സ്വാതന്ത്ര്യ ദിനാഘോഷത്തിൻറ്റെ ഭാഗമായി വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ് .1947 രൂപക്ക് വരെ ‘ഫ്രീഡം സെയിൽ’ ഓഫർ വഴി വിമാന ടിക്കറ്റ് ലഭുമാകും.എയർലൈനിൻ്റെ വെബ്‌സൈറ്റായ airindiaexpress.com വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾ മാത്രമായിരിക്കും കുറഞ്ഞ നിരക്കിൽ ലഭിക്കുക.
കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കമുണ്ടാകുമ്പോൾ വിഷയത്തിലെ തങ്ങളുടെ കാഴ്ചപ്പാട് ഗവർണർമാർ കൂടുതൽ ശക്തമായി സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കണമെന്ന് കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശം. സമൂഹമാധ്യമങ്ങളിൽ തദ്ദേശീയരായ ജനങ്ങളുമായി കൂടുതൽ അടുപ്പമുണ്ടാക്കണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. ഇന്ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ അധ്യക്ഷതയിൽ ആരംഭിച്ച ദ്വിദിന സമ്മേളനത്തിലെ
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ 319 പേരാണ് മരിച്ചത്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. 300 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 86 പേര്‍
ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ ഇന്ന് വയനാട് സന്ദർശിക്കും. ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കുക. രക്ഷാ പ്രവർത്തകരെ അഭിവാദ്യം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരെയും നടൻ കാണും. നേരത്തെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ താരം സംഭാവന ചെയ്തിരുന്നു. കഴിഞ്ഞ ദിവസം മോഹൻലാൽ പങ്കുവെച്ച
വടക്കൻ കേരളത്തിൽ ഇന്നും നാളെയും കൂടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ച ഇടങ്ങളിൽ പ്രത്യേക ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മഴയ്ക്കൊപ്പം
പടിക്കപ്പറമ്പിൽ മൊയ്തീൻ കുട്ടിയുടെ മൃതദേഹം ലഭിച്ചു. ചാലിയാറിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. റഡാർ സിഗ്നൽ ലഭിച്ച് രാത്രി പരിശോധന നടത്തിയ വീട്ടിലായിരുന്നു മൊയ്തീൻ കുട്ടിയുടെ താമസം. ബന്ധുക്കൾ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞു. മേപ്പാടി ജുമാ മസ്ജിദിൽ അൽപ സമയത്തിനകം ഖബറടക്കം നടക്കും. വയനാട് മുണ്ടക്കൈയിൽ റഡാർ സിഗ്നൽ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനയിൽ മനുഷ്യ ജീവന്റെ സാന്നിധ്യം
തിരുവനന്തപുരം: നെയ്യാറ്റിൻകര എക്സൈസ് 1.64 കോടിയുടെ കുഴൽപ്പണം പിടികൂടി. ആകെ ഒരു കോടി അറുപത്തിനാല് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് പിടിച്ചെടുത്തത്. കാഞ്ഞിരംകുളത്തിന് സമീപം വച്ച് കൈ കാണിച്ചിട്ടും നിർത്താതെ പോയ സ്കൂട്ടർ പിന്തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഴൽപ്പണം കണ്ടെടുത്തത്. മഹാരാഷ്ട്ര സ്വദേശികളായ യോഗേഷ് ഭാനുദാസ് ഗദ്ധാജെ, പ്രിവിൻ അർജുൻ സാവന്ത് എന്നിവരായിരുന്നു സ്‌കൂട്ടറിൽ
മലപ്പുറം: ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനിടെ ഓടുന്ന കാറിന് തീ പിടിച്ചു, ആറംഗ കുടുംബവും ബന്ധുവും രക്ഷപ്പെട്ടതും അത്ഭുതകരമായി. കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ മോങ്ങം ഹിൽടോപ്പിൽ വച്ചാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ കാറിലുണ്ടായിരുന്ന കുടുംബം തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10നായിരുന്നു സംഭവം.
തിരുവനന്തപുരം: കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതും പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടതുമാണ് ശക്തമായ മഴയ്ക്ക് കാരണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ
വയനാട് ദുരന്തത്തില്‍ കൈത്താങ്ങായി നടി രശ്മിക മന്ദാന. അടിയന്തര സഹായമായി 10 ലക്ഷം രൂപ നടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കേരളത്തില്‍ ഒരുപാട് ആരാധകരുള്ള താരമാണ് രശ്മിക മന്ദാന. വയനാട് ദുരന്തത്തില്‍ തന്റെ ദുഃഖം പങ്കുവച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ രശ്മിക കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിനായി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ