തിരുവനന്തപുരം: വിദേശത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് തടയാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍. സ്റ്റഡി ഇൻ കേരള പദ്ധതിക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിൽ സമ൪പ്പിച്ച പദ്ധതി നി൪ദേശം അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും സൈനികന് വീരമൃത്യു. കുപ്‌വാരയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഇന്ത്യൻ സൈനികന് വീരചരമം അടഞ്ഞത്. പാക്കിസ്ഥാൻ സ്വദേശിയായ ഒരു ഭീകരനെ സൈന്യം വധിച്ചിട്ടുണ്ട്. എന്നാൽ ഏറ്റുമുട്ടലിൽ ഒരു മേജർ അടക്കം അഞ്ച് ഇന്ത്യൻ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. കുപ്‌വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.
കൊച്ചി: കേരള സര്‍വകലാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പില്‍ 15 സെനറ്റംഗങ്ങളുടെ വോട്ടെണ്ണുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. ഗവര്‍ണ്ണര്‍ നോമിനേറ്റ് ചെയ്ത അഞ്ച് സെനറ്റ് അംഗങ്ങളുടേത് ഉള്‍പ്പടെയുള്ള വോട്ട് എണ്ണുന്നതിനാണ് സിംഗിള്‍ ബെഞ്ചിന്റെ വിലക്ക്. ഇതില്‍ 14 പേര്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും ഒരാള്‍ ഹെഡ്മാസ്റ്റര്‍മാരുടെ പ്രതിനിധിയുമാണ്. സര്‍വകലാശാല സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ്
കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിനായി ഈശ്വർ മാൽപെ സംഘത്തിന് ഔദ്യോഗിക അനുമതി ഇല്ല. സ്വന്തം റിസ്കിൽ ഡൈവിന് നിർദേശം നൽകിയിരിക്കുന്നത്. കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയിൽ ഇടപെട്ട് മുന്നോട്ട് പോകാൻ നിർദേശം നൽകി. ഗംഗാവാലിയിലെ അടിയൊഴുക്ക് ശക്തമായതിനാലാണ് ഔദ്യോഗിക അനുമതി നൽകാത്തത്. അടിയന്തിര സാഹചര്യമുണ്ടായാൽ ഇടപെടാൻ നേവിക്ക് നിർദേശം കളക്ടർ
ഇന്നലെ രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം. ഇളമണ്ണൂര്‍ സ്വദേശി സന്ദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൻ എന്നയാളെയാണ് ആക്രമിച്ചത്. പ്രതി സന്ദീപിനെതിരെ അടൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തു. കണ്ണന്‍റെ തലയ്ക്കും ചെവിക്കുമാണ് വെട്ടേറ്റത്. കണ്ണന്‍റെ സുഹൃത്തും അയൽവാസിയുമാണ് സന്ദീപ്. കണ്ണന്‍റെ വീട്ടിൽ വെച്ച പാട്ടിന് ശബ്ദം കൂടിയത് ചോദ്യം ചെയ്തായിരുന്നു ആക്രമണമെന്ന് പൊലീസ്
ബെംഗളൂരു: ബെംഗളൂരുവിൽ പെയിങ് ഗസ്റ്റായി താമസിക്കുന്ന യുവതിയെ കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചൊവ്വാഴ്ചയാണ് കോറമംഗലയിൽ കൃതിക കുമാരി എന്ന ബിഹാർ സ്വദേശിനി ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ യുവാവിനെ ഇതുവരെ പിടികൂടിയിട്ടില്ല. യുവതിയുടെ മുറിയുടെ മുന്നിലെത്തിയ കൊലപാതകി വാതിലിൽ മുട്ടുന്നു. യുവതി വാതിൽ തുറക്കുമ്പോൾ പുറത്തേക്ക് വലിച്ച്
തൃശ്ശൂർ: വലപ്പാട് മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിൽ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി ധന്യാ മോഹൻ കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹൻ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. കീഴടങ്ങിയ പ്രതിയെ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോയി. മണപ്പുറം കോംപ്ടെക് ആന്‍റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്‍റ് ജനറല്‍ മാനേജരായിരുന്നു
സ്ത്രീകളോട് മോശമായ പെരുമാറ്റവും ലൈംഗികാതിക്രമവും നടത്തിയെന്ന ആരോപണത്തിൽ തെന്നിന്ത്യൻ നടൻ ജോൺ വിജയ്ക്കെതിരായ തെളിവുകൾ പുറത്ത്. കുറച്ച് സ്ത്രീകൾ നൽകിയ പരാതികളുടെ സ്ക്രീൻഷോട്ടുകളാണ് ഗായികയായ ചിന്മയി പുറത്തുവിട്ടിരിക്കുന്നത്. അഭിമുഖമെടുക്കാൻ പോയ മാധ്യമപ്രവർത്തകയോട് നടൻ മോശമായി പെരുമാറിയെന്ന് സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് നടനെതിരെ ഒന്നിലധികം
പാരിസ്: ലോകത്തിനാകെ പുതിയ ദൃശ്യവിരുന്നേകി പാരിസ് ഉദ്ഘാടന ചടങ്ങ്. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന് പുറത്ത് നടത്തിയ ഉദ്ഘാടന ചടങ്ങിൽ സെന്‍ നദിയിലൂടെ പാരിസിലേക്ക് കായിക ലോകം ഒഴുകിയെത്തി. ഓസ്റ്റര്‍ലിസ് പാലത്തില്‍ വര്‍ണവിസ്മയത്തിൽ തുടങ്ങിയ ദീപശിഖ പ്രയാണം നദിയിലൂടെ ആറുകിലോമീറ്റർ സഞ്ചരിച്ചു. അഭയാർത്ഥി ഒളിംപിക്സ് ടീമടക്കം 206 ടീമുകളും താരങ്ങളും ആ ഓളപ്പരപ്പിലേക്ക് വിവിധ പതാകകളും
ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്ത സാഹചര്യമാണ്. വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഗംഗാവലി നദിയിൽ നീരൊഴുക്ക് കുറഞ്ഞിട്ടില്ല. അടിയൊഴുക്കും ശക്തമായി തുടരുകയാണ്. ബോട്ടുകൾ നിലയുറപ്പിച്ചു നിർത്താൻ പോലും കഴിയാത്തതിനാൽ