Home Articles posted by Editor (Page 401)
India News

പത്തിടങ്ങളില്‍ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു.

ന്യൂഡൽഹി: പത്തിടങ്ങളില്‍ പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. ശനിയാഴ്ച രാത്രിയാണ് രാഷ്ട്രപതിഭവൻ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലയാളിയായ കെ കൈലാസനാഥനെ പുതുച്ചേരി ഗവർണറായി നിയമിച്ചു. വടകര സ്വദേശിയായ കൈലാസനാഥൻ 1979 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. ലക്ഷ്മൺ പ്രസാദ് ആചാര്യയെ അസം ഗവർണറായി
Kerala News Top News

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ വഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. ഇന്ന് എട്ടു ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി.കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala News

മലയാളി യുവാവ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

മലയാളി യുവാവ് ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശി കരിയിൽ തോമസ് മാത്യു (23)ആണ് മരിച്ചത്. ഹോളിഡേ വില്ല ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തുവരികയായിരുന്നു. മാത്യു കുട്ടി,ഷേർലി മാത്യു ദമ്പതികളുടെ മകനാണ് തോമസ് മാത്യു. പ്രവാസി വെൽഫയർ കൾചറൽ ഫോറം റീപാട്രിയേഷൻ വിഭാഗത്തിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടിക്രമങ്ങൾ
Kerala News

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ് സി കൊച്ചിയിൽ യൂണിറ്റ് ആരംഭിക്കുന്നു

ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് കമ്പനിയായ എംഎസ‍്‍സി (മെഡിറ്ററേനിയൻ ഷിപ്പിങ്ങ് കമ്പനി) കേരളത്തില്‍ യൂണിറ്റ് ആരംഭിക്കുന്നതായി മന്ത്രി പി രാജീവ്. കൊച്ചിയിലാണ് യൂണിറ്റ് തുടങ്ങുന്നത്. 250 പേർക്ക് ജോലി ചെയ്യാൻ സാധിക്കുന്ന വിധത്തിൽ എത്രയും പെട്ടെന്ന് നിർമ്മാണം പൂർത്തിയാക്കാനാണ് കമ്പനിയുടെ തീരുമാനമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 1970-ൽ ഇറ്റലിയിൽ ജിയാൻല്യു​ഗി
Kerala News

വയനാട്ടില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

വയനാട് മാനന്തവാടി ദ്വാരക എ യു പി സ്കൂളിൽ 40 കുട്ടികൾക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. സ്കൂൾ കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. അസ്വസ്ഥത അനുഭവപ്പെട്ടത് സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്ക്. ഇന്നലെ ഉച്ച ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും വയറിളക്കം പിടിപെട്ടത്. ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നൽകിയിരുന്നത്. സ്കൂളിലെ ആയിരത്തോളം കുട്ടികൾ ഇന്നലെ ഉച്ച
India News Sports

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം.

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. പഥും നിസ്സങ്കയുടെയും കുശാൽ മെൻഡിസിന്റെയും മികച്ച ഇന്നിങ്സ് ഭീഷണി ഉയർത്തിയെങ്കിലും വിജയം ഇന്ത്യ കൈപിടിയിലൊതുക്കുകയായിരുന്നു. 43 റൺസിന്റെ ജയം സ്വന്തമാക്കിയ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലെത്തി (1-0). 214 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 19.2 ഓവറിൽ 170 റൺസിന് ഓൾഔട്ടായി. ഒരു വിക്കറ്റ്
India News

ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി 2 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ ബേസ്മെന്റിൽ വെള്ളം കയറി 2 വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. അഗ്നിരക്ഷാസേനയും എൻ ഡി ആർ എഫ് സംഘവും സംയുക്തമായി ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. രാത്രി 7 മണിയോടെയാണ് സംഭവം. ഡൽഹി ഓൾഡ് രാജേന്ദർ നഗറിലാണ് കോച്ചിംഗ് സെന്റർ. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകിയതായി മന്ത്രി അതിഷി. കനത്ത മഴയെ തുടർന്നാണ് കോച്ചിംഗ്
India News

ഖത്തർ രാജകുടുംബവുമായി ബന്ധപ്പെടാൻ രാജ്യസഭാ എംപി പ്രഫുൽ പട്ടേലായി ആൾമാറാട്ടം; മുംബൈ സ്വദേശി അറസ്റ്റിൽ

മുംബൈ: ഖത്തറിലെ രാജകുടുംബവുമായി ബന്ധപ്പെടാൻ എൻസിപിയുടെ രാജ്യസഭാ എംപി പ്രഫുൽ പട്ടേലായി ആൾമാറാട്ടം നടത്തിയ മുംബൈ നിവാസി അറസ്റ്റിൽ. ബിസിനസ് അവസരങ്ങൾക്ക് സഹായം തേടാൻ ഖത്തറിലെ രാജകുടുംബത്തിന്റെ പേഴ്‌സണൽ അസിസ്റ്റന്റിന് വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയച്ചുവെന്നാരോപിച്ചാണ് മഹാരാഷ്ട്ര സ്റ്റേറ്റ് സൈബർ സെൽ ഇയാളെ പിടികൂടിയത്. മുംബൈയിലെ ജുഹു നിവാസിയായ രവികാന്ത് (35) ആണ് പിടിയിലായത്.
Kerala News

കോവിലിൽ കയറി പൂജാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന പരാതിയിൽ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മീഷണർ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോവിലിൽ കയറി പൂജാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന പരാതിയിൽ റിപ്പോർട്ട് തേടി സിറ്റി പൊലീസ് കമ്മീഷണർ. പൂജാരിയെ കസ്റ്റഡിയിലെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് എസിപിക്ക് നിർദ്ദേശം നൽകി. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് പോറ്റി അരുണിനെ പൂജയ്ക്കിടെ പൂന്തുറ പൊലീസ്
Kerala News

3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിലെ അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യതാ പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ