ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വവും തകര്‍ന്ന വയനാട്ടില്‍ നിന്ന് നാലാം നാളിലെ തിരച്ചിലില്‍ അതിജീവനത്തിന്റെ ശുഭവാര്‍ത്ത. ജീവനോടെ ആരും ഇനി അവശേഷിക്കുന്നില്ലെന്നും കഴിയാവുന്നവരെയെല്ലാം രക്ഷിച്ചെന്നും സൈന്യവും സര്‍ക്കാരും പറഞ്ഞ ദുരന്തമേഖലയില്‍ നിന്ന് ഇന്ന് നാലുപേരെ ജീവനോടെ കണ്ടെത്തി.
രാജ്യത്തിന്റെയാകെ നോവായി മാറിയ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ 317 പേര്‍ മരിച്ചു. ഇന്ന് നിലമ്പൂരില്‍ നിന്നും 5 മൃതദേഹങ്ങളും മേപ്പാടിയില്‍ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കണ്ടെത്തിയത്. ദുരന്തത്തില്‍പ്പെട്ട മനുഷ്യരുടെ 12 ശരീരഭാഗങ്ങളും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. 133 മൃതദേഹങ്ങളാണ് ഇതുവരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്. 181 മൃതദേഹങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം
കായംകുളം: കുപ്രസിദ്ധ സ്പിരിറ്റ് കടത്തുകാരൻ സ്റ്റീഫൻ കായംകുളത്ത് പിടിയിലായി. നിരവധി സ്പിരിറ്റ് കടത്തു കേസിലെ പ്രതിയായ കായംകുളം ചേരാവള്ളി സ്വദേശി സ്റ്റീഫൻ വർഗീസിനെ ആണ് കായംകുളം എക്സൈസ് റേഞ്ച് ഓഫീസിന്റെയും കായംകുളം പൊലീസിന്റെയും സംയുക്ത ഓപ്പറേഷനിൽ പിടിയിലായത്. നിരവധി സ്പിരിറ്റ് കേസുകൾ സ്റ്റീഫന്റെ പേരിൽ കായംകുളത്ത് നിലവിലുണ്ട്. അക്രമാസക്തനായ ഇയാളെ അതിസാഹസികമായാണ് എക്സൈസും
കോഴിക്കോട്: വയനാട്ടിലെ ദുരന്തമുഖത്ത് നിന്നും ചാലിയാറിൽ നിന്നും കണ്ടെടുത്ത ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. പരിശോധനയ്ക്ക് ശേഷം ശരീരഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ട് നൽകും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നുളള നൂറിലധികം പൊലീസ് ഉദ്യോഗസ്ഥരും രാസ പരിശോധന വിദഗ്ധരുമാണ് സംഘത്തിലുള്ളത്. കൽപറ്റ ഡിവൈഎസ്പി പി ബിജുരാജിന്റെ നേതൃത്വത്തിൽ വിവധ
തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈയില്‍ സംഭവിച്ച മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരിലേക്ക് സഹായങ്ങളെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന അഭ്യർത്ഥനക്കെതിരെ വ്യാജ പ്രചരണം നടത്തിയതിനെതിരെ സംസ്ഥാന വ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്തു. 14 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം സിറ്റിയിൽ നാല്, പാലക്കാട് രണ്ട്,
ഉരുൾ പൊട്ടൽ സർവവും തകർത്തെറിഞ്ഞ വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ദുരന്തബാധിതർക്കൊപ്പം തങ്ങളുടെ പ്രാർത്ഥനകളുമുണ്ടെന്ന് ജോ ബൈഡൻ പ്രസ്താവനയിലൂടെ അറിയിച്ചു. ഉരുൾപൊട്ടലിൽ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ തങ്ങളും പങ്കുചേരുന്നു. അതിസങ്കീർണമായ രക്ഷാദൗത്യവുമായി മുന്നോട്ടുപോകുന്ന ഇന്ത്യൻ സർവീസ് അംഗങ്ങളുടെ ധീരതയെ തങ്ങൾ അഭിനന്ദിക്കുന്നു. ഈ
പാലക്കാട്: അന്തർ സംസ്ഥാന മോഷ്ടാക്കളായ യുവാക്കളെ പാലക്കാട് കസബ പൊലീസ് പിടികൂടി. 2024 ജൂൺ 29 ന് എലപ്പുള്ളി നോമ്പിക്കോട് ഭാഗത്ത് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന യുവതിയെ പിന്തുടർന്ന് ബൈക്കിലെത്തി പുറകിൽ നിന്നും മാല കവർന്ന കേസിലാണ് പ്രതികൾ പിടിയിലായത്. പാലക്കാട് വടക്കേവിള അയത്തിൽ കൊല്ലം സ്വദേശി സെയ്താലി (24), വടക്കേവിള പള്ളി മൊക്ക് കൊല്ലം സ്വദേശി അമീർഷാ (28) എന്നിവരെയാണ് പാലക്കാട്
ദില്ലി : പുതിയ പാർലമെൻറ് മന്ദിരത്തിലെ ചോർച്ചയിൽ മന്ദിരം രൂപകല്പന ചെയ്ത ബിമൽ പട്ടേലിനോട് ലോക്സഭാ സ്പീക്കർ വിശദീകരണം തേടി. ഗുജറാത്തിൽ നരേന്ദ്ര മോദി സർക്കാരിൻറെ പദ്ധതികൾ പട്ടേൽ നടപ്പാക്കിയിട്ടുണ്ട്. വിഷയം സഭയിൽ ഉന്നയിക്കുമെന്ന നിലപാടിലാണ് പ്രതിപക്ഷം. മഴയത്ത് പാർലമെൻറ് ലോബിയിലെ ചോർച്ച വലിയ ചർച്ചയായിരുന്നു. 2600 കോടി ചെലവിൽ നിർമ്മിച്ച മന്ദിരം 150 കൊല്ലമെങ്കിലും
ചേർത്തല: 45 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതിയെ ചേർത്തല പൊലീസ് പിടികൂടി. നഗരസഭ 15-ാം വാർഡ് വള്ളപുരക്കൽ പ്രണവി (32) നെയാണ് ഊട്ടിക്ക് സമീപം കോത്തഗിരിയിൽ നിന്ന് പൊലീസ് പിടികൂടിയത്. കേസെടുത്തത് അറിഞ്ഞ് മുങ്ങിയ പ്രതിയുടെ അകന്ന ബന്ധുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തി പിടികൂടിയത്. എസ് ഐ, എ അനിൽകുമാറിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ
അമ്പലപ്പുഴ: യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 9-ാം വാർഡ് കഞ്ഞിപ്പാടം അഞ്ചിൽ വീട്ടിൽ പരേതരായ വർഗീസ് – തങ്കമ്മ ദമ്പതികളുടെ മകൾ സൗമ്യ (40) ആണ് മരിച്ചത്. വ്യാഴം പകൽ 11 ഓടെ സൗമ്യയുടെ അയൽവാസിയും മാതൃസഹോദരിയുമായ അമ്മിണി, ഇവരെ കാണുന്നില്ലന്ന് സമീപവാസികളെ അറിയിച്ചു. തുടർന്ന് മുറിയുടെ വാതിലിന്‍റെ പൂട്ട് തകർത്ത് നടത്തിയ പരിശോധനയിൽ