കൊച്ചി: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ വാഹനം ആക്രിയാക്കാൻ മോട്ടോർ വകുപ്പ് നീക്കം. വാഹനം നിരത്തിലിറക്കാൻ അനുവദിക്കില്ലെന്നും ആക്രിയാക്കാൻ നടപടിയെടുക്കുമെന്നും മോട്ടോർ വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. വാഹനത്തിന്റെ രജിസ്‌ട്രേഷൻ റദ്ദാക്കുമെന്ന് മോട്ടോർ വകുപ്പ്
തിരുവനന്തപുരം: മഴക്കാലമാതോടെ സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടരുകയാണ്. എലിപ്പനിയും ഡങ്കിപ്പനിയും എച്ച് വൺ എൻ വണ്ണും വലിയ ആശങ്കയാണ് സംസ്ഥാനത്ത് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് ദിവസത്തിനകം 24 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്. മരിച്ചവരിൽ ഒമ്പത് പേർ എച്ച് വൺ എൻ വൺ ബാധിച്ചും എട്ട് പേർ എലിപ്പനി ബാധിച്ചുമാണ് മരിച്ചത്. ഇതോടെ 37314 പേരാണ് പനി ബാധിച്ച് വിവിധ സർക്കാർ
ബംഗളൂരു : ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തെരച്ചിലിൽ ഇന്ന് നിർണായക ദിവസം. ഗംഗാവലി പുഴയുടെ അടിത്തട്ടിൽ തലകീഴായി കിടക്കുന്ന ലോറിയുടെ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങൾക്കാകും പ്രഥമ പരിഗണന. ഇതിനായി റിട്ടയേർഡ് മേജർ ജനറൽ ഇന്ദ്രബാൽ നമ്പ്യാരുടെ നേതൃത്വത്തിൽ ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധന നടക്കും. ലോറിയുടെ കൃത്യസ്ഥലം കണ്ടെത്തി ഡൈവർമാർ കാബിനിൽ
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നറിയിപ്പ് നൽകി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണ് ഭരണം നടത്താൻ ഉദ്ദേശിക്കുന്നതെങ്കിൽ മോദി ഒറ്റപ്പെടുമെന്നാണ് സ്റ്റാലിന്റെ മുന്നറിയിപ്പ്. ബജറ്റിൽ ബിഹാറിനും ആന്ധ്രപ്രദേശിനും കൂടുതൽ പരിഗണന നൽകിയ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ പരാമർശം. സഖ്യകക്ഷികളെ തൃപ്തിപ്പെടുത്തലാണ് മോദിയുടെ ലക്ഷ്യമെങ്കിൽ
സിതേന്ദ്ര സിംഗ് എന്നാല്‍ സീമാനാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്. തീപിടുത്തതില്‍ കേടുപാടുണ്ടായ ഐഎന്‍എസ് ബ്രഹ്‌മപുത്രയുടെ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം ഉടന്‍ ആരംഭിക്കും. അതേസമയം ചൈനീസ് ചരക്ക് കപ്പലിലെ ജീവനക്കാരനെ ആരോഗ്യപ്രശ്‌നത്തെ തുടര്‍ന്ന് നേവി എയര്‍ ലിഫ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിച്ചു. ഞായറാഴ്ചയാണ് മുംബൈ ഡോക്യാര്‍ഡില്‍ നാവികസേന കപ്പലായ ഐഎന്‍എസ് ബ്രഹ്‌മപുത്രയ്ക്ക്
വടക്കന്‍ കേരളത്തില്‍ അടുത്ത് നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട,് വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ മുന്നറിയിപ്പ് ഉണ്ട്. മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന്
യുഎഇയിലെ റാസല്‍ഖൈമയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവതി മരിച്ചു. കൊല്ലം നെടുങ്ങോലം സ്വദേശിനി ഗൗരി മധുസൂദനന്‍ ആണ് മരിച്ചത്. 28 വയസായിരുന്നു. റാസല്‍ഖൈമയില്‍ ഹോട്ടല്‍ ജീവനക്കാരിയായിരുന്നു. ഉച്ചയ്ക്കുള്ള ഷിഫ്റ്റില്‍ ജോലിക്ക് കൊണ്ടുപോകാനായി ഹോട്ടലിന്റെ വാഹനം കെട്ടിടത്തിന് മുന്‍പില്‍ കാത്തുനില്‍ക്കുമ്പോഴാണ് അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍
മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന 16 സ്രവ സാമ്പിളുകള്‍ നെഗറ്റീവ്.എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി രോഗലക്ഷണവുമായി മൂന്ന് പേരെയാണ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ആകെ 21 പേരാണ് മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളെജുകളിലായി ചികിത്സയിലുള്ളത്.ഇവരില്‍ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍
തിരുവനന്തപുരം: കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസ്, ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പേര് ഗവർണർക്ക് കൈമാറിയത്. 2014 ജനുവരി 23 മുതൽ 2023 സെപ്റ്റംബർ 4 വരെ കേരള
തിരുവനന്തപുരം: കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമ്മിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ