വയനാട് മേപ്പാടി മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണം 11 ആയി. മരിച്ചവരിൽ പിഞ്ചുകുഞ്ഞും ഉൾപ്പെടുന്നു. നേപ്പാൾ സ്വദേശിയെന്ന് സൂചന. വൻ ഉരുൾപൊട്ടലാണ് മേഖലിയിൽ ഉണ്ടായിരിക്കുന്നത്. കൂടുതൽ എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലേക്ക് എത്തും. മൂന്ന് തവണയാണ് മേഖലയിൽ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. പുലർച്ചെ രണ്ട്
കൊച്ചി: ആലുവയിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. ആലുവയിലെ ഫൈവ് സ്റ്റാർ ബാർ ഹോട്ടലിൽ നിന്നും ന്യൂജനറേഷൻ മയക്കുമരുന്നുമായി നാല് പേർ പിടിയിലായത് വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി പിടിയിലായ യുവാവിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ. ആലുവ അത്താണിയിൽ പ്രവർത്തിക്കുന്ന ഫൈവ് സ്റ്റാർ ബാർ ഹോട്ടലിൽ എക്സൈസ് നടത്തിയ റെയ്‌ഡിലാണ് കഴിഞ്ഞ ദിവസം എംഡിഎംഎ ടാബ്‌ലറ്റ്, കഞ്ചാവ്, ഹാഷിഷ്
കൽപ്പറ്റ: വയനാട്ടിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾക്കെതിരെ ലൈംഗികാതിക്രമണം നടത്തിയ കേസിൽ രണ്ട് പേർ പിടിയിൽ. രണ്ട് കേസുകളിലായി കേണിച്ചിറയിലും തലപ്പുഴയിലുമാണ് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ നടവയൽ പാടിയമ്പം പാണ്ടിപ്പിള്ളിൽ വീട്ടിൽ ഷാജി വർഗീസ് (50) നെ യാണ് കേണിച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ
കല്‍പ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടൽ. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മുണ്ടക്കൈയിൽ ഉരുള്‍പ്പൊട്ടിയത്. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ്
തിരുവനന്തപുരം: കിളിമാനൂരിൽ വീടിനു സമീപമുള്ള മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. അടയമൺ വയ്യാറ്റിൻകര വെള്ളാരംകുന്ന് വീട്ടിൽ രാജീവ്–വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. രണ്ടരയടി താഴ്ചയുള്ള മഴക്കുഴിയിലാണ് കുഞ്ഞ് വീണത്. വീടിന് പുറകുവശത്ത് സഹോദരനൊപ്പം കളിക്കുകയായിരുന്ന രൂപയെ കാണാതാവുകയായിരുന്നു. തുടർന്ന്
യു.എസ് വനിതയെ മഹാരാഷ്ട്രയിലെ വനത്തിനുള്ളിൽ മരത്തിൽ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കണ്ടെത്തി. 50 വയസുകാരിയായ സ്ത്രീയ സിന്ധുദുർഗ് ജില്ലയിലെ വനത്തിലാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് വനത്തിൽനിന്ന് സ്ത്രീയുടെ കരച്ചിൽ കേട്ട സോനുർലി ഗ്രാമത്തിലെ ആട്ടിടയനാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് യുവതിയെ ആദ്യം സിന്ധുദുർഗിലെ സാവന്ത് വാഡി താലൂക്കിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച്
കേരള സർവകലാശാല സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പിൽ ഇടതിന് ജയം. 12 സീറ്റുകളാണ് സിൻഡിക്കേറ്റിൽ ആകെയുള്ളത്. 9 സീറ്റുകളിലാണ് മത്സരം നടന്നത്. ഇതിൽ രണ്ട് സീറ്റിൽ ബിജെപിയും ഒരു സീറ്റിൽ കോൺഗ്രസും ജയിച്ചു. മൂന്ന് ഇടതു സ്ഥാനാർത്ഥികൾ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യമായാണ് സിൻഡിക്കേറ്റിൽ ബിജെപി വിജയിക്കുന്നത്. സിപിഐ സ്ഥാനാർഥി ഗോപു കൃഷ്ണൻ തോറ്റു. സർവകലാശാല ജീവനക്കാരുടെ
രക്ഷാ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കർണാടകയ്ക്ക് താത്പര്യമില്ലെന്ന് എം വിജിൻ എംഎൽഎ. രക്ഷാ ദൗത്യം പൂർണമായും ഉപേക്ഷിച്ച നിലയിലെന്നും എം വിജിൻ വ്യക്തമാക്കി. നേവി സംഘം പരിശോധന നടത്താതെ മടങ്ങി. എന്‍.ഡി.ആര്‍.എഫിന്റേയും നാവികസേനയുടേയും സംഘം സംഭവസ്ഥലത്തുനിന്ന് മടങ്ങി. അര്‍ജുനുവേണ്ടി തിരച്ചിലുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോള്‍ ഷിരൂരില്‍ നടക്കുന്നില്ല. ദേശീയപാത
കൊച്ചി: എറണാകുളം പട്ടിമറ്റത്ത് ബൈക്ക് കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. കൈതക്കാട് കല്ലേരിൽ കെ സി സന്തോഷാണ് മരിച്ചത്. 41 വയസ്സായിരുന്നു. ഇന്നലെ രാത്രി കുമ്മനോട്ടെ വീട്ടിലേക്ക് പോകുംവഴി പെരിയാർവാലി കനാലിലേക്കാണ് സന്തോഷ് വീണത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. അതേസമയം, കോഴിക്കോട് ചൂണ്ടയിടുന്നതിനിടെ ഉറങ്ങി കനാലിലേക്ക് വീണ് യുവാവ് മരിച്ചു.
റായ്‌പൂർ: ഓഫീസിൽ പതിയിരുന്ന പാമ്പിനെ വെറുംകയ്യോടെ പിടികൂടി യുവതി. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ഒരു ഓഫീസിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ച അജിത പാണ്ഡെയാണ് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ പാമ്പിനെ പിടികൂടിയത്. മേശപ്പുറത്ത് പുസ്തകങ്ങളുടെയും ഫയലുകളുടെയും കൂമ്പാരത്തിന് പിന്നിലിരുന്ന പാമ്പിൻ്റെ അടുത്തേക്ക് അജിത പാണ്ഡെ