രോഗ നിയന്ത്രണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ കേന്ദ്രം നിർദേശം നൽകി. വൺ ഹെൽത്ത് മിഷനിൽ നിന്നുള്ള സംഘത്തെയാണ് അയയ്ക്കുന്നത്. സംസ്ഥാനത്തിന്റെ അഭ്യർത്ഥന അനുസരിച്ച് ഐസിഎം ആർ , മോണോക്ലോണൽ ആൻറി ബോഡികൾ അയച്ചു. അധിക സാമ്പിളുകൾ പരിശോധിക്കുന്നതിന് ബി എസ് എൽ 3 കോഴിക്കോട്ട് എത്തി. രോഗി മരിക്കുന്നതിനു