മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉരുൾപൊട്ടലിൽ നഷ്ടമായ വീടുകള്‍ക്കു പകരം പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ നിരവധിപേർ രംഗത്ത്. രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വി.ഡി.സതീശന്‍ നേരിട്ടു ചുമതല വഹിക്കുന്ന 25 വീടുകളും
വയനാട് ചൂരൽമലയിലെ പഴയ ഉരുൾപൊട്ടലിന്റെയും പുതിയ ഉരുൾപൊട്ടലിന്റെയും റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. കാർട്ടോസാറ്റ്-3, റിസാറ്റ് ഉപഗ്രഹങ്ങൾ ആണ് ചിത്രങ്ങൾ പകർത്തിയത്. 86,000 ച. മീറ്റർ പ്രദേശം ഉരുൾ പൊട്ടലിൽ തകർന്നു എന്ന് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാക്കുന്നു. 8 കിലോമീറ്റർ അകലെ വരെ ചളിയും മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളുടെ അവശിഷ്ടങ്ങളും ഒഴുകിയെത്തി. ഹൈദരാബാദിലെ
കൊച്ചി: പിതൃസ്മരണയിൽ പ്രാര്‍ത്ഥനയോടെ ജനലക്ഷങ്ങൾ ഇന്ന് കര്‍ക്കിടക വാവ് ആചരിക്കുന്നു. പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കുന്നിതനായി പുണ്യതീര്‍ത്ഥങ്ങളാലും പഞ്ചദ്രവ്യങ്ങളാലും ബലിയര്‍പ്പിക്കുന്ന ദിവസമാണ് കര്‍ക്കിടക വാവ്. കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കള്‍ക്ക് ശ്രാദ്ധമൂട്ടിയാല്‍ പിന്നീട് എല്ലാ മാസവും ബലിയിടുന്ന ചടങ്ങ് നിര്‍ബന്ധമില്ലെന്നാണ് വിശ്വാസം. ക്ഷേത്രങ്ങളിലും ബലിതർപ്പണ
തിരുവനന്തപുരം: പൊതുവിദ്യാലങ്ങളിൽ 25 ശനിയാഴ്ചകൾ പ്രവർത്തിദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല. നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടർ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സർക്കാർ പരിഷ്‌കരിക്കും. 220 പ്രവർത്തിദിനങ്ങൾ ഉറപ്പാക്കുന്നതിനാണ് അധിക ശനിയാഴ്ച്ചകൾ പ്രവർത്തിദിനമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കിയത്. ഇതിനെതിരെ
വയനാട് ദുരന്തത്തിൽ ബി ജെ പി രാഷ്ട്രീയം കലർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.ഇപ്പോൾ അതിനുള്ള സമയമല്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല.എംപിമാർ ഉൾപ്പെടെ രാജ്യസഭയിലും ലോക്സഭയിലും ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചൊലുത്തുണ്ട്. സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയം ഇതല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ദുരിതാശ്വാസ നിധി കൂടുതൽ
കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിലെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. അർജുനായുള്ള തിരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്ന് ജിതിൻ പറഞ്ഞു. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചിരുന്നതായി ജിതിൻ പറഞ്ഞു തിരച്ചിലുമായി ബന്ധപ്പെട്ട് ജില്ലാകളക്ടർ, സ്ഥലം എം
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ മോഹൻലാൽ മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തി. ആർമി ക്യാമ്പിൽ എത്തിയ ശേഷമാണ് ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരിതബാധിത പ്രദേശങ്ങളിലേക്ക് എത്തിയത്. ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചു. ഇവിടെ വച്ച് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നാണ് വിവരം. നേരത്തെ
മുംബൈ: മഹാരാഷ്ട്രയിൽ കെട്ടിടത്തിൽ നിന്നു വീണ് 21 വയസുകാരി മരിച്ച സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. കൃഷ്ണ വിശ്വ വിദ്യാലയത്തിൽ എംബിബിഎസ് വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഒപ്പം പഠിച്ചിരുന്ന ധ്രുവ് ചിക്കാര എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് ചില പ്രശ്നങ്ങളുണ്ടായതായും പൊലീസ് കണ്ടെത്തിയതിന്
ചെന്നൈ: ഉരുൾപൊട്ടൽ നാശം വിതച്ച വയനാട് ജില്ലയിൽ രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുമ്പോൾ സ്വമേധയാ കേസെടുത്ത് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യൻ ബെഞ്ച്. കേരള-തമിഴ്‌നാട് സർക്കാരുകൾക്കെതിരെ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. മലയോര മേഖലകളെ ചൂഷണം ചെയ്തുകൊണ്ടുള്ള വികസനപ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതിനാണ് കേസ്. ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, സംസ്ഥാന ദുരന്ത നിവാരണ
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിന് സമീപം കേരളം നിർമ്മിക്കുന്ന മെഗാ കാർ പാർക്കിംഗ് പദ്ധതി ചോദ്യം ചെയ്ത് തമിഴ്നാട് നൽകിയ ഹർജിയിലെ പരിഗണനാ വിഷയങ്ങൾ തീരുമാനിച്ചു. ഹർജിയിൽ സുപ്രീം കോടതി സെപ്റ്റംബർ 30ന് വാദം കേൾക്കും. 1886ലെ പാട്ടക്കരാർ അനുസരിച്ച് മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഉടമസ്ഥാവകാശം തമിഴ്നാടിന് ഉണ്ടോ എന്നും സുപ്രീം കോടതി പരിശോധിക്കും. കേരളത്തിൻ്റെ മെഗാ കാർ പാർക്കിംഗ്