വയനാട്: രാത്രി വൈകിയും മുണ്ടക്കൈയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം അതി വേഗത്തില്‍ പുരോഗമിക്കുന്നു. ജെസിബിയും ഹിറ്റാച്ചിയും ആംബുലന്‍സുമെല്ലാം പോകാന്‍ ശേഷിയുള്ള കരുത്തുള്ള പാലമാണ് സൈന്യം നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും എത്താനുള്ള പ്രധാന പ്രതിസന്ധി പാലം
പാരിസ്: പാരിസ് ഒളിംപിക്സ് വനിതകളുടെ ടേബിൾ ടെന്നിസിൽ ഇന്ത്യൻ താരം ശ്രീജ അകുല പ്രീ ക്വാർട്ടറിൽ. ശക്തമായ പോരാട്ടത്തിനൊടുവിൽ സിംഗപ്പൂരിന്റെ സെങ് ജിയാനെയാണ് ശ്രീജ പരാജയപ്പെടുത്തിയത്. 4-2നാണ് ഇന്ത്യൻ താരത്തിന്റെ വിജയം. ആദ്യ ഗെയിം പരാജയപ്പെട്ട ശേഷം ശ്രീജ ശക്തമായി തിരിച്ചുവരികയായിരുന്നു. 9-11, 12-10, 11-4, 11-5, 10-12, 12-10. ആദ്യ ഗെയിമിൽ ശക്തമായ പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ താരം
ചാലിയാറിൽ മണന്തല കടവിൽ പത്തു വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി ഒഴുകിയെത്തിയ നിലയിലാണ് മൃതദേഹം കണ്ടത്.വൈകുന്നേരം അഞ്ചുമണിയോടെ മണന്തലക്കടവിന് സമീപത്ത് പൊങ്ങി നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ വാഴക്കാട് പൊലീസിൽ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെ ത്തിച്ചിട്ടുണ്ട് . ഉടൻ തന്നെ മറ്റു നടപടികൾക്കായി മഞ്ചേരി മെഡിക്കൽ
മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത മുന്നറിയിപ്പുള്ളത്. വടക്കൻ കേരളത്തിൽ അതീവ ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ഓറഞ്ച് അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ്
വ്യാഴാഴ്ചത്തെ ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി (16342), ഗുരുവായൂർ – മധുരൈ എക്‌സ്പ്രസ് (16328) എന്നീ ട്രെയിനുകൾ തൃശൂരിൽ നിന്നാകും യാത്ര ആരംഭിക്കുക. ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06439) പുതുക്കാട് നിന്നും സർവീസ് നടത്തും. എറണാകുളം – ഗുരുവായൂർ പാസഞ്ചർ ട്രെയിൻ തൃശൂർ വരെ മാത്രമേ സർവീസ് നടത്തൂ. ഉച്ചയ്ക്കുള്ള ഗുരുവായൂർ – എറണാകുളം പാസഞ്ചർ (06447) തൃശൂരിൽ നിന്നുമാത്രമേ യാത്ര
വയനാട് ഉരുള്‍പൊട്ടലില്‍ ഇതുവരെ 282 മരണം റിപ്പോർട്ട് ചെയ്തു. 195 പേർ ചികിത്സയിലാണ്. ഇരുന്നൂറിലധികംപേരെ കാണാതായി.മുണ്ടക്കൈയിൽ നിന്നും ചാലിയാറിൽ നിന്നുമായി ഇന്ന് ഇതുവരെ കണ്ടെത്തിയത് 98 മൃതദേഹങ്ങളാണ്. മുണ്ടക്കൈ പുഴയില്‍ കുത്തൊഴുക്കാണ്. ജലനിരപ്പുയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി സൃഷ്ടിച്ചു. 1592 പേരെ ഇതുവരെ രക്ഷപ്പെടുത്തി. 8107 പേർ ദുരിതാശ്വാസ ക്യാംപുകളിലാണ്. സൈന്യം
തൃശൂർ : തനിക്കുള്ളതെല്ലാം മകൾക്ക് എന്ന് കുറിപ്പ് എഴുതി വച്ച് ചിതയൊരുക്കി ജീവനൊടുക്കി 52കാരിയായ അമ്മ. വാടാനപ്പള്ളി തൃത്തല്ലൂര്‍ ഏഴാം കല്ല് കോഴിശേരി പരേതനായ രമേഷിന്റെ ഭാര്യ ഷൈനി (52) യാണ് മരിച്ചത്. വീട്ടുവളപ്പില്‍ മതിലിനോട് ചേര്‍ന്ന് വേലി കെട്ടുന്ന പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് വളച്ചുകെട്ടി അതിനുള്ളില്‍ വിറകുകള്‍ കൂട്ടി ചിതയൊരുക്കിയാണ് 52കാരി ജീവനൊടുക്കിയത്. പൂര്‍ണമായും
ഹൗസ് ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, സ്പീഡ് ബോട്ടുകൾ, മോട്ടോർ ബോട്ടുകൾ, കനോയിങ്ങ്, കയാക്കിങ്ങ് സർവീസുകൾ എന്നിവ നിരോധിച്ചു. ശക്തമായ മഴ, കാറ്റ് മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ
ഉരുൾപൊട്ടൽ സംബന്ധിച്ച് കേരള സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏഴുദിവസം മുമ്പ് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈ 23, 24,25,26 തീയതികളിൽ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഉരുൾപൊട്ടലിനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കിയിരുന്നുവെന്ന് അമിത് ഷാ പറഞ്ഞു. മുന്നറിയിപ്പ് സംവിധാനത്തെ ചോദ്യം
വയനാട് ദുരന്തത്തിൽ കനത്ത മഴയിലും രക്ഷാ ദൗത്യം തുടരുകയാണ്. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെയാണ്. മരണം 184 ആയി ഉയര്‍ന്നു. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 184 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം അതിരാവിലെ തുടങ്ങിയിരുന്നു. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ