തിരുവനന്തപുരം : കാട്ടാക്കടയിൽ ആരാധനാലയങ്ങളിൽ ഉൾപ്പടെ മോഷണം. കാണിക്കയായി ശേഖരിച്ചിരുന്ന പണം കവർന്നു .ചന്തയിലെ പെട്ടികടയിലെ സിഗററ്റും കുടിവെള്ളവും ഉൾപ്പെടെ മോഷ്ടാവ് കൊണ്ടുപോയി. വെട്ടുകത്തിയുമായാണ് മോഷ്ടാവ് എത്തിയത്. കാട്ടാക്കടയിൽ ആരാധനാലയങ്ങളിലൂം പൊതു ചന്തയിലും ഉൾപ്പടെ മോഷണം നടന്നു. ചൊവാഴ്ച
തെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവന്‍ ഇസ്മായില്‍ ഹനിയ്യ കൊല്ലപ്പെട്ടു. തെഹ്‌റാനില്‍ വെച്ച് ഹനിയ്യ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സൈന്യവും ഹമാസും അറിയിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഖത്തര്‍ കേന്ദ്രീകരിച്ച് ഹമാസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന ഹനിയ്യ അവിടെ നിന്നാണ് ഇറാനിലെത്തിയത്.
വയനാട് മുണ്ടക്കൈയത്ത് ഉണ്ടായത് വൻ ദുരന്തമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വയനാട്ടിലെ ക്യാമ്പുകൾ സന്ദർശിക്കും. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗവർണർ.രാജ്യത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും സഹായം പ്രതീക്ഷിക്കുന്നു.സാധ്യമായ എല്ലാ സഹായവും നൽകും.മുഖ്യമന്ത്രി പറഞ്ഞ പോലെ 2018ലും 2019ലും അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
കല്പറ്റ: വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷപ്പെടുത്താനായി കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറപ്പെട്ടു. സൈനികരും എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല് സംഘങ്ങളിലായി 150 രക്ഷാപ്രവര്‍ത്തകരുണ്ട്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും. നാല് സംഘങ്ങളായാണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന്
ദുരന്തഭൂമിയായി മാറിയ വയനാട്ടിലേക്ക് വരും വഴി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു. മഞ്ചേരിയിൽ വച്ചാണ് അപകടമുണ്ടായത്. മഞ്ചേരിയിൽ വച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിച്ചു. മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ ഉണ്ടായിരുന്നവരെയും ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് 7.30ഓടെയാണ് അപകടമുണ്ടായത്. മന്ത്രി വീണാ ജോർജിന്റെ കൈയ്ക്ക്
കോഴിക്കോട്: വെള്ളം നിറഞ്ഞ് കുത്തിയൊഴുകുന്ന പുഴയിലൂടെ സ്പീഡ് ബോട്ടില്‍ ചീറിപ്പാഞ്ഞ യുവാക്കള്‍ അപകടത്തില്‍പ്പെട്ടു. തലകീഴായി മറിഞ്ഞ ബോട്ടില്‍ പിടിച്ച് പുഴയിലൂടെ ഒഴുകിയ യുവാക്കളെ ഒടുവില്‍ പാലത്തിന് മുകളില്‍ കൂടിയ നാട്ടുകാര്‍ കയര്‍ താഴേക്ക് എറിഞ്ഞുനല്‍കി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെസ്റ്റ് കൊടിയത്തൂര്‍ ഭാഗത്തുള്ള
തൃശൂര്‍: ഒമ്പതു വയസുള്ള ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കനെ കുന്നംകുളം പോക്‌സോ കോടതി നാല് ജീവപര്യന്തം തടവിനും നാല് ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പിഴ സംഖ്യയില്‍നിന്ന് മൂന്ന് ലക്ഷം രൂപ ഇരയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പുന്നയൂര്‍ക്കുളം പരൂര്‍ ഏഴികോട്ടയില്‍ വീട്ടില്‍ ജമാലുദ്ദീനെ (52) യാണ് കുന്നംകുളം പോക്‌സോ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത മഴ തുടരുന്ന സാഹചര്യത്തിൽ നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരുന്നു. കെഎസ്ഇബിയ്ക്ക് കീഴിലുള്ള ഡാമുകളിൽ നീരൊഴുക്ക് കൂടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആശങ്ക വർധിപ്പിച്ചു കൊണ്ട് ഇടുക്കിയിൽ ജലനിരപ്പ് 52.81 ശതമാനമായി. വയനാട് ബാണാസുര സാഗർ അണക്കെട്ടിലെ ജലനിരപ്പ് 83.26 ശതമാനമായി വർധിച്ചു. ജലസേചന
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ
വയനാട് മുണ്ടക്കൈ, ചുരൽമലയിലെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 135 ആയി. 116 പേരുടെ പോസ്റ്റുമോർട്ടം പൂർത്തിയായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. രക്ഷാപ്രവർത്തനം പുലർച്ചെ പുനഃരാരംഭിക്കും. 800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട